Home Malayalam Latest Reviews Pokkiri Simon : Oru Kadutha Aradhakan Movie Review

Pokkiri Simon : Oru Kadutha Aradhakan Movie Review

SHARE
pokkiri simon movie review
pokkiri simon movie review

Pokkiri Simon : Oru Kadutha Aradhakan Movie Review

കുഞ്ചാക്കോ ബോബനെ നായകനാക്കി കൊന്തയും പൂണൂലും, പ്രിത്വി രാജിന്റെ നായകനാക്കി ഡാർവിന്റെ പരിണാമം എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ ജിജോ ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് പോക്കിരി സൈമൺ. 5 കോടി രൂപ ബഡ്ജറ്റിൽ പുറത്തിറക്കിയ ഈ ചിത്രത്തിൽ സണ്ണി വെയ്ൻ , പ്രയാഗ മാർട്ടിൻ, ജേക്കബ് ഗ്രിഗറി, ദിലീഷ് പോത്തൻ, അപ്പാനി ശരത്കുമാർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തിയത്. ശ്രീവരി ഫിലിമ്സിന്റെ ബാനറിൽ കൃഷ്ണൻ സേതുകുമാർ നിർമിച്ച ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഡോക്ടർ കെ അമ്പാടി ആണ്.

സിനിമ താരങ്ങളെ താരങ്ങളെ സൂപ്പർസ്റ്റാറാക്കുന്ന അവരുടെ ഇഷ്ടങ്ങൾക്കായി എന്തും ചെയുന്ന ഫാൻസുകളുമായി ബന്ധപ്പെട്ട പശ്ചാത്തലമാണ് ചിത്രത്തിന്റേത്. അങ്ങനെയുള്ള ഒരു കൂട്ടം വിജയ് ആരാധകരുടെ കഥ പറയുന്ന ഈ ചിത്രം ഒരു പക്കാ മാസ്സ് എന്റെർറ്റൈനെർ ആയാണ് ഒരുക്കിയിരിക്കുന്നത്. കടുത്ത വിജയ് ആരാധകരായ സൈമൺ, ദീപ എന്നെ കഥാപാത്രങ്ങളെയാണ് സണ്ണി വെയ്ൻ, പ്രയാഗ മാർട്ടിൻ എന്നിവർ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ആദ്യ പകുതിയിൽ സൈമണിന്റെയും കൂട്ടുകാരുടെയും സൗഹൃദവും പ്രണയവുമായി കടന്നു പോകുന്നു ,

ചിത്രത്തിന്റെ രണ്ടാം പകുതി തീർത്തും ഒരു ത്രില്ലറിന്റെ ഫീൽ കൈവരിക്കുന്നു.

തികച്ചും ഒരു കോമഡി റൊമാൻസ് ചിത്രം എന്ന ലേബലിൽ ഒതുങ്ങാതെ വളരെ സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു വിഷയം ചർച്ച ചെയ്യുവാൻ സംവിധായകൻ ശ്രെമിച്ചിട്ടുണ്ട്. പക്ഷെ അത് വേണ്ടരീതിയിൽ പ്രേക്ഷകരിലേക്ക് എത്തിക്കുവാൻ സംവിധായകന് സാധിച്ചില്ല അതിന്റെ പ്രധാന കാരണം തിരക്കഥയിലെ ചില പോരായ്മകൾ ആണ്.

സൈമൺ എന്ന കഥാപാത്രമായെത്തിയ സണ്ണി വെയ്ൻ മികച്ച പ്രകടനമാണ് കാഴചവച്ചിരിക്കുന്നത്. 120 ഓളം തീയേറ്ററുകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ഒരു പക്ഷെ സണ്ണി വെയ്നിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസ് ആയിരിക്കും പോക്കിരി സൈമൺ. രൂപത്തിലും ഭാവത്തിലും വിജയ്‌യെ അനുകരിക്കാൻ ശ്രമിക്കുന്ന സൈമണായിട്ടുള്ള കഥാപാത്രത്തോട് സണ്ണി നൂറു ശതമാനം തന്നെ നീതി പുലർത്തി എന്ന് വേണമെങ്കിൽ പറയാം. കൂടാതെ ഇതിനു മുൻപ് സണ്ണിയുടെ സിനിമകളിൽ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ആക്ഷൻ സീനുകളും ചിത്രത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. അവയെല്ലാം വളരെ തന്മയത്തോടു കൂടെ അവതരിപ്പിക്കാൻ കഴിഞ്ഞു.

നായികയെയെത്തിയ പ്രയാഗയും തന്റെ പ്രകടനം ഒട്ടും മോശമാക്കിയില്ല.  പ്രണയ രംഗങ്ങളും എല്ലാമായി പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ പ്രയാഗിക്കു കഴിഞ്ഞു.കൂടാതെ മറ്റു കഥാപാത്രങ്ങളായെത്തിയ ദിലീഷ് പോത്തൻ, ജേക്കബ് ഗ്രിഗറി, സൈജു കുറുപ്പ്,ണ്ണെടുമുടി വേണു, ഷമ്മി തിലകൻ, അശോകൻ , ടിറ്റോ വിൽ‌സൺ എന്നിവർ മോശമല്ലാത്ത രീതിയിൽ അവരുടെ ക്യാരക്ടർ ചെയ്തിട്ടുണ്ട്.

പാപ്പിനുവാണ് ചിത്രത്തിന് ക്യാമറ ചലിപിച്ചിരിക്കുന്നത്. തിരുവന്തപുരത്തിന്റെ മനോഹാരിത പൂർണമായും ഒപ്പിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. ഒരു പക്ഷെ അതിനുള്ള അവസരം അദ്ദേഹത്തിന് നൽകിയിട്ടില്ല എന്ന് പറയുന്നതാവും ശരി. അത് പോലെ കഥയോട് ചേർന്ന് നിൽക്കുന്ന തരത്തിലുള്ള സംഗീതവും പശ്ചാത്തല സംഗീതം ഒരുക്കുന്നതിൽ ഗോപി സുന്ദറിന് കഴിയാതെ പോയി.. ലിജോ പോൾ ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്, സിനിമയുടെ ഒഴുക്കിനെ തടസപ്പെടുത്താതെയാണ് അദ്ദേഹം ചിത്രം എഡിറ്റ് ചെയ്യ്തിരിക്കുന്നത്.

വിജയ് ആരാധകൻറെ കഥ പറയുന്ന ചിത്രം കേരളത്തിലെ വിജയ് ആരാധകർക്ക് മാത്രമല്ല സാധാരണ പ്രേക്ഷകർക്കും ഒരു പോലെ കണ്ടിരിക്കാവുന്നതാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള അന്യഭാഷാ താരമായ വിജയെക്കുറിച്ചുള്ള ചിത്രമായതിൽ വിജയ് ഫാൻസ് എല്ലാം ആവേശത്തിലാണ്. ഈ ആവേശം തിയേറ്ററിലും കാണാൻ കഴിഞ്ഞു.

ഈ ചിത്രത്തിന് ഇന്ത്യൻ മൂവി പ്ലാനറ്റ് നൽകുന്ന റേറ്റിംഗ് 2.5 /5

1 COMMENT

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.