Home Malayalam Latest Reviews Queen Malayalam Movie Review

Queen Malayalam Movie Review

SHARE
Queen malayalam movie review
Queen malayalam movie review

Queen Malayalam Movie Review

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ഡിജോ ജോസ് ആന്റണി സംവിധാനം നിർവഹിച്ച ക്വീൻ തിയേറ്ററുകളിലെത്തി. പുതുമുഖങ്ങളായ ധ്രുവൻ, എൽദോ, അശ്വിൻ, അരുൺ, സാംസിബിൻ, മൂസി, ജെൻസൺ, സാനിയ എന്നിവർ മുഖ്യവേഷങ്ങളിലെത്തുന്ന ക്യാമ്പസ് ചിത്രമാണ് ക്വീൻ. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മെക്കാനിക്കൽ എൻജിനീയർമാരായ ജെബിന്, ജോസഫ് ആന്റണി, ഷാരിസ് മുഹമ്മദ് എന്നിവർ ചേർന്നാണ്.

കേരളത്തിൽ മാത്രം 80 ഓളം സ്‌ക്രീനുകളിൽ റിലീസ് ചെയ്ത ചിത്രം,അറേബിയൻ ഡ്രീംസ് എന്റര്ടെയിന്മെന്റിന്റെ ബാനറിൽ ഷിബു കെ മൊയ്ദീൻ, റിൻഷാദ് വെള്ളോടത്തിൽ എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. ആണ്‍കുട്ടികളുടെ തട്ടകമായ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് പഠിക്കാന്‍ ഒരു പെണ്‍കുട്ടി എത്തുന്നതും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. പാ​റ്റൂ​ർ ശ്രീ​ബു​ദ്ധ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ മെ​ക്കാ​നി​ക്ക​ൽ ബ്രാ​ഞ്ചി​ന്‍റെ ഓ​ണോ​ഘോ​ഷ​ഫോ​ട്ടോ​യി​ൽ നി​ന്നു പ്ര​ചോ​ദ​നം ഉൾക്കൊണ്ടാണ് ഈ സിനിമയൊരുക്കിയിരിക്കുന്നത്.

സിനിമയുടെ ടീസറും പാട്ടുകളും കണ്ടപ്പോൾ ഇത് ഒരു പൂർണ ക്യാമ്പസ് ചിത്രമാണെന്നായിരിക്കും നമ്മൾ കരുതിയിട്ടുണ്ടാവുക, പക്ഷെ അതിലുപരി ചില സാമൂഹിക പ്രശ്നങ്ങളും കഥാ പശ്ചാത്തലമായി എത്തുന്നു. ക്യാമ്പസും ഫ്രണ്ട്ഷിപ്പുമാണ് സിനിമയുടെ ആദ്യ പകുതിയിൽ പ്രധാനമായും ഉൾപെടുത്തിയിരിക്കുന്നത്. രണ്ടാം പകുതിയിൽ വ്യത്യസ്തമായ മറ്റൊരു തലത്തിലേക്കാണ് സിനിമ സഞ്ചരിക്കുന്നത്. നമ്മുടെ സമൂഹത്തിൽ സംസാരിക്കപ്പേടേണ്ടതും ചർച്ചചെയ്യപ്പെടേണ്ടതുമായ ഒരു വിഷയമാണ് പിന്നീട് ഈ സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നത്. ചിരിപ്പിക്കുന്ന കാര്യങ്ങൾക്കുപരി ഏറെ ചിന്തിപ്പിക്കുന്ന നിരവധി വിഷയങ്ങളും ഈ പടത്തിലൂടെ ചർച്ചചെയ്യപെടുന്നുണ്ട്.

