Home Malayalam Latest Reviews Role Models Movie Review

Role Models Movie Review

SHARE
Role models review
Role models malayalam movie review

Role Models Movie Review

After the success of his last film Ring Master with Dileep and Keerthi Suresh in lead roles, Rafi came up once again with an entertainer named Role Models. The film features Fahad FazilNamitha Pramod,Vinayakan, Srinda Arhaan in lead roles. The movie is produced by G P Vijayakumar under the banner of Seven Arts.

The film revolves around the life of four friends and showing their life in two stages. The script and the direction of the movie was excellent. The performance of Fahad Fazil was usual and natural. He done the character very well.

Movie Review in Malayalam

ഏറെ കാത്തിരിപ്പിനു ശേഷം ഫഹദ് ഫാസിൽ, നമിത പ്രമോദ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ റോൾ മോഡൽസ് തീയേറ്ററുകളിൽ എത്തി. റിങ് മാസ്റ്റർ എന്ന കോമഡി ചിത്രത്തിന് ശേഷം റാഫി സംവിധാനം നിർവഹിക്കുന്ന സിനിമയാണിത്. ആദ്യത്തെ സിനിമയെ വെച്ച് നോക്കുമ്പോൽ വളരെ വ്യത്യസ്‌തമായ ഒരു വിഷയവുമായിട്ടാണ് ഈ തവണ റാഫി എത്തിയത്. മറ്റു റാഫി ചിത്രങ്ങൾ പോലെ തന്നെ കോമഡിയും സംഘട്ടന രംഗങ്ങളും റൊമാൻസും എല്ലാം ഈ സിനിമയിലുo ഭംഗിയായി ആവിഷ്കരിച്ചിരിക്കുന്നു.

ഒരു കോളേജിലെ റോൾ മോഡൽസ് എന്നറിയപ്പെടുന്ന ഒരു ഗ്യാങ്ങും അതിലെ നാലു സുഹൃത്തക്കൾ ഏറെ കാലത്തിനു ശേഷം ഒന്നിക്കുന്നതാണ് സിനിമയുടെ തുടക്കം.ഫഹദ് ഫാസിൽ, വിനയ് ഫോർട്ട്, വിനായകൻ, ഷറഫുദീൻ എന്നിവരാണ് റോൾ മോഡൽസ് എന്ന ഗ്യാങിലെ നാലു സുഹൃത്തുക്കളായി എത്തുന്നത്. ഇവരുടെ കോളേജ് ലൈഫിന്റെ ഫ്ലാഷ് ബാക്കും, ആവർത്തന വിരസതയില്ലാത്ത കുറെ തമാശകളുമായി അവസാനിക്കുകയാണ് ചിത്രത്തിന്റെ ആദ്യ പകുതി. ഗൗതം എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നതു.  കോളേജ് ലൈഫിന്റെ കുരുത്തക്കേടുകൾ, പ്രേമം, മറ്റു ചില സീരീസ് വിഷയങ്ങൾ എന്നിവയുൾപ്പെടുത്തി ഒന്നാം പകുതിയിൽ പ്രേക്ഷകരെ ബോറടിപ്പിക്കാതെ പിടിച്ചിരുത്താൻ റാഫിക്ക് സാധിച്ചു. യൂത്തിന്റെ പൾസ്‌ അറിയാവുന്ന സംവിധായകനാണ് താനെന്നു റാഫിക്ക് ഈ ചിത്രത്തിലൂടെ അവകാശപ്പെടാം.

