Home Malayalam Latest Reviews Sherlock toms malayalam movie review

Sherlock toms malayalam movie review

699
0
SHARE
sherlock toms malayalam movie review
sherlock toms malayalam movie review

ഒൺ മാൻ ഷോ , കല്യാണ രാമൻ , പുലിവാല്ക്കല്യാണം , റ്റു കൺട്രീസ് ഇവയൊന്നും മലയാളികൾക്ക് മറക്കാൻ പറ്റാത്ത സിനിമകളാണ് , ഒരുപാട് കോമഡി ഹിറ്റ് സിനിമകൾ മലയാളത്തിന് സമ്മാനിച്ച സംവിധായകൻ ഷാഫിയുടെ സംവിധാനത്തിൽ ബിജു മേനോനെ നായകനാക്കി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് ഷെർലക് ടോംസ്.
ഷാഫി , നജീം കോയ , സച്ചി എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
കാമറ കൈ കാര്യം ചെയ്തിരിക്കുന്നത് ആൽബി , സംഗീതവും പശ്ചാത്തല സംഗീതവും ബിജിബാൽ , ഗ്ലോബൽ യുണൈറ്റഡ് മീഡിയയുടെ ബാനറിൽ പ്രേം മേനോൻ ആണ് സിനിമ നിർമിച്ചിരിക്കുന്നത്.

തന്റെ സംവിധാനത്തിലൂടെ ഒരുപാട് ഹിറ്റുകൾ മലയാളത്തിലേക്ക് ഷാഫി നൽകിയിട്ടുണ്ട് ആ ഒരു വിശ്വാസം മനസ്സിൽ വച്ചാണ് ഷെർലക് ടോംസ് എന്ന ചിത്രത്തിനായി പോയത്.
അടുത്തിടെ നല്ല സിനിമകളിലൂടെ മാത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്ന ബിജു മേനോന്റെ സാനിധ്യം കൂടിയായപ്പോൾ പ്രതീക്ഷകൾ ഏറി.
ബിജു മേനോനെ കൂടാതെ ശ്രിന്ദ അർഹാൻ , മിയ ജോർജ് , ഹരീഷ് കണാരൻ , വിജയരാഘവൻ , സലിം കുമാർ , സുരേഷ് കൃഷ്ണ എന്നിവരും ചില പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

IRS ഓഫീസറായി എത്തുന്ന തോമസ് എന്ന കഥാപാത്രത്തിന്റെ ജോലിയും കുടുംബ ജീവിതത്തിലെയും കഥയാണ് സിനിമയിൽ ഉള്ളത്.
കോമെടിക്ക് പ്രാധാന്യം നൽകിയ ഒരു സ്ക്രിപ്റ്റിംഗ് ആണ് സിനിമയിൽ ഉണ്ടായിരുന്നത് , എന്നാൽ ഇവയൊക്കെ പ്രേക്ഷകരെ എത്ര മാത്രം ചിരിപ്പിച്ചു എന്ന് കണ്ടറിയണം.
ഒരു വിധം കോമെഡികൾ ഒക്കെ പ്രേക്ഷകരെ ചിരിപ്പിക്കുന്നുണ്ടെങ്കിലും ചിലതൊക്കെ അരസികമായി തോന്നി.
സിനിമയിൽ ഒരു ട്വിസ്റ്റ് ഒക്കെ വരുത്താൻ ശ്രെമിക്കുന്ന്നുണ്ടെങ്കിലും അത് പ്രേക്ഷകരിൽ വേണ്ട വിധം വർക്ക് ഔട്ട് ആയിട്ടില്ല എന്ന് തന്നെ പറയാം.
ഒരു സംവിധായകൻ എന്ന നിലയിൽ ഷാഫി തന്റെ പതിവ് സ്റ്റാൻഡേർഡിൽ നിന്നും കുറച്ച താഴേക്കു എത്തിയിട്ടുണ്ട് എന്ന് പ്രേക്ഷകന് സംശയം തോന്നിയേക്കാം.

താൻ അഭിനയിച്ച റോൾ വൃത്തിയായി ചെയ്യാൻ ബിജു മേനോന് കഴിഞ്ഞിട്ടുണ്ട് , പേരോഫർമാൻസിന്റെ കാര്യത്തിൽ എടുത്ത് പറയത്തക്ക വിധമായി തോന്നിയത് ശ്രിന്ദയുടെ കഥാപാത്രമാണ്.
ഇവരെ കൂടാതെ വിജയരാഘവൻ , കലാഭവൻ ഷാജോൺ , സലിം കുമാർ , ഹരീഷ് കണാരൻ തുടങ്ങി സിനിമയിൽ എത്തിയ ഓരോരുത്തരും തങ്ങളുടെ റോളുകൾ വൃത്തിയായി ചെയ്തിട്ടുണ്ട്.
കഥാപാത്രം വലിയ അഭിനയ മുഹൂർത്തങ്ങളൊന്നും ആവശ്യപ്പെടാത്തത്കൊണ്ട് തന്നെ എടുത്ത് പറയത്തക്ക വിധമായി ഒന്നും തോന്നിയില്ല.

ബിജിബാൽ ആണ് പശ്ചാത്തല സംഗീതവും ഗാനങ്ങളും ഒരുക്കിയിരിക്കുന്നത് , അവയൊക്കെ ശരാശരിയിൽ ഒതുങ്ങി , പക്ഷെ സിനിമയിൽ മെയിൻ തീം BGM ശരാശരിക്കും മുകളിൽ നിന്നു.
ആൽബിൻ , സാജൻ എന്നിവരാണ് സിനിമാട്ടോഗ്രഫിയും എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നത് , അവരുടെ ജോലികൾ നന്നായി ചെയ്തിട്ടുണ്ട് , സൗണ്ട് മിക്സിങ് എടുത്ത് പറയത്തക്കതായി ഒന്നും തോന്നിയില്ല.

ട്രെയ്ലറും ടീസറും ഒക്കെ ഒരു കോമഡി ത്രില്ലെർ സിനിമയുടെ ഫീൽ ആണ് തരുന്നത്. രണ്ടാം പകുതിയിൽ അവയൊക്കെ ചേർക്കാൻ ശ്രെമിക്കുന്നുണ്ടെങ്കിലും കാണികളിൽ ആ എഫ്ഫക്റ്റ് ഉണ്ടാക്കാൻ സംവിധായകന് കഴിഞ്ഞില്ല.
നിലവാരം ഉള്ളതും ഇല്ലാത്തതുമായ കോമെഡികൾ ഉണ്ടങ്കിലും സിനിമയിൽ അധികം ലാഗിംഗ് ഉള്ളതായി ഒന്നും തോന്നിയിട്ടില്ല.

കൂട്ടുകാരുമൊത്തോ ഫാമിലി ആയിട്ടോ സിനിമക കാണാം ഒരു ഫുൾ ടൈം കോമെടി സിനിമയൊന്നും പ്രതീക്ഷിക്കാതെ പോവുക , വലിയ പ്രതീക്ഷകളൊന്നും കൂടാതെ പോയാൽ ഒരു തവണ കണ്ടിരിക്കാൻ പറ്റുന്ന ഒരു ആവറേജ് സിനിമയാണ് ഷെർലക് ടോംസ്.

IMP movie Media rating : 2.6/5

LEAVE A REPLY