Home Malayalam Latest Reviews Street Lights Malayalam Movie Review

Street Lights Malayalam Movie Review

SHARE
Streetlights malayalam movie review
Streetlights malayalam movie review

Street Lights Malayalam Movie Review

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി പ്രശസ്ത ഛായാഗ്രാഹകൻ ഷാംദത്ത് സൈനുദീൻ സംവിധാനം ചെയ്ത സ്ട്രീറ്റ് ലൈറ്സ്  തിയേറ്ററുകളിലെത്തി. തമിഴിലും മലയാളത്തിലുമായി ഒരേ സമയം ചിത്രീകരിച്ച ചിത്രം പ്ലേ ഹൗസ് മോഷൻ പിക്ചേഴ്സിന്റെ  ബാനറിൽ മമ്മൂട്ടി തന്നെയാണ് നിർമിച്ചിരിക്കുന്നത്. ഇതാദ്യമായാണ് ഒരു മമ്മൂട്ടി ചിത്രം ഒരേ സമയം രണ്ടു ഭാഷകളിൽ പുറത്തിറങ്ങുന്നത്. നവാഗതനായ ഫവാസ് മുഹമ്മദ് തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിൽ  ലിജോ മോള്‍ ജോസ്, ധർമജൻ ബോൾഗാട്ടി, സൗബിൻ ഷാഹിർ, ഹരീഷ് കണാരന്‍, സോഹന്‍ സീനുലാല്‍, സെല്‍വ മാസ്റ്റര്‍, ജോയ് മാത്യു, ഇന്ദ്രന്‍സ്, നീനാ കുറുപ്പ്, മൊട്ട രാജേന്ദ്രൻ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഒരു ദിവസം കൊണ്ട് സംഭവിക്കുന്ന കഥയാണ് ചിത്രം പറയുന്നത്. കമല്‍ഹാസന്‍റെ ഉത്തമവില്ലന്‍, വിശ്വരൂപം 2 അടക്കമുള്ള ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച ഷാംദത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്ട്രീറ്റ് ലൈറ്സ്. ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായ ചിത്രത്തിൽ ഒരു ക്രൈം അന്വേഷിക്കാന്‍ വരുന്ന ജെയിംസ് എന്ന പോലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടിയെത്തുന്നത്. ഒരു ദിവസം പുലർച്ചെ ആരംഭിച്ച്‌ അടുത്ത ദിവസം പുലർച്ച വരെ നടക്കുന്ന സംഭവങ്ങളാണ് ഈ സിനിമയിലുള്ളത്. ജെയിംസ് എന്ന പോലീസ് ഉദ്യോഗസ്ഥൻ അനൗദ്യോഗികമായി നടത്തുന്ന ഒരു കേസ് അന്വേഷണവും അതുമായി ബന്ധപെട്ടു കുറച്ചധികം കഥാപാത്രങ്ങളുടെ ജീവിതത്തിൽ നടക്കുന്ന ചില സംഭവങ്ങളിലൂടെയാണ് ഈ ചിത്രം മുന്നോട്ടു പോകുന്നത്. ഒരു ത്രില്ലെർ മൂഡ് നിലനിർത്തുന്ന ചിത്രത്ത്തിൽ റൊമാന്സും കോമഡിയുമൊക്കെയുണ്ട്.