ഗൗതം എന്ന കഥാപാത്രത്തെ തന്റെ സ്വതസിദ്ധമായ ശൈലിയിൽ വളരെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ ഫഹദിന് കഴിഞ്ഞു. ഗൗതം എന്ന ക്യാരക്ടർ ഫഹദിന്റെ തന്നെ ചിത്രമായ നോർത് 24 കാതം എന്ന ചിത്രത്തിലെ കഥാപാത്രത്തോട് സാമ്യത പുലർത്തുന്നു. കൂടാതെ തനിക്കു ഡാൻസ് ചെയ്യാൻ അറിയില്ല എന്ന പറഞ്ഞ വിമർശകർക്കുള്ള മറുപടിയാണ് ഫഹദ് ഈ ചിത്രത്തിലൂടെ നൽകിയത്. അഡ്‌വെന്റർ സ്പോർട്സ് ട്രെയിനർ ആയ ശ്രേയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നമിത പ്രമോദിന്റെ പ്രകടനം വേറിട്ട് നിന്നു. കൂടാതെ ഷറഫുദീൻ, വിനായകൻ, വിനയ് ഫോർട്ട് , ശ്രിന്ദ അർഹൻ എന്നിവരുടെ പ്രകടനം പ്രേക്ഷകരെ ഒരു തരത്തിലും മടുപ്പിക്കാത്ത രീതിയിലുള്ളതായിരുന്നു.
രണ്ടാം പകുതിയിൽ ചിത്രം ഒരു സൈക്കോ ത്രില്ലർ മോഡിലേക്ക് മാറുന്നു. പക്ഷെ ഏറെ വൈകാതെ അത് പഴയ ട്രാക്കിലേക്ക് എത്തുന്നു.

അല്പം കോമെഡിയും കുറച്ചു നല്ല സന്ദേശങ്ങളും നൽകി ബോറടിപ്പിക്കാതെ രീതിയിലുള്ള ക്ലൈമാക്സ് ഒരുക്കാൻ സംവിധായകനായ റാഫിക്ക് കഴിഞ്ഞു. തിരക്കഥാകൃത്തായ ബിബിൻ ജോർജിന്റെ പ്രകടനം പ്രശംസനീയമാണ്. താനൊരു തിരക്കഥാകൃത്തുമാത്രമല്ല മികച്ചൊരു നടൻ കൂടിയാണ് എന്ന് അദ്ദേഹം ഈ ചിത്രത്തിലൂടെ തെളിയിക്കുന്നു.

ട്രോളൻമാരുടെ സ്ഥിരം ഇരയായ ഒരു കഥാപാത്രത്തിന്റെ ഗസ്റ്റ് അപ്പിയറൻസ് നൽകുന്ന ഉപദേശങ്ങളും കോമെഡിയുമെല്ലാം ചിത്രത്തിന്റെ ക്ലൈമാക്സ് വേറിട്ടതാക്കുന്നു. മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച രഞ്ജി പണിക്കർ, സീത സൂരജ് വെഞ്ഞാറമ്മൂട്, റാഫി,സിദ്ധിഖ്,അശ്വതി മേനോൻ എന്നിവരുടെ പ്രകടനം എടുത്തു പറയേണ്ട ഒന്നാണ്.

വളരെ മികച്ച സിനിമാറ്റോഗ്രഫിയും സോങ്ങ്സും ആണ് സിനിമയിൽ ഉള്ളത്. സിനിമാറ്റോഗ്രഫി നിർവഹിച്ച ഷാംദത് വളരെ ഏറെ അഭിനന്ദനം അർഹിക്കുന്നു, ഗോപി സുന്ദറിന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും സൗണ്ട് മിക്സിങ്മെല്ലാം ഒന്നിനൊന്ന് മികച്ചതായി തോന്നി. ‘തേച്ചില്ലേ പെണ്ണെ ‘ എന്ന ഗാനം ചിത്രത്തിന്റെ കഥാസന്ദർഭത്തിന് നന്നായി യോജിക്കുന്ന ഒന്നായിരുന്നു. എഡിറ്റിംഗും റീറെക്കോർഡിങ്ങുമെല്ലാം മികച്ച രീതിയിൽ തന്നെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്.

ഫാമിലിയയായും കൂട്ടുകാരുമായും പോയി കണ്ട്  ആസ്വദിക്കാൻ സാധിക്കുമെന്ന് ഉറപ്പു നല്കാനാവുന്ന സിനിമയാണിത്.

Movie Rating : 3/5

LEAVE A REPLY