Home Malayalam movie news Reviews Prithviraj Daughter Alankrita

Prithviraj Daughter Alankrita

SHARE
prithviraj daughter alamkritha images
prithviraj daughter alamkritha images

Finally, Mollywood youth icon Prithviraj has released a new photo of his daughter, Alankritha for fans. Alli aka Alankritha is the only daughter of Prithviraj and famous journalist Supriya. Prithvi and his family have not released any pictures of Alankritha so far, it is the first time that Prithvi shared his daughter’s picture through social media.

prithvirajs daughter images
prithvirajs daughter alankritha images

ഒടുവിൽ ആരാധകർക്കായി പൃഥ്വിരാജ് തന്റെ മകൾ അലംകൃതയുടെ ഏറ്റവും പുതിയ ഫോട്ടോ പുറത്തുവിട്ടു. പ്രിത്വിരാജിന്റെയും മാധ്യമ പ്രവർത്തകയായ സുപ്രിയയുടെയും ഏക മകളാണ് അല്ലി എന്ന അലംകൃത. 2014 സെപ്റ്റംബർ 8നു കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അലംകൃതയുടെ ജനനം. അച്ഛന്റെ താരപരിവേഷം മകളുടെ കുട്ടിക്കാലത്തെ ബാധിക്കുമെന്ന് ഭയന്നാണ്‌ മാതാപിതാക്കൾ അവളെ മാധ്യമങ്ങളിൽ നിന്ന് മാറ്റിനിർത്തിയത്. ഒരു വർഷം മുൻപ് വനിതയുടെ കവർ ചിത്രമായി പ്രിത്വിയുടെയും സുപ്രിയയുടെയും ഒപ്പമുള്ള അലംകൃതയുടെ ഫോട്ടോ പുറത്തുവന്നിരുന്നു എങ്കിലും സമൂഹ മാധ്യമത്തിലൂടെ ആദ്യമായാണ് ഈ താരപുത്രിയുടെ ചിത്രങ്ങൾ പങ്കു വയ്ക്കുന്നത്. പൃഥ്വിരാജ് തന്നെയാണ് മകളുടെ മൂന്നാം ജന്മദിനത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

ജിനു എബ്രഹാം സംവിധാനം നിർവഹിച്ച ആദം ജോൺ ആണ് അടുത്ത് പുറത്തു വന്ന പൃഥ്വിരാജ് ചിത്രം. മികച്ച പ്രേക്ഷകപ്രതികരണം നേടുന്ന ചിത്രം ഇപ്പോഴും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. ജിനു എബ്രഹാം സംവിധാനം നിർവഹിച്ച ആദം ജോൺ ആണ് അടുത്ത് പുറത്തു വന്ന പൃഥ്വിരാജ് ചിത്രം. മികച്ച പ്രേക്ഷക പ്രതികരണം നേടുന്ന ചിത്രം ഇപ്പോഴും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. നവാഗതനായ പ്രദീപ് എം നായർ സംവിധാനം ചെയ്യുന്ന വിമാനമാണ് പ്രിത്വിരാജിന്റെ അടുത്ത റിലീസ്. ശാരീരിക വൈകല്യങ്ങളെ മറികടന്ന് സ്വന്തമായി വിമാനം നിർമിച്ച സജി തോമസിന്റെ ജീവിതത്തിൽ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട സിനിമയാണിത്.

LEAVE A REPLY