Home Malayalam Latest Reviews Njandukalude nattil oridavela movie Review

Njandukalude nattil oridavela movie Review

625
0
SHARE
njandukalude nattil oridavela movie review
njandukalude nattil oridavela movie review

നിവിൻ പോളിയെ നായകനാക്കി നവാഗതനായ അൽത്താഫ് സലിം സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള , സമ്മിശ്ര അഭിപ്രായം നേടിയ സഖാവിനു ശേഷമുള്ള നിവിൻ പോളിയുടെ അടുത്ത സിനിമ , ആക്ഷൻ ഹീറോ ബിജുവിന് ശേഷം നിവിൻ പോളി നിർമിക്കുന്ന സിനിമ എന്നിങ്ങനെ ഒരുപാട് പ്രേത്യേകതകൾ ഈ സിനിമക്കുണ്ട്.

നിവിൻ പോളിയെ കൂടാതെ ശാന്തി കൃഷ്ണ , ലാൽ , അഹാന കൃഷ്ണ , സിജു വിൽ‌സൺ , കൃഷ്ണരാജ് , ഷറഫുദ്ധീൻ , ശ്രിന്ദ , ദിലീഷ് പോത്തൻ എന്നീ പ്രേക്ഷകർ ഇഷ്ടപ്പെടുന്ന ഒരുപാട് താരങ്ങൾ സിനിമയിൽ അണി നിരക്കുന്നു.
ഈ സിനിമയിൽ നായികയായി എത്തുന്നത് പുതുമുഖം ഐശ്വര്യ ലക്ഷ്മിയാണ്.
ലണ്ടനിൽ നിന്നും കുടുംബത്തിലേക്ക് തിരിച്ചു വരുന്ന കുരിയൻ എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിൽ ഉണ്ടാകുന്ന ചില കാര്യങ്ങളാണ് സിനിമയുടെ തീം , ചാക്കോ എന്ന പേരിൽ ലാലും , ഷീല എന്ന പേരിൽ ശാന്തി കൃഷ്ണയും ചില പ്രധാന വേഷങ്ങളെ സിനിമയിൽ അവതരിപ്പിക്കുന്നു , കൂടാതെ ഷറഫുദ്ധീനും കൃഷ്ണരാജ്ഉം സിജു വിൽസണും ഉൾപ്പെടുന്ന പ്രേമം ടീം സിനിമക്ക് വലിയ ഒരു പോസിറ്റീവ് എനർജി നൽകി.

പ്രേമം എന്ന ഹിറ്റ് സിനിമയിലൂടെ അൽത്താഫ് എന്ന നടൻ നമുക്ക് സുപരിചിതനായിരിക്കാം , എന്നാൽ അൽത്താഫ് ഈ സിനിമയിലൂടെ ഒരു സംവിധായകൻ കൂടിയാവുകയാണ് , ഒരു നല്ല സിനിമ മലയാളം സിനിമ ലോകത്തിനു സമ്മാനിച്ച കൊണ്ട് തന്നെ അദ്ദേഹം തന്റെ സംവിധാന ജീവിതത്തിനു തുടക്കം കുറിക്കുന്നു.

തികച്ചും ഒരു കോമഡി ഫാമിലി എന്റെർറ്റൈനെർ മൂവി ആണ് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള , ഒരു ലാഗിംഗും കൂടാതെ നല്ല കോമഡികളും അഭിനയ മുഹൂർത്തങ്ങളും നൽകിക്കൊണ്ട് ആദിയോടന്തം കണ്ടിരിക്കാവുന്ന ഒരു നല്ല സിനിമ.
ജോർജ് കോരയും , അൽത്താഫ് സലീമും ചേർന്നാണ് സിനിമയുടെ സ്ക്രിപ്റ്റിംഗ് നിർവഹിച്ചിരിക്കുന്നത്. ഇത്തരം ഒരു സ്റ്റോറിയെ അതിന്റെ ഫീൽ ആദിയോടന്തം നിലനിർത്തിക്കൊണ്ട് ഒരു സ്ക്രിപ്റ്റ് എഴുതിയത് തീർത്തും പ്രശംസനീയം തന്നെയാണ്.
ഒരു സംവിധായകൻ എന്ന നിലയിലും അൽത്താഫ് സ്കോർ ചെയുന്നു, കോമഡിക്കും അതിനോടൊപ്പം തന്നെ സ്റ്റോറിക്കും പ്രാധാന്യം നൽകിക്കൊണ്ടുള്ള സ്ക്രിപ്റ്റിംഗ് സിനിമയെ ഒരുപടി മുന്നിൽ നിർത്തി , കൂടാതെ ഈ സ്ക്രിപ്റ്റിനെ വേണ്ട രീതിയിൽ സ്‌ക്രീനിൽ അവതരിപ്പിക്കുന്നതിൽ അൽത്താഫ് എന്ന സംവിധായകൻ പൂർണ വിജയം കണ്ടെത്തിയിരിക്കുന്നു , ഒരു ചളി സീനുകളും ഡബിൾ മീനിങ് കോമെടികളും സ്ക്രിപ്റ്റിംഗിൽ ചേർത്തിട്ടില്ല.

