Home Malayalam Latest Reviews Solo Movie Malayalam Review – Dulquer Salmaan

Solo Movie Malayalam Review – Dulquer Salmaan

996
0
SHARE
solo movie review malayalam
solo movie review malayalam

Solo Movie Malayalam Review

ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം ദുൽഖർ സൽമാൻ നായകനായ സോളോ വെള്ളിത്തിരയിൽ എത്തി. ദുൽഖറിന്റെ കരിയറിലെ തന്നെ ഇതുവരെ ഇറങ്ങിയതിൽ ഏറ്റവും വലിയ റിലീസ് ആണ് സോളോ , തമിഴിലും മലയാളത്തിലും പുറത്തിറങ്ങുന്ന ചിത്രം കേരളത്തിൽ മാത്രം ഏകദേശം 225 തീയേറ്ററുകളിലാണ് റിലീസ് ചെയ്തത്. വേൾഡ് വൈഡ് റിലീസ് ആയി ഇന്ന് പുറത്തിറങ്ങുന്ന ഈ സിനിമ കളക്ഷനിൽ ഒരു പുതിയ റെക്കോർഡ് ഇടും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

പ്രശസ്ത ബോളിവുഡ് സംവിധായകനായ ബിജോയ്‌ നമ്പ്യാര്‍ ആദ്യമായി സംവിധാനം നിർവഹിച്ച മലയാള ചിത്രമാണ് സോലോ. ഇന്ത്യയിലെ പ്രമുഖ താരങ്ങൾ അടക്കം വമ്പൻ താര നിരയാണ് സിനിമക്കായി ഒരുങ്ങുന്നത്. പ്രമുഖ ഇന്ത്യൻ നായികമാരായ ധൻസിക, ആർതി വെങ്കിടേഷ്. നേഹ ശർമ, ശ്രുതി ഹരിഹരൻ എന്നിവരാണ് ദുൽഖറിന്റെ നായികമാരായി എത്തിയത്. ഇവരെ കൂടാതെ ബോളിവുഡ് താരം ഡിനോ മോറിയ, നാസർ, സുഹാസിനി, ആൻ അഗസ്റ്റിൻ, മറാത്തി നടി സായ് താംങ്കാർ, മനോജ് കെ ജയൻ, പ്രകാശ് ബെലാവാഡി, ബംഗാളി സംവിധായകൻ ക്വാസിഖ് മുഖർജി, സതീഷ്, സൗവിൻ ഷാഹിർ, ജോൺ വിജയ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒരേ സമയം മലയാളത്തിലും, തമിഴിലും പുറത്തിറങ്ങിയ ഈ ചിത്രം സംവിധായകൻ ബിജോയ്‌യുടെ നിർമാണകമ്പനിയായ ഗേറ്റ് വേ ഫിലിംസും, എബ്രഹാം മാത്യുവിന്റെ അബാം ഫിലിംസും ചേർന്നാണ് നിർമിച്ചത്.

നാല് ഹ്രസ്വ ചിത്രങ്ങൾ കൂട്ടിയോജിപ്പിച്ച ആന്തോളജിയാണ് ഈ ചിത്രം. വേൾഡ് ഓഫ് രുദ്ര, വേൾഡ് ഓഫ് ശിവ, വേൾഡ് ഓഫ് ശേഖർ, വേൾഡ് ഓഫ് ത്രിലോക് എന്നിങ്ങനെ നാല് കഥകളാണ് ചിത്രം പറയുന്നത്. ഓരോ കറക്റ്ററുകളുടെയും പോസ്റ്ററുകളും ടീസറുകളും നേരത്തെ തന്നെ റിലീസ് ചെയ്തിരുന്നു , ഓരോ ടീസറുകളോടും ഉള്ള പ്രേക്ഷക പ്രതികരണം വളരെ വലുതായിരുന്നു. ഇന്ത്യൻ സിനിമയിലെ തന്നെ ഇതുവരെ കണ്ടിട്ടില്ലാത്ത വ്യത്യസ്തമായ ഒരു പരീക്ഷണ ചിത്രമാണ് സോളോ എന്ന് സംവിധായകൻ ബിജോയ് നമ്പ്യാർ നേരത്തെ വെളുപ്പെടുത്തിയിരുന്നു.

ബിജോയ് നമ്പ്യാർ , അഞ്ജലി നായർ , കാർത്തിക് അയ്യർ , ശ്രീദേവി കൃഷ്ണൻ എന്നിവർ ചേർന്നാണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രശസ്ത മലയാളം മ്യൂസിക് ബാൻഡുകൾ ഉൾപ്പടെ 9 ടീം ചേർന്നാണ് സിനിമക്ക് മ്യൂസിക് തയ്യാറാക്കിയിരിക്കുന്നത്. ഗിരീഷ് ഗംഗാധരൻ ഉൾപ്പടെ മൂന്നു പേര് ചേർന്ന് സിനിമാട്ടോഗ്രഫിയും , മൂന്നു പ്രൊഡക്ഷൻ കമ്പനിയും ചേർന്നാണ് സിനിമ പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്.

