Home Malayalam Latest Reviews Spyder movie malayalam review

Spyder movie malayalam review

933
0
SHARE
spyder movie malayalam review
spyder movie malayalam review

AR മുരുഗദോസ് രചനയും സംവിധാനവും നിർവഹിച്ചു മഹേഷ് ബാബു , രാകുൽ പ്രീത് സിംഗ് , SJ സൂര്യ , RJ ബാലാജി , ഭരത് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ സ്പൈ – സൈക്കോ ത്രില്ലെർ സിനിമയാണ് സ്പൈഡർ.

ടീസറും ട്രെയ്‌ലറും ഒക്കെ ഒരുപാട് പ്രതീക്ഷകൾ നൽകിയിരുന്നു കൂടാതെ AR മുരുഗദോസ് എന്ന സംവിധായകൻ രചനയും സംവിധാനവും ഏറ്റെടുക്കുമ്പോൾ പ്രതീക്ഷകൾ കൂടുന്നു.
ഒരു സൈക്കോ ത്രില്ലെർ ആണ് സിനിമ , intellingence ബ്യൂറോ ഓഫീസർ ആയിട്ടാണ് സിനിമയിൽ മഹേഷ് ബാബു എത്തിയിരിക്കുന്നത് , ഒരു ആക്ഷൻ ത്രില്ലറിൽ നായകന് പ്രതീക്ഷിക്കാവുന്ന റോൾ തന്നെയാണ് ഇതും.
ഒരു കുറ്റാന്വേഷണം ആണ് ഈ സിനിമയിലെ തീം.
സിനിമയിൽ ആകമാനം പ്രേക്ഷകരെ ത്രില്ല് അടിപ്പിക്കുന്ന ഒരുപാട് രംഗങ്ങൾ ഉണ്ടായിരുന്നു.

മുരുഗദോസ് എന്ന സംവിധായകന്റെ കഴിവ് എടുത്ത് പറയേണ്ട ഒന്നാണ് തൻറെ മുൻപുള്ള സിനിമകളെ പോലെ തന്നെ ചില മികവുറ്റ ആക്ഷൻ രംഗങ്ങളും പോലീസ് ഓപ്പറേഷൻ രംഗങ്ങളും സിനിമയുടെ മാറ്റ് കൂട്ടി.
പ്രേക്ഷകർക് മനസിലാകുന്ന വിധം past ഉം present ഉം എല്ലാം ചേർത്ത നല്ല ഒരു സ്റ്റോറി ആക്കാനും അതിനു പറ്റിയ തിരക്കഥ തയ്യാറാക്കാനും സംവിധായകന് കഴിഞ്ഞിട്ടുണ്ട്.
എന്നാൽ തുടരെ തുടരെ ഉണ്ടായ പാട്ടുകൾ ഒക്കെ സിനിമയുടെ ആസ്വാദനം ഒരു പരിധി വരെ ഇല്ലാതാക്കി , ഒരു തമിഴ് – തെലുഗ് ആക്ഷൻ സിനിമക്ക് വേണ്ടുന്ന ചേരുവകൾ ആണെങ്കിൽ പോലും അവ തുടരെ തുടരെ ആയപ്പോൾ സിനിമയുടെ കഥയിൽ നിന്നും വ്യെതിചലിക്കുന്ന പോലെ തോന്നിപ്പിച്ചു.

കഥാപാത്രം വലിയ അഭിനയ മുഹൂർത്തങ്ങൾ ഒന്നും ആവശ്യപ്പെടുന്നില്ലെങ്കിലും തന്റെ മുൻപുള്ള സിനിമകളെ പോലെ തന്നെ കഥാപാത്രം മികവുറ്റതാക്കാൻ മഹേഷ് ബാബുവിനു കഴിഞ്ഞിട്ടുണ്ട്.
ആർട്ടിസ്റ് പെര്ഫോമന്സിൽ എടുത്ത് പറയേണ്ട പെർഫോമൻസ് SJ സൂര്യ യുടേതാണ് , തനിക്ക് ലഭിച്ച റോൾ വളരെ മികച്ചതാക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

കൂടാതെ ബാല താരമായി എത്തിയ താരവും തന്റെ റോൾ വളരെ മികച്ചതാക്കിയിട്ടുണ്ട്.
നായികയായി എത്തിയ രാകുൽ നും സപ്പോർട്ടിങ് കാസ്റ്റിൽ ഉണ്ടായവരും നല്ല പോലെ തന്നെ അഭിനയിച്ചിട്ടുണ്ട്.

പശ്ചാത്തല സംഗീതം വളരെ മികച്ചതായിരുന്നു , സന്തോഷ് ശിവന്റെ സിനിമാട്ടോഗ്രഫി സിനിമക്ക് കൂടുതൽ ഭംഗിയേകി കൂടാതെ തെറ്റ് പറയാനില്ലാത്ത നല്ല ഗ്രാഫിക്‌സും സിനിമയിൽ ഉൾപെടുത്താൻ ശ്രെമിച്ചിട്ടുണ്ട്.
120 കോടി ബഡ്ജറ്റിൽ നിർമിച്ച ബ്രമാണ്ട ചിത്രത്തിന് വേണ്ടുന്ന ഭംഗിയൊക്കെ സിനിമക്ക് ഉണ്ടായിരുന്നെങ്കിലും കുറഞ്ഞ ബഡ്ജറ്റിൽ നിർമിക്കുന്ന നല്ല മലയാള സിനിമകളെ വച്ച് നോക്കുമ്പോ ഉറപ്പായും മലയാള സിനിമക്ക് അഭിമാനിക്കാം.

ചില ആക്ഷൻ രംഗങ്ങളൊക്കെ ചെറിയ കത്തിയാണെന്നു തോന്നിയേക്കാമെങ്കിലും മികവുറ്റ ഒരു സ്ക്രിപ്റ്റിന്റെ അടിത്തറ സിനിമക്ക് ഉണ്ടായിട്ടുണ്ട്.
ഒരു നല്ല സ്പൈ ത്രില്ലെർ തീം ഉള്ള സിനിമ തമിഴ് – തെലുഗ് പ്രേക്ഷകർക്ക് വേണ്ടി നിർമിച്ചാൽ എങ്ങനെയിരിക്കും അതാണ് സ്പൈഡർ.
പാട്ടുകളും ചില ആക്ഷൻ രംഗങ്ങളും ഒക്കെ മാറ്റി നിർത്തിയാൽ സിനിമ വളരെ മികച്ചതായിരുന്നു.
പ്രേക്ഷകരെ ത്രില്ല് അടിപ്പിക്കുന്ന നല്ല ഒരു സ്പൈ ത്രില്ലറിന്റെ മൂഡ് ഉണ്ടാക്കിയെടുക്കാൻ മുരുഗദോസിനു കഴിഞ്ഞിട്ടുണ്ട്.

കണ്ടിരിക്കാവുന്ന നല്ല ഒരു എബോവ് ആവറേജ് സിനിമയാണ് സ്പൈഡർ

IMP movie media rating 2.8/5

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.