Home Malayalam movie news Reviews Ramaleela – reasons to watch

Ramaleela – reasons to watch

282
0
SHARE
Reasons to watch ramaleela
Reasons to watch ramaleela

Ramaleela is an upcoming Malayalam political thriller directed by debutant Arun Gopy. The film features Janapriya Nayakan’ Dileep and beauty queen Prayaga Martin in lead roles. It is a political thriller with a lot of humor and suspense which entertain all kind of audience. Ramaleela is bankrolled by Tomichan Mulakupadam under the banner of Mulakupadam Release.

Here are the top reasons which makes ramaleela special

  • Dileep coming back with a political thriller after long time
  • Sachy wrote the script for the movie
  • Arun Gopy debuting as a director – He is an experienced associate director
  • Tomichan Mulakupadam produced the movie with a budget of 16 crores
  • prayaga martin and Dileep pairing for the first time

സച്ചിയുടെ തിരക്കഥയിൽ അരുൺ ഗോപി സംവിധാനം ചെയ്ത് ദിലീപ്, പ്രയാഗ മാർട്ടിൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന സിനിമയാണ് രാമലീല. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം ആണ് ഈ സിനിമ നിർമിച്ചിരിക്കുന്നത്. രാധിക ശരത്കുമാർ, രഞ്ജി പണിക്കർ, സിദ്ദിഖ്, ശ്രീനിവാസൻ, രമേശ് പിഷാരടി തുടങ്ങിയവർ ചില പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമയിൽ പുലിമുരുകൻ സിനിമാട്ടോഗ്രാഫർ ഷാജി കുമാർ ആണ് കാമറ കൈകാര്യം ചെയ്യുന്നത്.

ദിലീപിനെതിരായ ആരോപണങ്ങളെയും തുടർന്നുണ്ടായ അറസ്റ്റും കാരണം സിനിമയുടെ റിലീസ് മാറ്റിവെക്കാൻ കാരണമായി. ജൂലൈ 7 ആണ് സിനിമയുടെ ആദ്യത്തെ റിലീസ് തീയതി ആയി തീരുമാനിച്ചത്. എന്നാൽ പലവിധ പ്രശ്നങ്ങളെ തുടർന്ന് റിലീസ് കുറെ നാളത്തേക്ക് മാറ്റി വെക്കേണ്ടി വന്നു. അങ്ങനെ ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം സെപ്തംബര് 28 നു സിനിമ റിലീസ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

രാമലീല എന്ന സിനിമയിൽ പ്രതീക്ഷയർപ്പിക്കാവുന്ന ചില കാരണങ്ങൾ !!

