Home Malayalam Latest Reviews Parava Malayalam movie Review

Parava Malayalam movie Review

688
0
SHARE
parava malayalam movie review
parava malayalam movie review

Parava Malayalam movie Review

ദുൽഖർ സൽമാൻ, ഷെയിൻ നിഗം, സിദ്ദിഖ്, ഷൈൻ ടോം ചാക്കോ, ശ്രിന്ദ അർഹാൻ, പുതുമുഖങ്ങളായ ചില ബാല താരങ്ങളെയും കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രമുഖ ഹാസ്യ നടനായ സൗബിൻ ഷാഹിർ സംവിധാനം ചെയ്ത സിനിമയാണ് പറവ.

പറവയുടെ റീവ്യൂയിലേക്ക് ,

വളരെ വർഷങ്ങൾക്ക് മുൻപ് തന്നെ സിനിമ രംഗത്തേക്ക് അരങ്ങേറിയ ആളാണ് സൗബിൻ ഷാഹിർ, ഫാസിൽ, അമൽ നീരദ്, രാജീവ് രവി, റാഫി മെക്കാർട്ടിൻ എന്നിവരെ അസ്സിസ്റ് ചെയ്തും, അടുത്തിടെ ഇറങ്ങിയ ഒരുപാട് സിനിമകളിൽ ചില പ്രധാന കഥപാത്രങ്ങളായി എത്തിയും നമുക്ക് സുപരിചിതനായ സൗബിന്റെ ആദ്യ സംവിധാന സംരംഭമാണ് പറവ. ദുൽഖർ, ഷെയിൻ നിഗം, സിദ്ദിഖ്, ശ്രീനാഥ് ഭാസി, ശ്രിന്ദ, അമൽ ഷാ, ഗോവിന്ദ് എന്നീ ബാല താരങ്ങൾ അടക്കം ഒരുപാട് പുതുമുഖങ്ങളും പിന്നെ കുറെ പ്രാവുകളും ഈ സിനിമയിൽ ചില കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു.

സൗഹൃദവും, സ്നേഹവും, നന്മയും, വഴക്കുകളും പിന്നെ ചെറിയ രീതിയിലുള്ള റൊമാന്സും, കോമഡിയും എല്ലാം സിനിമയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ഫോർട്ട് കൊച്ചിയും മട്ടാഞ്ചേരിയുമായിരുന്നു സിനിമയുടെ പ്രധാന ഷൂട്ടിംഗ് ലൊക്കേഷനുകൾ, ഇവിടെ നടക്കുന്ന പ്രാവ് പറത്തൽ ടൂർണമെന്റും സൗഹൃദങ്ങളും ഒക്കെയാണ് സിനിമയുടെ പശ്ചാത്തലം. സിനിമയിൽ പുതുമുഖങ്ങളായ എത്തുന്ന ഇച്ചാപ്പി, ഹസീബ് എന്ന് പേരുള്ള രണ്ടു ബാല താരങ്ങളിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്.
പ്രണയവും സൗഹൃദവും കോമഡിയും ക്രിക്കറ്റും ഒക്കെ ചേർന്ന് ഒട്ടും ലാഗിംഗ് കൂടാതെ തന്നെ സിനിമ മുന്നോട്ട് പോകുന്നു. ഏകദേശം 25 മിനുട്ടോളം ദൈർഖ്യം വരുന്ന ഒരു കഥാപാത്രമായിട്ടാണ് ദുൽഖർ എത്തുന്നതെങ്കിലും ആദിയോടന്തം അദ്ദേഹം സിനിമയുടെ ഒരു പശ്ചാത്തലമായി തന്നെ മാറുന്നുണ്ട്.

സൗബിൻ സംവിധായകനായും തിരക്കഥാകൃത്തായും ഒരു നടനായും സിനിമയിൽ എത്തുന്നു, ഈ മൂന്നു മേഖലകളിലും അദ്ദേഹം പൂർണ വിജയം കണ്ടിരിക്കുന്നു എന്ന് തന്നെ പറയാം. കഥ അർഹിക്കുന്ന രീതിയിൽ തിരക്കഥ പൂർണമാക്കാനും പ്രേക്ഷകരിലേക്ക് ഒരു ലാഗും കൂടാതെ അവതരിപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. മുനീർ അലിയും, സൗബിനും ചേർന്നാണ് സിനിമയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഒരു നല്ല തിരക്കഥ തയ്യാറാക്കാൻ ഇവർക്ക് സാധിച്ചിട്ടുണ്ട് കൂടാതെ നല്ല ചില കോമഡി രംഗങ്ങൾക്കും, പ്രണയത്തിനും, സൗഹൃദത്തിനും എല്ലാം തിരക്കഥയിൽ പ്രാധാന്യം നൽകിയിട്ടുണ്ട്.

പെർഫോമൻസിന്റെ കാര്യത്തിലേക്ക്…………..

