Home Malayalam Latest Reviews Richie Tamil movie Review

Richie Tamil movie Review

589
1
SHARE
Richie movie review
Richie movie review

Richi Tamil movie Review

നിവിൻ പോളി നായകനായെത്തി ഗൗതം രാമചന്ദ്രൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് റിച്ചി.
വലിയ ഹിറ്റ് ഒന്നും ആകാതെ പോയ ഒരു കന്നഡ സിനിമയുടെ റീമേക് ആണ് റിച്ചി.
രക്ഷിത് ഷെട്ടിയുടെ കഥയ്ക്ക് രെക്ഷിത് ഷെട്ടിയും ഗൗതം രാമചന്ദ്രനും ചേർന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.
പാണ്ടി കുമാറിന്റെ സിനിമാട്ടോഗ്രഫിയും എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് അതുൽ വിജയിയുമാണ്.
പശ്ചാത്തല സംഗീതവും ഗാനങ്ങളും ഒരുക്കിയിരിക്കുന്നത് അജെനീഷ് ലോക്നാഥ്.
നിവിൻ പോളിയുടെ കൂടാതെ നടരാജൻ സുബ്രമണ്യൻ , വിക്രം വേദ നായിക ശ്രെദ്ധ ശ്രീനാഥ് ,ലക്ഷ്മി പ്രിയ , പ്രകാശ രാജ് എന്നിവരും ചില പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

Story – Scripting – Direction

ടീസറും ട്രെയ്‌ലറും ഒക്കെ കണ്ടപ്പോൾ കരുതിയത് റിച്ചി ഒരു പക്കാ മാസ്സ് ത്രില്ലെർ സിനിമ ആയിരിക്കുമെന്നാണ് , പക്ഷെ റിച്ചി എന്ന കഥാപാത്രത്തിൽ മാത്രം ഒതുങ്ങുന്നതല്ല സിനിമയുടെ കഥ.
നായകനോളം പ്രാധാന്യം നൽകുന്ന ചിലരുടെ കഥയും തിരകഥയിൽ പ്രാധാന്യത്തോടെ കാണിക്കുന്നു
ഈ സിനിമയിൽ ഏറ്റവും നന്നായതായി തോന്നിയത് സിനിമയുടെ കഥ തന്നെയാണ് , ഡാഷിന്റെയും ഡാഷ് ഡാഷിന്റെയും കഥ.
പ്രധാന കഥാപാത്രങ്ങളായി എത്തുന്നവരുടെ ജീവിതവും ഡാഷിന്റെയും ഡാഷ് ഡാഷിന്റെയും കഥയുമായി താരതമ്യപ്പെടുത്തുന്ന ഒരു കിടിലൻ കഥ.
പക്ഷെ കഥയെ വേണ്ട രീതിയിൽ തിരക്കഥയാക്കാനും , തിരക്കഥയെ എന്റർടൈനിംഗ് ആയ രീതിയിൽ സ്‌ക്രീനിൽ അവതരിപ്പിക്കാൻ കഴിയാതെ പോയതും സിനിമക്ക് വലിയ തിരിച്ചടിയായി.

ഫ്ലാഷ് ബാക്കുകളും വർത്തമാനകാലവും എല്ലാം ഇടകലരുന്ന ആദ്യ പകുതി , ഓരോരുത്തരുടെയും ജീവിതവും കഥയും ഒക്കെ കാണിച്ചു സിനിമയെ വലിച്ചു നീട്ടുന്നതായി തോന്നി.
ആദ്യ പകുതി തന്നെയാണ് കൂടുതൽ ലാഗിങ് ആയി തോന്നിയതും,
രണ്ടാം പകുതിയിലേക്ക് എത്തുമ്പോൾ കഥ വീണ്ടും ഫ്ലോയിലാകുന്നുണ്ട്.
പക്ഷെ സിനിമ പ്രേക്ഷകനെ എത്രമാത്രം തൃപ്തിപ്പെടുത്തി എന്ന കാര്യത്തിൽ സംശയമാണ്.
നല്ലൊരു കഥയെ വേണ്ട രീതിയിൽ ഉപയോഗിക്കാൻ കഴിയാതെ പോയത് ഒരു വിധം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തിയിട്ടുണ്ടാകില്ല.
കഥയ്ക്കും ജീവിതത്തിനും പ്രാധാന്യം നൽകുന്ന തിരക്കഥയിൽ അധികം മസാലക്കോ കോമെഡിക്കോ പ്രാധാന്യം നൽകുന്നില്ല.