  • ദിലീപ് എന്ന നടൻ തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. ലയൺ, നാടോടിമന്നൻ എന്നീ സിനിമകൾക്ക് ശേഷം കുറെ വർഷങ്ങൾ കഴിഞ്ഞാണ് അദ്ദേഹം മറ്റൊരു രാഷ്ട്രീയക്കാരന്റെ വേഷത്തിൽ എത്തുന്നത്. തന്റെ പതിവ് ശൈലിയിൽ നിന്നും വ്യത്യസ്തമായി ഒരു കഥാപാത്രം സിനിമ പ്രേക്ഷകർക്കും ഒരുപാട് പ്രതീക്ഷ നൽകിയിരുന്നു.
    രാമനുണ്ണി എന്ന കഥാപാത്രത്തെയാണ് ദിലീപ് സിനിമയിൽ അവതരിപ്പിക്കുന്നത്.
  • ഈ സിനിമയിൽ പ്രതീക്ഷയർപ്പിക്കാവുന്ന മറ്റൊരു കാര്യം എന്തെന്നാൽ, സച്ചി എന്ന തിരക്കഥാകൃത്തിന്റെ തിരിച്ചു വരവാണ്. റൺ ബേബി റൺ, റോബിൻഹുഡ്, സീനിയർസ് എന്നീ ശ്രദ്ധേയമായ തിരക്കഥകളിലൂടെയും പൃഥ്വിരാജ് നായകനായ അനാർക്കലി എന്ന സിനിമയുടെ സംവിധായകനായും ഏറെ പ്രസിദ്ധനായ ഇദ്ദേഹത്തിന്റെ വലിയ ഒരു തിരിച്ചു വരവും കൂടിയാണ് രാമലീല.
  • സിനിമയിൽ ഒരുപാട് അനുഭവ സമ്പത്തുള്ള ഒരു കലാകാരനാണ് അരുൺ ഗോപി. മനോജ് പാലോടൻ, സെബാസ്റ്റ്യൻ മാളിയേക്കൽ എന്നി സംവിധായകരോടൊപ്പം അസ്സോസിയേറ്റ് ഡയറക്ടർ ആയി പ്രവർത്തിച്ചിട്ടുണ്ട് ഇദ്ദേഹം. അങ്ങനെ ഒരുപാട് കാലത്തെ പ്രതീക്ഷകൾക്ക് ശേഷമാണ് രാമലീല യാഥാർഥ്യമാകുന്നത്. ഏകദേശം 4 വർഷങ്ങൾക്ക് മുൻപ് ആണ് സച്ചി ഇഞ്ഞനെയൊരു കഥ പശ്ചാത്തലത്തെ കുറിച്ച സംസാരിക്കുന്നതും തുടർന്ന് സിനിമയുടെ ചർച്ചകൾ തുടങ്ങുന്നതും.
  • പുലിമുരുകൻ എന്ന ഹിറ്റ് സിനിമ മലയാളത്തിന് നിർമിച്ചു നൽകിയ ടോമിച്ചൻ മുളകുപാടം ആണ് മുളകുപാടം ഫിലിംസിന്റെ ബാന്നറിൽ രാമലീലയും നിർമിക്കുന്നത്. ഏകദേശം 16 കോടി ബഡ്ജറ്റിൽ നിർമിച്ച ചിത്രം ഈ വർഷം ഇറങ്ങുന്നതിൽ വെച്ച് ഏറ്റവും കൂടുതൽ ബഡ്ജറ്റിൽ നിർമിച്ച ചിത്രങ്ങളിൽ ഒന്നാണ്. ഒരു പൊളിറ്റിക്കൽ ത്രില്ലെർ എന്നതിനുപരി ഒരു ലോജിക്കൽ ആയിട്ടുള്ള കഥയും സിനിമയിൽ ഉണ്ടെന്നാണ് സംവിധായകൻ അവകാശപ്പെടുന്നത്.
  • മലയാളികൾക്ക് ഏറെ പരിചിതയായ ഒരു നടിയാണ് പ്രയാഗ മാർട്ടിൻ. അടുത്തിടെ ഇറങ്ങിയ ഒരുപാട് ചിത്രങ്ങളിൽ കേന്ദ്ര കഥാപാത്രമായി എത്തി ചുരുക്കം സിനിമകൾ കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ മനം കവരാൻ പ്രയാഗിക്ക് കഴിഞ്ഞിട്ടുണ്ട്. ദിലീപും പ്രയാഗയും ആദ്യമായാണ് ഒരു സിനിമക്കായി ഒന്നിക്കുന്നത് എന്നതും സിനിമയുടെ മാറ്റ് കൂട്ടുന്നു.

ഇപ്പോഴുണ്ടായ ചില പ്രശ്നങ്ങളെത്തുടർന്നു സിനിമ കാണില്ല, കാണും എന്ന് തുടങ്ങി ഒരുപാട് അഭിപ്രായങ്ങളാണ് സോഷ്യൽ മീഡിയയിലും ചാനലുകളിലും കാണാൻ കഴിയുന്നത്. നല്ല സിനിമയാണെങ്കിൽ കാണും, അത് ആരും ആഹ്വാനം ചെയ്യേണ്ട കാര്യമില്ല. സിനിമയിൽ ദിലീപ് എന്ന വ്യക്തിയില്ല, ദിലീപ് എന്ന നടൻ മാത്രമേ ഉള്ളു എന്നാണ് എന്റെ പക്ഷം.

 

LEAVE A REPLY