Home Malayalam Latest Reviews Ramaleela Malayalam Movie Review

Ramaleela Malayalam Movie Review

SHARE
ramaleela malayalam movie review
ramaleela malayalam movie review

Ramaleela Malayalam Movie Review

അങ്ങനെ കാത്തിരിപ്പിന് വിരാമമിട്ട്‌ നാല് മാസങ്ങൾക്ക് ശേഷം രാമലീല തിയേറ്ററുകളിലെത്തി. ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ അരുൺ ഗോപി സംവിധാനം ചെയ്ത ചിത്രമാണ് രാമലീല. ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് പ്രശസ്ത സംവിധായകനും എഴുത്തുകാരനുമായ സച്ചിയാണ്. ദിലീപിന്റെ ഇതുവരെ ഉള്ള സിനിമകളേക്കാൾ ഏറെ സപ്പോർട്ട് ആണ് ഈ സിനിമക്ക് ലഭിച്ചത് , ഒരുവിധം എല്ലാ സെന്ററുകളും ആദ്യ ഷോ തന്നെ ഹൗസ് ഫുൾ ആയിരുന്നു. മുളകുപാടം ഫിലിമ്സിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടമാണ് ഈ ചിത്രം നിർമ്മിച്ച് വിതരണം ചെയ്തിരിക്കുന്നതു.

രാധിക ശരത്കുമാർ, രഞ്ജി പണിക്കർ, സിദ്ദിഖ്, പ്രയാഗ, കലാഭവൻ ഷാജോൺ, സുരേഷ് കൃഷ്ണ, വിജയരാഘവൻ, സുരേഷ്‌കുമാർ, സാദിഖ് , മുകേഷ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളായെത്തിയത്.

ഒരു രാഷ്ട്രീയക്കാരനായ രാമനുണ്ണിയുടെ ജീവിതവും അദ്ദേഹം ഒരു കേസിൽ അകപ്പെട്ടു പോകുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ കഥാ പശ്ചാത്തലം.
സച്ചിയുടെ മികച്ച ഒരു സ്റ്റോറിയും തിരക്കഥയും ചിത്രത്തിന്റെ നെടും തൂൺ എന്ന് ഒരു സംശയവുമില്ലാതെ പറയാം , അതിനെ ലാഗിംഗ് ഇല്ലാതെ അവതരിപ്പിക്കാൻ അരുൺ ഗോപി ക്ക് കഴിഞ്ഞിട്ടുണ്ട്. ഒരു പുതുമുഖ സംവിധായകൻ എന്ന നിലയിൽ തന്റെ ജോലി അദ്ദേഹം നന്നായി ചെയ്തിട്ടുണ്ട്.

ദിലീപ് എന്ന നടൻ തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. ലയൺ, നാടോടിമന്നൻ എന്നീ സിനിമകൾക്ക് ശേഷം കുറെ വർഷങ്ങൾ കഴിഞ്ഞാണ് അദ്ദേഹം മറ്റൊരു രാഷ്ട്രീയക്കാരന്റെ വേഷത്തിൽ എത്തുന്നത്. തന്റെ പതിവ് ശൈലിയിൽ നിന്നും വ്യത്യസ്തമായി ഒരു കഥാപാത്രം സിനിമ പ്രേക്ഷകർക്കും ഒരുപാട് പ്രതീക്ഷ നൽകിയിരുന്നു. അതിനു ഒരു കോട്ടവും തട്ടാതെയുള്ള പ്രകടനമായിരുന്നു ദിലീപിന്റേത്. തന്റെ പതിവ് ശൈലിയിൽ നിന്നും ഏറെ വ്യത്യസ്തമായ ഒരു സിനിമ മലയാളി സിനിമ പ്രേക്ഷകർ എന്നും ആഗ്രഹിച്ചിരുന്നു, അങ്ങനെ പ്രതീക്ഷകൾക്കൊടുവിൽ ശക്തമായ ഒരു തിരിച്ചു വരവാണ് ദിലീപ് നടത്തിയിരിക്കുന്നത്.

