Home Malayalam movie news Reviews Samvrutha sunil is here

Samvrutha sunil is here

105
0
SHARE
samvrutha sunil is back
samvrutha sunil is back

മലയാള സിനിമ പ്രേക്ഷകർക്ക് ,പ്രേത്യേകിച് കുടുംബ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഒരു നടിയാണ് സംവൃത സുനിൽ , 1998 ഇൽ മോഹൻലാലിനെ നായകനാക്കി കമൽ സംവിധാനം ചെയ്ത അയാൾ കഥ എഴുതുകയാണ് എന്ന ഹിറ്റ് സിനിമയിൽ ഒരു അതിഥി വേഷമായാണ് സംവൃത മലയാളം സിനിമയിൽ തുടക്കം കുറിച്ചത് പിന്നീട് 2004 ഇൽ ലാൽ ജോസ് സംവിധാനം ചെയ്ത രസികൻ എന്ന ഹിറ്റ് സിനിമയിൽ ദിലീപിന്റെ നായികയായി അരങ്ങേറി.
തുടന്ന് അറബിക്കഥ ചോക്ലേറ്റ് കോക്‌ടെയ്ൽ ഡയമണ്ട് നെക്‌ളേസ്‌ തുടങ്ങി ആയാലും ഞാനും തമ്മിൽ വരെയുള്ള ഹിറ്റ് സിനിമകളിൽ കേന്ദ്ര കഥാപാത്രമായി അഭിനയിച്ചു ,

ഇതിനോടകം തന്നെ മലയാള കുടുംബ പ്രേക്ഷകരുടെ ഇഷ്ട നടിയാകാൻ സംവൃതക്ക് കഴിഞ്ഞു , 2012 ഇൽ 101 വെഡിങ്സ് എന്ന സിനിമ ആണ് സംവൃത അഭിനയിച്ച അവസാന സിനിമ , ആ വര്‍ഷം തന്നെ അമേരിക്കന്‍ എഞ്ചിനിയറായ അഖില്‍ ജയരാജുമായുള്ള വിവാഹം കഴിഞ്ഞു , മലയാളം സിനിമയിൽ നിന്ന് തന്നെയുള്ള ഒരു തിരിച്ചു പോക്കായിരുന്നു അത്,
പിന്നീട സംവൃതയെകുറിച്ച അധികം വാർത്തകളൊന്നും പുറത്തിറങ്ങിയില്ല , തുടർന്ന് 2015 ഇൽ സംവൃത അഗസ്ത്യ അഖിലിന് ജന്മം നൽകി,

സൈറ ബാനു , പുത്തൻ പണം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രെദ്ധ നേടിയ നിരഞ്ജന അനൂപ് തന്റെ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത സംവൃതയും മകനുമായുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്

LEAVE A REPLY