Home Malayalam movie news Reviews Shane Nigam – child artist to hero

Shane Nigam – child artist to hero

367
0
SHARE
Shane nigam child artist to movie hero
Shane nigam child artist to movie hero

മലയാളി സിനിമ പ്രേക്ഷകർക്ക് ഏറെ പരിചിതനായ ഒരു നടനാണ് ഷെയിൻ നിഗം ഇപ്പോൾ.
അഭിനയിച്ച ചുരുക്കം ചില സിനിമകൾ കൊണ്ട് തന്നെ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാകാൻ ഷെയിൻ നിഗത്തിനു സാധിച്ചു.
പക്ഷ വര്ഷങ്ങള്ക്കു മുൻപ് തന്നെ ഷെയിൻ നിഗം എന്ന കലാകാരൻ ക്യാമറക്ക് മുന്നിലേക്ക് എത്തിയിരുന്നു.
മലയാള നടനും മിമിക്രി ആർട്ടിസ്റ്റും ആയ അബിയുടെ എന്ന ലേബലിൽ ഉപരി തന്റെ കഴിവ് കൊണ്ട് തന്നെ വർഷങ്ങൾക്ക് മുൻപേ താരമാകാൻ ഷെയിനിനു കഴിഞ്ഞിട്ടുണ്ട്.

2007 ഇൽ സൂപ്പർ ഡാൻസർ ജൂനിയർ എന്ന ടെലിവിഷൻ പ്രോഗ്രാമിൽ ഒരു Contestant ആയിട്ടാണ് ഷെയിനിന്റെ തുടക്കം.
തുടർന്ന് 2008 ഇൽ അന്ന് കുട്ടികൾക്കിടയിൽ ശ്രെദ്ധേയമായിരുന്ന ഹലോ കുട്ടിച്ചാത്തൻ എന്ന മലയാളം-തമിഴ് സീരിയലിലും ഒരു പ്രധാന വേഷം ചെയ്ത് പ്രേക്ഷക ശ്രെദ്ധ നേടിയിരുന്നു.
തുടർന്ന് ബാല താരമായി താന്തോന്നി , അൻവർ എന്നീ സിനിമകളിലും ഷെയിൻ എത്തി.

 

പിന്നീട് 3 വർഷത്തോളം ഷെയിൻ സിനിമയിൽ നിന്നും വിട്ടു നിന്നിരുന്നു.
2013 ഇൽ ദുൽഖർ സൽമാനെ നായകനാക്കി സമീർ താഹിർ സംവിധാനം ചെയ്ത നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന ഹിറ്റ് സിനിമയിൽ സത്യം എന്ന സ്രെധേയമായ ഒരു വേഷം ചെയ്തു ഷെയിൻ മലയാള സിനിമയിലേക്ക് താനെ തിരിച്ചു വരവ് അറിയിച്ചിരുന്നു.
മലയാളികൾ മറന്ന മുഖം പിന്നീട് അന്നയും റസൂലും , ബാല്യകാല സഖി എന്നി സിനിമകളിലൂടെ ഓർത്തെടുക്കാൻ സാധിച്ചു.
തുടർന്ന് 2013 ഇൽ ഷാനവാസ് ബാവക്കുട്ടി സംവദിധാനം ചെയ്ത ഒരു romantic drama സിനിമയായ കിസ്മത്തിലൂടെ നായക നടനായി ഷെയിൻ അരങ്ങേറി.

ഒരു നായക നടൻ എന്ന രീതിയിൽ മികച്ച ഒരു തുടക്കം ആയിരുന്നു ഷെയിനിനു ഈ സിനിമ.
ഒരു തുടക്കക്കാരൻ അഭിനയിക്കുകയാണെങ്കിൽ പോലും പ്രേക്ഷകർക്കിടയിൽ ശ്രെദ്ധിക്കപ്പെടാൻ സിനിമക്കും നടനും കഴിഞ്ഞിരുന്നു.
പിന്നീട് അങ്ങോട്ട് തന്റെ ക്യാരീറിൽ ഷെയിനിനു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
C/O Saira Banu പറവ എന്നീ സിനിമകൾ കൂടി ഹിറ്റ് ആയതോടെ അദ്ദേഹം ഒരു മികച്ച നടൻ എന്ന രീതിയിൽ വരവറിയിച്ചു.
പറവയിലെ അഭിനയം ഏറെ പ്രെശംസനീയം ആയിരുന്നു.

ഇന്ന് കൈ നിറയെ സിനിമകൾ ഉള്ള ഒരു നായക നടൻ ആണ് ഷെയിൻ നിഗം, ഏറെ പ്രതീക്ഷിക്കാവുന്ന 5 സിനിമകളാണ് ഈ വര്ഷം തന്നെ ഷെയിൻ കരാർ ഒപ്പിട്ടത്.

ഷേക്‌സ്‌പെയറിന്റെ റോമിയോ ജൂലിയറ്റ് എന്ന കഥയിൽ നിന്നും ഇൻസ്പയേഡ് ആയി നാഷണൽ അവാർഡ് ജേതാവായ അജിത്കുമാർ സംവിധാനം ചെയ്‌യുന്ന സിനിമയാണ് ഈട.
ഷെയിൻ ആണ് ഇതിൽ കേന്ദ്ര കഥാപാത്രമായി തീരുമാനിച്ചിരിക്കുന്നത് , കൂടാതെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ഹിറ്റ് സിനിമയിലൂടെ അരങ്ങേറിയ നിമിഷ സജയൻ സിനിമയിൽ ഷെയിൻ റെ നായികയായി എത്തുന്നു.

നവാഗതനായ ദേവൻ സംവിധാനം ചെയ്യുന്ന റൊമാന്റിക് കോമെടി ചിത്രമായ പൈങ്കിളിയാണ് ഷെയിൻ റെ മറ്റൊരു സിനിമ , പ്രവീൺ ബാലകൃഷ്ണനാണ് സിനിമയുടെ തിരക്കഥ എഴുതുന്നത്.

മഹേഷിന്റെ പ്രതികാരം , തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷം ദിലീഷ് പോത്തൻ , ശ്യാം പുഷ്ക്കരൻ ടീമിന്റെ പുതിയ സിനിമയാണ് കുമ്പളങ്ങി നെറ്സ്. ഷെയിൻ നായകനായി എത്തുന്ന ഈ സിനിമ അദ്ദഹത്തിന്റെ സിനിമ ജീവിതത്തിലെ വളരെ വലിയ വഴിത്തിരിവ് ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഷെയിൻ നെയും , എസ്ഥേർ അനിലിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാജി n കരുൺ സംവിധാനം ചെയ്യുന്ന സിനിമയാണ് ഓള്.
സാമൂഹിക പ്രസക്തിയുള്ള വിഷയം ആണ് സിനിമയുടെ പശ്ചാത്തലം.

അൻവർ റഷീദിന്റെ അസ്സോസിയേറ്റ് ഡയറക്ടറായ നവാഗതനായ ഡിമൽ സംവിധാനം ചെയ്യുന്ന സിനിമയാണ് വലിയ പെരുന്നാൾ എന്ന സിനിമയിലും ഷെയിൻ നിഗം തന്നെയാണ് നായക കഥാപാത്രമായി എത്തുന്നത്.

ബാല താരമായി തുടങ്ങി മലയാള സിനിമയിലെ നായക കഥാപാത്രമായ ഒരു നടൻ എന്ന രീതിയിൽ കാണാവുന്ന ഏറ്റവും നല്ല ഉദാഹരണമാണ് ഷെയിൻ നിഗം.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.