Artist Performance 

ആര്ടിസ്റ് പെർഫോമൻസിന്റെ കാര്യത്തിൽ മികച്ചു നിന്നത് നിവിൻ തന്നെയായിരുന്നു.
റിച്ചി എന്ന കഥാപാത്രത്തോട് 100 % ആത്മാർത്ഥത നിവിൻ പോളി എന്ന നടൻ കാണിച്ചിട്ടുണ്ട്, സിനിമയിലെ ഏറ്റവും മികച്ച അഭിനയം കാഴ്ച വച്ചതും നിവിൻ തന്നെയാണ്.
മറ്റു പ്രധാന വേഷങ്ങളിലെത്തിയ ശ്രെദ്ധ ശ്രീനാഥ് , നടരാജൻ സുബ്രമണ്യൻ,ലക്ഷ്മി പ്രിയ , പ്രകാശ രാജ് എന്നിവരും തങ്ങളുടെ റോൾ നന്നായി ചെയ്തു.

തന്റെ പഴയ സിനിമകളിൽ നിന്നും തീർത്തും വെത്യസ്ഥമായ ഒരു വേഷത്തിലാണ് നിവിൻ ഇത്തവണ പ്രത്യക്ഷപ്പെടുന്നത്.
തന്റെ അഭിനയം സിനിമയുടെ റോളിനോട് ആത്മാർത്ഥത പുലർത്തിയിട്ടുണ്ടെന്നു മനസിലാക്കാം.

Technical Side

സിനിമാട്ടോഗ്രഫിയും , പശ്ചാത്തല സംഗീതവും , എഡിറ്റിംഗും ആണ് സിനിമയിലെ ഏറ്റവും മികച്ച ഭാഗമായി എടുത്തു പറയേണ്ടത്.
കഥയോട് ചേർന്ന് നിൽക്കുന്ന മികച്ച പശ്ചാത്തല സംഗീതം സിനിമക്ക് നല്കാൻ സംഗീത സംവിധായകൻ അജെനീഷ് ലോകനത്തിനു കഴിഞ്ഞിട്ടുണ്ട്.
പശ്ചാത്തല സംഗീതം സിനിമയുടെ മാറ്റ് ഒരുപാട് വർധിപ്പിച്ചിട്ടുണ്ട്.

പാണ്ടി കുമാറിന്റെ സിനിമാട്ടോഗ്രഫിയും , അതുൽ വിജയുടെ എഡിറ്റിംഗും അതുപോലെ തന്നെ മികച്ചതായിരുന്നു.

Conclusion

ഒരുപാട് പ്രതീക്ഷകളുമായി ഒരു മാസ്സ് മസാല സിനിമ കാണാനായി പോയാൽ ഒരു പക്ഷെ ഈ സിനിമ നിങ്ങളെ ത്രിപ്തിപെടുത്തിയെന്നു വരില്ല.
മാസിനും മസാലക്കും പുറമെ ചിലരുടെ ജീവിത കഥയ്ക്കാണ് സിനിമയിൽ പ്രാധാന്യം നൽകിയിരിക്കുന്നത്.
അല്ലാത്ത ഭാഗം ഒരു വിധം കണ്ടിരിക്കാവുന്ന ഒരു എബോവ് ആവറേജ് സിനിമയാണ് റിച്ചി.

IMP Movie Media rating : 2.7/5

LEAVE A REPLY