Home Malayalam Latest Reviews Punyalan private limited Malayalam movie Review

Punyalan private limited Malayalam movie Review

816
0
SHARE
punyalan private limited movie review
punyalan private limited movie review

രഞ്ജിത്ത് ശങ്കർ ജയസൂര്യ കൂട്ടുകെട്ടിൽ ഇറങ്ങിയതും ജയസൂര്യയുടെ ക്യാരീറിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നും ആയിരുന്നു പുണ്യാളൻ അഗർബത്തീസ്.
ഈ കൂട്ടുകെട്ടിൽ നിന്ന് പ്രേതം , സുധി വാത്മീകം തുടങ്ങി നിരവധി ഹിറ്റ് സിനിമകൾ മലയാളം സിനിമക്ക് സമ്മാനിച്ചിട്ടുണ്ട്.
4 വർഷങ്ങൾക്ക് ശേഷം പുണ്യാളൻ അഗര്ബത്തീസിന്റെ ഒരു sequel പാർട്ടുമായി തിരിച്ചു വരുകയാണ് ഈ കൂട്ടുകെട്ട്.

രഞ്ജിത്ത് ശങ്കർ രചനയും സംവിധാനവും ചെയ്ത സിനിമ ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേർന്നാണ് നിർമിച്ചിരിക്കുന്നത്.
ബിജിബാൽ ആനന്ദ് മധുസൂദനൻ എന്നിവർ പാട്ടുകളും പശ്ചാത്തല സംഗീതവും , വിഷ്ണു ശർമ്മ സിനിമാട്ടോഗ്രഫിയും നിർവഹിച്ചിരിക്കുന്നു

ഇവരെ കൂടാതെ പഴയ സിനിമയിലെ നായിക വേഷത്തിൽ നിന്നും നൈല ഉഷ ഇല്ലാതാകുന്നു , ഒരു ചെറിയ വേഷത്തിൽ അജു വര്ഗീസും , ആര്യയും കൂടാതെ ധർമജൻ, ശ്രീജിത്ത് രവി ,ഗിന്നസ് പക്രു എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു.

Theme

പുണ്യാളൻ അഗര്ബത്തീസിൽ നിന്നും വെത്യസ്ഥമായി ഈ തവണ എത്തുന്നത് പുതിയ ഒരു പ്രോഡക്റ്റ് ഉം ആയിട്ടാണ്.
പഴയ സിനിമ ഒരു കോമഡി മൂവി ആണെങ്കിൽ അതിൽ നിന്നും വ്യത്യസ്തമായി ഒരു പൊളിറ്റിക്കൽ ത്രില്ലറിന്റെ പരിവേഷത്തിലേക്ക് കടക്കുന്നു.

തീർത്തും പുതിയ ഒരു പ്രോഡക്റ്റ് ആയിട്ടാണ് ഇത്തവണ ജോയ് താക്കോൽക്കാരൻ കളത്തിൽ ഇറങ്ങുന്നത് , കോമെടിക്കും പ്രാധാന്യം കൊടുക്കാൻ ശ്രെമിക്കുന്ന തിരക്കഥ ഒരു ത്രില്ലറിനെ ആസ്പദമാക്കിയിരിക്കുന്നു.
ഇന്നത്തെ രാഷ്ട്രീയ പശ്ചാത്തലത്തെയും ഇന്ന് സമൂഹത്തിൽ ഒരു മനുഷ്യന് അനുഭവിക്കേണ്ടി വരുന്ന പ്രശ്നങ്ങളുടെയും നേർക്കാഴ്ചയാണ് സിനിമയിലൂടെ എത്തിക്കാൻ രഞ്ജിത് ശങ്കർ ശ്രമിക്കുന്നത്.

പ്രൊഡക്ടിന്റെ കണ്ടു പിടുത്തവും ലോഞ്ചിങ് ഉം എല്ലാം കുറച്ചു സമയത്തേക്ക് ഒതുക്കി കൂടുതലും ഒരു ത്രില്ലറിന്റെ മൂഡ് ഉണ്ടാക്കാൻ സംവിധായകൻ ശ്രമിക്കുന്നുണ്ട്, അതുകൊണ്ട് തന്നെ ജോയ് യുടെ ജീവതത്തിനേക്കാൾ സാമൂഹിക പ്രസക്തമായ വിഷയങ്ങള്ക് പ്രാധാന്യം കൊടുക്കുന്നുണ്ട്.

വലിയ ലാഗിംഗ് ഇല്ലാതെ അവതരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞ്ഞിട്ടുണ്ട് , കോമെടികൾ തിരയുന്ന തിരക്കഥ പലപ്പോഴും പ്രേക്ഷകരെ ചിരിപ്പിക്കാൻ ശ്രെമിക്കുന്നുണ്ടെങ്കിലും പരാചയപ്പെടുന്നുണ്ട്.
പക്ഷെ കാണുന്നവരുടെ ഓരോരുത്തരുടെയും പ്രതിഷേധം സിനിമയിലൂടെ അറിയിക്കാൻ രഞ്ജിത് ശങ്കറിന് കഴിഞ്ഞിട്ടുണ്ട് അതാണ് സിനിമയിലെ ഏറ്റവും വലിയ പോയിന്റ് ആയി എനിക്ക് തോന്നിയത്.