ഒരു കുടുംബത്തെയും വീട്ടുകാരെയും പശ്ചാത്തലമായി ലീഡ് ചെയ്യുന്ന സ്റ്റോറിയാണ് സിനിമയിൽ ഉള്ളത് , ഇതിൽ ഒരു ചെറിയ പ്രണയവും സെന്റിമെൻസും എല്ലാം ഉൾപെടുത്താൻ സംവിധായകൻ ശ്രെദ്ധിച്ചിട്ടുണ്ട്.

ആര്ടിസ്റ് പെർഫോമൻസിലേക്ക് കടക്കുമ്പോൾ ഏറ്റവും കൂടുതൽ സ്കോർ ചെയ്തത് ലാലും ശാന്തി കൃഷ്ണയും ആണെന്ന് പറയാം , അവർക്ക് കിട്ടിയ റോളുകൾ വളരെ നല്ല രീതിയിൽ ചെയ്യാൻ സാധിച്ചിട്ടുണ്ട് , സേഫ് സോൺ ആണെന്നൊക്കെ പറയുമെങ്കിൽ പോലും കുരിയൻ എന്ന കഥാപാത്രത്തെ വേണ്ട രീതിയിൽ കൈകാര്യം ചെയ്യാൻ നിവിൻ പോളിക്ക് കഴിഞ്ഞിട്ടുണ്ട് , വളരെ മികച്ച ചില എക്സ്പ്രെഷൻസ് ഒക്കെ അദ്ദേഹം സിനിമയിൽ ഡെലിവർ ചെയ്തിട്ടുണ്ട് .
കൂടാതെ കൃഷ്ണരാജ് , സിജു വിൽ‌സൺ , ശ്രിന്ദ തുടങ്ങി ഒരു ചെറിയ റോളിൽ ഷറഫുദ്ധീൻ പോലും അവരുടെ റോളുകൾ നല്ല രീതിയിൽ ചെയ്തു.
ഈ റോളുകളിൽ വേണ്ട കഥാപാത്രങ്ങളെ സെലക്ട് ചെയ്തതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്.

പിന്നീട് എടുത്ത് പറയേണ്ടതായി തോന്നിയത് സംഗീത സംവിധാനവും , സിനിമാട്ടോഗ്രഫിയും , സൗണ്ട് മിക്സിങ്ങും ആണ്.
പശ്ചാത്തല സംഗീതവും പാട്ടുകളും സിമ്പിൾ ആക്കാനും അതുപോലെ തന്നെ മികച്ചതാക്കാനും സംഗീത സംവിധായകൻ ജസ്റ്റിൻ വർഗീസിന് കഴിഞ്ഞിട്ടുണ്ട് കൂടാതെ ചിത്രങ്ങളെ വേണ്ട രീതിയിൽ സ്‌ക്രീനിൽ എത്തിക്കാൻ സിനിമാട്ടോഗ്രാഫർ മുകേഷ് മുരളീധരനും പറ്റിയിട്ടുണ്ട്.
സൗണ്ട് മിക്സിങ് ടീമും അതുപോലെ തന്നെ അഭിനന്ദനം അർഹിക്കുന്നു , അതിൽ എടുത്ത് പറയേണ്ടത് നിവിൻ പോളിയും കൃഷ്ണരാജ്ഉം ഒരു റെസ്റ്റോറന്റിൽ ഇരിക്കുന്ന സീനിൽ നൽകിയിട്ടുള്ള സൗണ്ട് മിക്സിങ് ആണ്.

മൊത്തത്തിൽ പറഞ്ഞാൽ ആദിയോടന്തം സന്തോഷത്തോടെ ചിരിച് ഒരു ബോറും കൂടാതെ കണ്ടിറങ്ങാൻ പറ്റുന്ന നല്ല ഒരു ഗുഡ് ഫീൽ മൂവിയാണ് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള , പ്രേമത്തിനെയും സൗഹൃദത്തിനെക്കാളും കൂടുതൽ കുടുംബങ്ങൾക്കും കുടുംബ ബന്ധങ്ങൾക്കും പ്രാധാന്യം കൊടുത്തിട്ടുണ്ട്.
കുടുംബമായി കാണാൻ പറ്റിയ നല്ല ഒരു എന്റെർറ്റൈനെർ , കൂട്ടുകാരുമൊത്തു എന്ജോയ് ചെയ്ത കാണാൻ കഴിയുന്ന ഒരു സിനിമ.
ആക്ഷനും മാസ്സ് ഡയലോഗും ട്വിസ്റ്റും ഒന്നും പ്രതീക്ഷിക്കാതെ ഈ സിനിമക്ക് പോവുക , ഈ സിനിമ നിങ്ങളെ നിരാശപ്പെടുത്തില്ല

IndianMoviePlanet Rating : 3.5/5

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.