ഛായാഗ്രഹണം മാത്രമല്ല തനിക്ക് സംവിധാനവും വഴങ്ങുമെന്ന് ആദ്യ ചിത്രത്തിലൂടെ തെളിയിച്ചിരിക്കുകയാണ് ഷാംദത്ത്. വളരെ ലളിതമായൊരു കഥയെ അതിന്റെ എല്ലാ ചേരുവകളുമുൾപ്പെടുത്തി പ്രേക്ഷകന് ഒരു നിമിഷം പോലും മുഷിപ്പ് അനുഭവപ്പെടാത്ത രീതിയിൽ അവതരിപ്പിക്കാൻ തന്റെ ആദ്യ ചിത്രം കൊണ്ടുതന്നെ ഷാംദത്തിനു കഴിഞ്ഞു. അതിന് നന്ദി പറയേണ്ടത് തിരക്കഥയൊരുക്കിയ ഫവാസ് മുഹമ്മദിനോടാണ്. ഒരു നവാഗത തിരക്കഥാകൃത്ത് എന്ന നിലയിൽ തന്റെ സാന്നിധ്യം മികവാർന്ന  രീതിയിൽ  അടയാളപ്പെടുത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

മമ്മൂട്ടി പതിവുപോലെ ഈ കഥാപാത്രവും ഗംഭീരമാക്കി. തന്റെ ഗംഭീര സ്ക്രീൻ പ്രെസെൻസും ഡയലോഗ് ഡെലിവറി സ്റ്റൈലും കൊണ്ട് മമ്മൂട്ടി പ്രേക്ഷകരെ ഒരിക്കൽ കൂടി കയ്യിലെടുത്തു. അദ്ദേഹം മുൻപ് ചെയ്ത പോലീസ് വേഷങ്ങളിൽ നിന്ന് വേറിട്ട് നിൽക്കുന്നതായിരുന്നു ഈ ചിത്രത്തിലെ ജെയിംസ് എന്ന കഥാപാത്രം. മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച ലിജോ മോൾ ജോസ്, ധർമജൻ ബോൾഗാട്ടി, സൗബിൻ ഷാഹിർ, ഹരീഷ് കണാരൻ, സോഹൻ സീനുലാൽ, മാസ്റ്റർ സെൽവ, ജോയ് മാത്യു, ഇന്ദ്രൻസ്, നീനാ കുറുപ്പ്, മൊട്ട രാജേന്ദ്രൻ എന്നിവരും തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കി.

ഷാംദത്തിന്റെ സഹോദരൻ സാദത്ത് സൈനുദീനാണ് ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത്. അദ്ദേഹമൊരുക്കിയ ദൃശ്യങ്ങൾ ചിത്രത്തിന്റെ സാങ്കേതിക മികവിനെ വളരെയധികം മുകളിലെത്തിച്ചിട്ടുണ്ട്. സംഗീത വിഭാഗം കൈകാര്യം ചെയ്ത ആദര്‍ശ് ഏബ്രഹാമിന്റെ ഗാനങ്ങളും എക്‌സൺ പെരേരയുടെ പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ കഥ പശ്ചാത്തലത്തോട് ചേർന്ന് നിന്നു.  മനോജാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. സിനിമയുടെ ഒഴുക്കിനെ ഒട്ടും തന്നെ തടസപ്പെടുത്താതെയാണ് അദ്ദേഹം ചിത്രം എഡിറ്റ് ചെയ്യ്തിരിക്കുന്നത്.

ഒരു സാധാരണ ചിത്രം എന്ന നിലയിൽ അമിത പ്രതീക്ഷകൾ ഒന്നും വെച്ച് പുലർത്താതെ കുടുംബത്തോടെയും കൂട്ടുകാരുമായും പോയി കണ്ടിരിക്കാൻ  കഴിയുന്ന ഒരു എബോവ് ആവറേജ് സിനിമ തന്നെയാണ് സ്ട്രീറ്റ് ലൈറ്സ്. അത്യാവശ്യം കോമഡിയും റൊമാന്സും യാഥാർത്ഥ്യത്തോടുള്ള അടുപ്പവും സാധാരണ പ്രേക്ഷകന് മതിയായ ദൃശ്യാനുഭവം ഈ സിനിമ സമ്മാനിക്കും എന്ന് ഉറപ്പിച്ചു പറയാം.

ഈ സിനിമക്ക് IMP movie media നൽകുന്ന റേറ്റിംഗ് 2 .8/5

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.