കോമെഡിയും ക്യാമ്പസ് ലൈഫും, പ്രണയവും എല്ലാം ചേർന്ന ഒരു കമ്പ്ലീറ്റ് എന്റർടൈൻമെന്റ് പാക്കേജ് ആണ് ഡിജോ ജോസ് പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിരിക്കുന്നത് . വിശ്വസനീയമായ രീതിയിൽ കഥ സന്ദർഭങ്ങൾ അവതരിപ്പിക്കാനും ഒരു വലിയ സാമൂഹിക പ്രതിബദ്ധതയുള്ള വിഷയം പ്രേക്ഷകരിലേക്ക് പകർന്നു നല്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഭാവിയിൽ മലയാള സിനിമയ്ക്ക് പ്രതീക്ഷ അർപ്പിക്കുവാനാകുന്ന ഒരു സംവിധായകനാണ് താനെന്നു തന്റെ ആദ്യ ചിത്രത്തിലൂടെ തെളിയിച്ചിരിക്കുകയാണ് ഡിജോ.

പുതുമുഖങ്ങൾ ആണെങ്കിൽ കൂടിയും ധ്രുവൻ, എൽദോ, അശ്വിൻ, അരുൺ, സാംസിബിൻ, മൂസി, ജെൻസൺ, സാനിയ എന്നിവരുടെ പ്രകടനം മികച്ചതായിരുന്നു. മലയാളത്തിൽ കുറച്ച് യുവ പ്രതിഭകളെക്കൂടിയാണ് ഈ സിനിമക്കൊപ്പം ലഭിച്ചത്. കൂടാതെ ഇവർക്കൊപ്പം മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച വിജയരാഘവൻ,ശ്രീജിത്ത് രവി,ലിയോണ ലിഷോയ്, മനോജ് ഗിന്നസ്, സേതുലക്ഷ്മി വിനോദ് കെടാമംഗലം, നിയാസ് ബക്കർ അനീഷ് ജി.മേനോൻ ,സന്തോഷ് കിഴാറ്റൂർ ,നന്ദുലാൽ ,ബിന്ദു അനീഷ് ,മീനാക്ഷി എന്നിവരും തങ്ങളുടെ വേഷങ്ങളോട് പൂർണ്ണമായും നീതി പുലർത്തി എന്ന് തന്നെ പറയാം.

സുരേഷ് ഗോപിയാണ് ആണ് ഈ ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്തത്. അദ്ദേഹത്തിന്റെ മനോഹരമായ ഫ്രെയ്‌മുകൾ സിനിമയുടെ കഥാന്തരീക്ഷത്തോട് ചേർന്ന് നിൽക്കുന്നതാണ്. കൂടാതെ ജേക്സ് ബിജോയ് ഒരുക്കിയ ഗാനങ്ങളും പശ്ചാത്തലം സംഗീതവും ഒന്നിനൊന്ന് മികച്ചതായി തോന്നി. സാഗർദാസാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്, കൃത്യമായ വേഗതയിലും സിനിമയുടെ ഒഴുക്കിനെയും തടസപ്പെടുത്താതെ വളരെ മനോഹരമായിട്ടാണ് അദ്ദേഹം ചിത്രം എഡിറ്റ് ചെയ്യ്തിരിക്കുന്നത്.

എല്ലാ സ്ത്രീകളും തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമയാണ് ക്വീൻ. കാരണം ഇത് അവർക്കുവേണ്ടി സംസാരിക്കുന്ന ഒരു സിനിമയാണിത്. ഒരു സാധാരണ ചിത്രം എന്ന നിലയിൽ അമിത പ്രതീക്ഷകൾ ഒന്നും വെച്ച് പുലർത്താതെ തിയേറ്ററുകളിൽ എത്തിയാൽ നിങ്ങൾക്ക് കണ്ടിരിക്കാൻ പറ്റുന്ന ഒരു എബോവ് ആവറേജ് സിനിമയാണ് ക്വീൻ.

ഈ സിനിമക്ക് IMP movie media നൽകുന്ന റേറ്റിംഗ് 2 .8/5

1 COMMENT

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.