Artist Performance

ജോയ് താക്കോൽക്കാരൻ തന്നെയാണ് കഥാഗതിയെ മുൻപോട്ട് കൊണ്ട് പോകുന്നത് , തന്റെ റോൾ വൃത്തിയായി അവതരിപ്പിക്കാൻ ജയസൂര്യ എന്ന നടന് കഴിഞ്ഞിട്ടുണ്ട്.

അഭയ കുമാർ എന്ന റോളിലുടെ പുണ്യാളൻ അഗര്ബത്തീസിൽ നമ്മളെ ചിരിപ്പിച്ച ശ്രീജിത്ത് രവിയുടെ പെർഫോമൻസ് ആണ് ഒരു പക്ഷെ പ്രേക്ഷകർ കൂടുതൽ പ്രതീക്ഷിച്ചിട്ടുണ്ടാവുക, തന്റെ റോൾ സമർത്ഥമായി ചെയ്യാൻ അദ്ദേഹത്തിന് കഴിയുന്നുണ്ടെങ്കിലും പ്രേക്ഷകരെ ചിരിപ്പിക്കാൻ മിക്കവാറും കഴിയാതെ പോവുകയും ചിലപ്പോൾ കുറച്ചു ഓവർ ആയി തോന്നുകയും ചെയ്തു.

ഒരു നായിക കഥാപാത്രത്തെ തിരക്കഥ ആവശ്യപ്പെടാത്തത്കൊണ്ട് തന്നെ ആര്യ എന്ന നടിക്ക് സിനിമയിൽ ചെയ്യാൻ വലുതായി ഒന്നും ഉണ്ടായില്ല,
വക്കീലിന്റെ വേഷത്തിൽ എത്തുന്ന ധർമജനും കഥാപാത്രത്തെ വേണ്ട രീതിയിൽ ഏറ്റെടുത്തിട്ടുണ്ട്.

കുറച്ചു വീഡിയോ കോളുകളിൽ മാത്രം ഒതുങ്ങി നിന്നു ഗ്രീനു എന്ന കഥാപാത്രം.
കൂടാതെ വിജയരാഘവനും തന്റെ റോൾ വൃത്തിയായി ചെയ്തിട്ടുണ്ട്.
Technical Side

വിഷ്ണു നാരായണൻ സിനിമാട്ടോഗ്രഫിയും , വി.സാജൻ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. ക്വാളിറ്റി ഉള്ള സിനിമാട്ടോഗ്രഫി സിനിമയിൽ ഉടനീളം മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.

ബിജിബാലിന്റെ ടൈറ്റിൽ മ്യൂസിക്കും ആനന്ദ് മധുസൂദനന്റെ പാട്ടുകളും പശ്ചാത്തല സംഗീതവും ചിത്രത്തോട് യോജിച്ചു നിന്നിട്ടുണ്ട്.
ടെക്നിക്കൽ സൈഡ് കൊണ്ട് സിനിമക്ക് വേണ്ടുന്ന നീതി എല്ലാ രീതിയിലും നടത്തിയിട്ടുണ്ട്.

Conclusion

പുണ്യാളൻ അഗർബത്തീസ് എന്ന ഒരു സിനിമയെ പോലെ ഒരു സിനിമ പ്രതീക്ഷിച്ചു പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡിന്റെ സമീപിക്കരുത്.
അതിൽ നിന്നും വെത്യസ്ഥമായി ചില രാഷ്ട്രീയ സാഹചര്യങ്ങളും ഒരു സാധാരണക്കാരന് എന്ന നിലയിൽ ഓരോ പൗരനും പറയാനുള്ള ചില കാര്യങ്ങളും സിനിമ എന്ന മാധ്യമത്തിലൂടെ തുറന്നടിക്കുകയാണ് പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്.

കുടുംബത്തോടെയും കാണാൻ കഴിയുന്ന ഒരു എബോവ് ആവറേജ് സിനിമ തന്നെയാണ് പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്.
ഒരു കോമഡി സിനിമയായി പുണ്യാളനെ സമീപിക്കരുത് , അതിലുപരി ഈ സിനിമക്ക് ഓരോ പൗരനോടും ചില കാര്യങ്ങൾ പറയാനുണ്ട്.

ഇത്തരം ഒരു സിനിമയെ ബിഗ് സ്‌ക്രീനിൽ എത്തിക്കാൻ കാണിച്ച ധൈര്യത്തിന് ഒരു സല്യൂട്ട്.

IMP Movie Media rating : 2.8/5

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.