ചെറിയ റോളിൽ വരുന്നെങ്കിൽ പോലും സിനിമയിൽ എത്തിയ ഓരോ റോളുകളും വളരെ മികച്ച പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. ഒരു ചെറിയ ഒരു റോളിലാണ്എ ത്തുന്നതെങ്കിലും ദുൽഖർ എന്ന നടനെ അങ്ങേയറ്റം മികച്ച രീതിയിൽ സിനിമയിൽ ഉപയോഗിക്കുവാൻ സൗബിന് കഴിഞ്ഞു. ഏറ്റവും മികച്ചതായി തോന്നിയതും ദുൽഖർ അഭിനയിച്ച കഥാപാത്രം തന്നെയാണ്. അതിനാൽ ഒരുപാട് അഭിനന്ദനം അർഹിക്കുന്നുണ്ട് ദുൽഖർ. തിയേറ്ററിൽ ഉയർന്ന ഓരോ കയ്യടിയും അതിനെ ശരി വെക്കുന്നുണ്ട്.

ഇച്ചാപ്പിയായി എത്തിയ അമൽ ഷായും ഹസീബ് ആയി എത്തിയ ഗോവിന്ദിന്റേയും പ്രകടനമാണ് പിന്നീട് എടുത്തു പറയത്തക്കതായി തോന്നിയത്. പുതുമുഖങ്ങൾ ആണെങ്കിൽ പോലും തങ്ങളുടെ റോളുകൾ അതി ഗംഭീരമാക്കാൻ അവർക്കു കഴിഞ്ഞിട്ടുണ്ട്. കൂടാതെ തനിക്ക് സിനിമയിൽ മികച്ച ഒരു ഭാവിയുണ്ടെന്നു ഷെയിൻ നിഗവും വളരെ വ്യക്തമായി തെളിയിച്ചിരിക്കുന്നു. ഹരിശ്രീ അശോകന്റെ മകൻ അർജുൻ അശോകൻ, സൈനുദ്ദീനിന്റെ മകൻ സിനിൽ, ജേക്കബ് ഗ്രിഗറി, ഇന്ദ്രൻസ്, സിദ്ദിഖ്, ജാഫർ ഇടുക്കി, സ്രിന്ത, ഷൈൻ ടോം ചാക്കോ, സൗബിൻ, ശ്രീനാഥ് ഭാസി എന്നിവരെല്ലാം അവരുടെ പെർഫോമൻസ് കൊണ്ട് സിനിമയെ മറ്റൊരു ലെവലിൽ എത്തിച്ചു.

പിന്നീട് എടുത്തു പറയത്തക്ക വിധമായി തോന്നിയത് സിനിമാട്ടോഗ്രഫി, പാട്ടുകൾ, പശ്ചാത്തല സംഗീതം, സൗണ്ട് മിക്സിങ്, എഡിറ്റിംഗ് എന്നിവയാണ്. ലിറ്റിൽ സ്വയമ്പ് ആണ് സിനിമാട്ടോഗ്രാഫറായി എത്തിയത്. വളരെ മികച്ച ഷോട്ടുകൾ കൊണ്ട് ഈ ചിത്രം സമ്പന്നമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഒരു പക്ഷെ സിനിമാട്ടോഗ്രഫി ആയിരിക്കും ഈ സിനിമയിൽ ഏറ്റവും ശ്രമകരമായി തോന്നിയിട്ടുണ്ടാവുക. പ്രവീൺ പ്രഭാകറിന്റെ എഡിറ്റിഗും അതുപോലെ തന്നെ മികച്ചു നിന്നു.

റെക്സ് വിജയൻറെ പാട്ടുകളും പശ്ചാത്തല സംഗീതവും വളരെ മികവുറ്റതായിരുന്നു. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, സപ്തമ ശ്രീ തസ്കരാ, നോർത്ത് 24 കാതം എന്നീ ഹിറ്റുകൾ മലയാള സിനിമക്ക് തന്ന റെക്സിന്റെ മറ്റൊരു സംഭാവനയാണ് ഈ സിനിമയും. വിഷ്ണു ഗോവിന്ദും, ശ്രീ ശങ്കറും ചേർന്നാണ് സൗണ്ട് മിക്സിങ് നിർവഹിച്ചിരിക്കുന്നത്. സിനിമയുടെ മാറ്റ് കൂട്ടാൻ ഇവർക്കും കഴിഞ്ഞിട്ടുണ്ട്.

മൊത്തത്തിൽ പറഞ്ഞാൽ നല്ല ചില അനുഭവ മുഹൂർത്തങ്ങളും, കോമഡിയും, ചെറിയ റൊമാന്സും ഒക്കെ കൂട്ടിയിണക്കി പ്രാവ് പറത്തൽ ടൂർണമെന്റും ഭാഗമാക്കി മലയാളത്തിൽ എത്തുന്ന ആദ്യത്തെ ശ്രമമാണ് പറവ. സൗബിന്റെ ഒന്നര വർഷത്തെ കഷ്ടപ്പാട് തീർച്ചയായും ഫലം കണ്ടിട്ടുണ്ട്.

കുടുംബത്തോടുകൂടിയും കൂട്ടുകാരുമായും കണ്ടിരിക്കാൻ പറ്റിയ നല്ലൊരു സിനിമയാണ് പറവ. സൗണ്ട് മിക്സിങ്ങും, പശ്ചാത്തല സംഗീതവും, സിനിമാട്ടോഗ്രഫിയും ആസ്വദിക്കാനായി നല്ല സ്‌ക്രീനിൽ തന്നെ സിനിമ കാണാൻ ശ്രമിക്കുക.

ഈ സിനിമക്ക് IMP movie media നൽകുന്ന റേറ്റിംഗ് 3.5/5

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.