Home Malayalam Latest Reviews Oru cinemakkaran movie review

Oru cinemakkaran movie review

332
0
SHARE
Oru cinemakkaran movie review
Oru cinemakkaran movie review

REVIEW

ലിയോ തദേയൂസ് സംവിധാനം നിർവഹിച്ചു വിനീത് ശ്രീനിവാസൻ, രജീഷ വിജയൻ, അനുശ്രീ, വിജയ് ബാബു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഏറ്റവും പുതിയ ചിത്രമാണ് ഒരു സിനിമാക്കാരൻ.
കുറെ വർഷത്തെ ഇടവേളയ്ക്കു ശേഷം ലിയോ തദേയൂസ് എന്ന സംവിധായകന്റെ മികച്ച ഒരു തിരിച്ചു വരവാണ് ഈ സിനിമ.
ട്രെയ്‌ലറും പാട്ടുകളും ഒരു ഒരു കോമഡി-റൊമാന്റിക് ചിത്രത്തിന്റെ ഫീൽ ആണ് നമുക്ക് തന്നതെങ്കിലും തീർത്തും വ്യത്യസ്തമായ ഒരു ക്രൈം സസ്‌പെൻസ് ആയി സിനിമ മാറുന്നു.
എബി എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ കേന്ദ്ര കഥാപാത്രമായി എത്തിയ ഈ ചിത്രത്തിൽ അദ്ദേഹം ആൽബി എന്ന അസിസ്റ്റന്റ് ഡിറക്ടറായി എത്തുന്നു. കൂടാതെ തന്റെ അഭിനയ ജീവിതത്തിലെ മികച്ച ഒരു കഥാപാത്രമാണ് ഇതെന്ന് ഒരു സംശയവും കൂടാതെ പറയാം.

ആൽബിയുടെ ജീവിതത്തിൽ ഉണ്ടാകുന്ന ചില സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. കോമഡിയും റൊമാൻസും എല്ലാം പ്രേക്ഷകർക്ക് സമ്മാനിച്ച് ആദ്യ പകുതി കടന്നു പോകുന്നു, ചില കോമഡികൾ പ്രേക്ഷകരിൽ ചിരി ഉളവാക്കാൻ പറ്റിയെങ്കിലും ലാഗിങ് ഇല്ലാതെ ആദ്യ പകുതി കൊണ്ട് പോകാനും ഒരു ആകാംഷയോടെ അവസാനിപ്പിക്കാനും സംവിധായകന് കഴിഞ്ഞു.

ആദ്യ പകുതിയിൽ നിന്നും തീർത്തും വ്യത്യസ്തമാണ് രണ്ടാം പകുതി. രണ്ടാം പകുതി തീർത്തും ഒരു ക്രൈം ത്രില്ലറിന്റെ  ഫീൽ കൈവരിക്കുന്നു. ഇത് പ്രേക്ഷകരിൽ ഒരു ആകാംഷ ഉളവാക്കാൻ കഴിഞ്ഞു.ഫ്ളാഷ്ബാക്കും പ്രെസെന്റ് ലൈഫും വളരെ മികച്ച രീതിയിൽ സോർട് ചെയ്യാൻ സാധിച്ചത് രണ്ടാം പകുതിയുടെ വിജയമായിരുന്നു.
കൂടാതെ തികച്ചും വ്യത്യസ്തമായ ഒരു സസ്പെൻസോടെ കഥ അവസാനിക്കുന്നു, പ്രതീക്ഷിച്ചതിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു ക്ലൈമാക്സ്. ഇവയെല്ലാം ഒരു ആവറേജ് പ്രേക്ഷകന് തൃപ്തികരമാകുന്ന രീതിയിൽ എടുക്കാൻ സംവിധായകന് കഴിഞ്ഞു.
ലിയോ തദേയൂസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.ചില കോമഡി സീനുകൾ മാറ്റിനിർത്തിയാൽ ബാക്കിയെല്ലാം മികച്ചതാക്കാൻ സ്ക്രിപ്റ്റിംഗിന് കഴിഞ്ഞു.
രജീഷ് വിജയൻ സാറ എന്ന കഥാപാത്രമായി സിനിമയിൽ എത്തുന്നു.തന്റെ കരീറിലെ മറ്റൊരു വിജയചിത്രം കൂടി രജീഷ കൈവരിക്കുന്നു. കൂടാതെ തന്റെ ക്യാരക്ടർ മികച്ചതാക്കാൻ രജിഷക്കും കഴിഞ്ഞിട്ടുണ്ട്.
പോലീസ് ഓഫീസർ ക്യാരക്ടറും കൂടാതെ അനുശ്രീ, വിജയ് ബാബു എന്നിവർ മോശമല്ലാത്ത രീതിയിൽ അവരുടെ ക്യാരക്ടർ ചെയ്തിട്ടുണ്ട്. പക്ഷെ ഒരു വിജയ ചിത്രം എന്ന രീതിയിൽ സ്റ്റോറിയും സ്ക്രിപ്റ്റിംഗും ആണ് കൂടുതൽ പ്രശംസ അർഹിക്കുന്നത്.
വളരെ എസ്പീരിയൻസും കഴിവുള്ള ഒരു മ്യൂസിക് ഡയറക്ടർ ആണ് ബിജിബാൽ.
ചിത്രത്തിന്റെ ബിജിഎം, പാട്ടുകളും മികച്ചതാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
സുധീർ സുരേന്ദ്രൻ, രഞ്ജൻ എബ്രഹാം  എന്നിവർ ചേർന്നാണ് സിനിമാട്ടോഗ്രഫിയും എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നത്.ഇവ രണ്ടും ശരാശരി നിലവാരം കൈവരിച്ചു.
കുടംബത്തോടെയും കൂട്ടുകാരുമായും കാണാൻ പറ്റിയ ഒരു സിനിമയാണിത്.
ഒരു ഫുൾ ടൈം കോമഡി ചിത്രമോയോ  റൊമാൻസോ പ്രതീക്ഷിച്ചു പോകാതിരുന്നാൽ ഈ സിനിമ ഉറപ്പായും നിങ്ങളെ തൃപ്തിപ്പെടുത്തും.
യാതൊരുവിധ മുൻ വിധികളില്ലാതെ പോയാൽ ഒരു പുഞ്ചിരിയോടെ സിനിമ കണ്ട ഇറങ്ങാം .
Rating : 3/5

LEAVE A REPLY