പൊളിറ്റിക്കൽ ഡ്രാമ എന്ന രീതിയിൽ ആരംഭിച്ച ചിത്രം രണ്ടാം പകുതിയിൽ ഒരു ക്രൈം ത്രില്ലർ ആയി മാറുന്നു. സിനിമയിലുടനീളം പ്രേക്ഷകരെ ത്രിൽ അടിപ്പിക്കാൻ സംവിധായകനും തിരക്കഥാകൃത്തിനും കഴിഞ്ഞിട്ടുണ്ട്. ആദ്യ പകുതിയിൽ കോമഡിക്ക് വലിയ സ്ഥാനം കല്പിച്ചിട്ടില്ലെങ്കിലും രണ്ടാം പകുതിയിൽ ഷാജോണിന്റെ ചില നര്മങ്ങളൊക്കെ പ്രേക്ഷകനെ ചിരിപ്പിച്ചിട്ടുണ്ട്.

24 വർഷങ്ങൾക്കു ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തിയ രാധിക ശരത്കുമാർ മിന്നുന്ന പ്രകടനം കാഴ്ച വെച്ചപ്പോൾ പ്രയാഗ മാർട്ടിനും പ്രകടനം ഒട്ടും മോശമാക്കിയില്ല.
സിദ്ദിഖ് എന്ന നടന്റെ അതുല്യ അഭിനയം ആണ് സപ്പോർട്ടിങ് ആർട്ടിസ്റ്റുകളിൽ ഏറെ മികച്ചതായി തോന്നിയത്, ഏത് റോൾ കിട്ടിയാലും നിസാരമായി അത് പ്രേക്ഷകരിലെത്തിക്കാൻ സിദ്ദിഖിന് കഴിയുന്നുണ്ട്, തന്റെ അടുത്തിറങ്ങിയ സിനിമകളിൽ നിന്നും അത് വ്യക്തമാണ് കൂടാതെ ആ പട്ടികയിൽ രാമലീലയും കൂടി എത്തി. കൂടാതെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച വിജയ രാഘവൻ, കലാഭവൻ ഷാജോൺ, ലെന, മുകേഷ്, രഞ്ജി പണിക്കർ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ ഏറ്റവും മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചു.

ചില കണ്ടിന്യൂസ് ഷോട്ടുകൾ ഒക്കെ മികച്ചതായി തോന്നിയെങ്കിലും സിനിമാട്ടോഗ്രഫിയിലും എഡിറ്റിംഗിലും എടുത്ത് പറയാൻ ഒന്നുമില്ല. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം നല്ലതായിരുന്നു. സൗണ്ട് മിക്സിങ്ങിലും അധികം എടുത്തു പറയത്തക്കതായി ഒന്നും ഇല്ല. ഒരു നല്ല കഥയും തിരക്കഥയും സംവിധാനവും അഭിനയ മികവുമാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്ലസ് പോയ്ന്റ്സ്

ഒരു കോമഡി സിനിമ പ്രതീക്ഷിച്ച ഈ സിനിമക്ക് പോകാതിരിക്കുക. ഒരു നല്ല ത്രില്ലെർ സിനിമയാണ് രാമലീല.
ഓരോ നിമിഷവും ആകാംഷയോടെ പ്രേക്ഷകനെ പിടിച്ചിരുത്താൻ സിനിമക്ക് കഴിന്നുണ്ട്. സിനിമയുടെ സെക്കന്റ് ഹാഫ് കണ്ടപ്പോൾ എനിക്ക് കിട്ടിയ ഒരു ഫ്രഷ്‌നെസ്സ് നിങ്ങൾക്കും കിട്ടാൻ, സെക്കന്റ് ഹാഫും പിന്നീട് ഉള്ള സംഭവങ്ങളെയും കുറിച്ച് ഞാൻ പറയുന്നില്ല. ഒരു പക്ഷെ ആരും പ്രതീക്ഷിക്കാത്ത ചില ക്ലൈമാസ്ഉകൾ ആണ് സംവിധായകൻ പ്രേക്ഷകന് വേണ്ടി ഈ സിനിമയിൽ ഒരുക്കിയിരിക്കുന്നത്.

കുടുംബത്തോടെയോ കൂട്ടുകാരുമൊത്തോ പോകാൻ പറ്റുന്ന അടുത്തിടെ ഇറങ്ങിയ നല്ല സിനിമകളിൽ ഒന്നാണ് രാമലീലയും.

IMP movie Media rating :  3.4/5

1 COMMENT

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.