എല്ലാം കൊണ്ടും ഒരു ബ്രഹ്മാണ്ഡ ചിത്രത്തിന് വേണ്ടുന്ന ശേഷി സോളോ കൈ വരിച്ചിരുന്നു. 4 ഹ്രസ്വ ചിത്രങ്ങൾ ചേർന്ന ഒരു സിനിമയാണ് സോളോ, ജലം , വായു , ഭൂമി , അഗ്നി എന്നിവയും അത് മനുഷ്യന്റെ അവസ്ഥയുമായി താരതമ്യം ചെയ്യുകയുമാണ് സംവിധായകൻ സിനിമയിൽ ഉദ്ദേശിക്കുന്നത്. രുദ്ര രാമചന്ദ്രൻ, ത്രിലോക്, ശിവ, ശേഖർ എന്നീ വേഷ പകർച്ചകളിൽ എത്തി ദുൽഖർ സൽമാൻ ശരിക്കും ഞെട്ടിച്ചു. ഓരോ ഹ്രസ്വ ചിത്രവും നല്ല ഒരു കഥ ഉള്ളതും ആസ്വാദ്യകരവും ആയിരുന്നു. ഇവയെല്ലാം എടുത്തിരിക്കുന്ന രീതികളെല്ലാം പ്രേക്ഷകർക്ക് ഒരു പുതുമയുടെ പ്രതീതി ഒരുക്കി. എന്നാൽ സിനിമയിലൂടെ എന്താണ് സംവിധായകൻ ഉദ്ദേശിക്കുന്നത് എന്ന് പ്രേക്ഷകരെ മനസ്സിലാക്കിക്കൊടുക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടോ എന്ന് സംശയമാണ്.

കഥയെ മാത്രം ഉൾക്കൊള്ളിച്ച തിരക്കഥ ശരിക്കും interesting തന്നെ ആയിരുന്നു അതുകൊണ്ട് തന്നെ ലാഗിങ് ഒന്നും പ്രേക്ഷകന് ഫീൽ ചെയ്യില്ല. 4 വേഷപ്പകർച്ചകളിലെത്തിയ ദുല്ഖറിന്റെ പെർഫോമൻസ് ആയിരുന്നു സിനിമയിൽ ഏറ്റവും എടുത്ത് പറയത്തക്ക വിധമായി തോന്നിയത്. ഓരോ കഥയിലും എത്തുന്ന നായികമാരും അവരവരുടെ റോളുകൾ വളരെ മികച്ചതാക്കി. ശ്രുതി ഹരിഹരന്റെ ഡബ്ബിങ് ചില സീനുകളിൽ അത്ര നല്ലതായി തോന്നിയില്ല അല്ലാതെ സിനിമയിൽ എത്തിയ എല്ലാവരും വളരെ മികച്ച രീതിയിൽ തന്നെ അവരുടെ റോളുകൾ ചെയ്തു.

വളരെ മികച്ച സിനിമാട്ടോഗ്രഫി സിനിമക്ക് കൂടുതൽ ഭംഗിയേകി. ഗാനങ്ങളും പശ്ചാത്തല സംഗീതവും തീർത്തും ആസ്വാദ്യകരം ആയിരുന്നു. ഇവയൊക്കെയാണ് സിനിമയിൽ ഏറ്റവും മികച്ചതായി തോന്നിയത്.സൗണ്ട് മിക്സിങ്, എഡിറ്റിംഗ് ഉൾപ്പടെ ടെക്നിക്കൽ സൈഡ് എല്ലാം വളരെ മികച്ചു നിന്നു, ദുല്ഖറിന്റെ കിടിലം അഭിനയ മുഹൂർത്തങ്ങൾ വളരെ മികച്ചതായിരുന്നു.

സ്നേഹവും, പ്രതികാരവും, ദയയും, ചതിയും എല്ലാം ചേർന്ന് സംഭവ ബഹുലമാണ് സിനിമയിലെ കഥകൾ. എന്നാൽ ഒരു സിനിമ എന്ന രീതിയിൽ സിനിമയുടെ അവസാനം സംവിധായകൻ ഉദ്ദേശിക്കുന്നത് എന്താണെന്നു പ്രേക്ഷകരെ മനസ്സിലാക്കാൻ ശ്രമിക്കുന്ന സീനുകൾ ഒന്നും തന്നെ ഉണ്ടായില്ല. നല്ല 4 കഥകൾ, അത് ചേർത്ത് വെക്കുന്നതിൽ സംവിധായകൻ പിന്നോട്ട് പോയി.

ഫാമിലി ആയോ കൂട്ടുകാരുമൊത്തോ കാണാൻ പറ്റിയ ഒരു എബോവ് ആവറേജ് സിനിമയാണ് സോളോ.
മലയാള സിനിമയിൽ മറ്റൊരു പരീക്ഷണ ചിത്രം കൂടി, വലിയ പ്രതീക്ഷകളൊന്നും കൂടാതെ പോയി കാണുക.

ഈ സിനിമക്ക് IMP movie media നൽകുന്ന റേറ്റിംഗ് 3/5

 

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.