Home Malayalam Latest Reviews Sunday Holiday malayalam movie review – Asif Ali Aparna

Sunday Holiday malayalam movie review – Asif Ali Aparna

200
0
SHARE
sunday holiday movie review
sunday holiday movie review

ആസിഫ് അലിയെയും അപർണ ബലമുരളിയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജിസ് ജോയ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് സൺ‌ഡേ ഹോളിഡേ.
ഇവർക്ക് പുറമെ ശ്രീനിവാസൻ , ആശ ശരത് , സംവിധായകൻ ലാൽ ജോസ് , ധർമജൻ , സിദ്ദിഖ് , സുധീർ കരമന എന്നിവരും സിനിമയിൽ ചില പ്രധാന വേഷങ്ങളിൽ എത്തിച്ചേരുന്നു .
ഷീൻ ഹെലൻ നിർമിച്ച ചിത്രത്തിൽ ദീപക് ദേവ് ആണ് പശ്ചാത്തല സംഗീതവും ഗാനങ്ങളും ഒരുക്കിയിരിക്കുന്നത്.

ഒരുവിധം നല്ല സിനിമ തന്നെ ആയിരിക്കും എന്ന പ്രത്യാശയോടെയാണ് സിനിമ കാണാൻ ഇറങ്ങിയത് ഏറെ പ്രതീക്ഷിച്ച ചില ചിത്രങ്ങളിൽ ആസിഫ് അലി നിരാശപ്പെടുത്തിയെങ്കിലും അവരുടെ രാവുകളിലൂടെ ഒരു മികച്ച തിരിച്ചു വരവാണ് നടത്തിയത് , ഈ സിനിമയും അധികം പുറകോട്ടില്ല , നല്ല ഒരു സ്റ്റോറി ആയിരുന്നു സിനിമയിൽ ഉണ്ടായിരുന്നത് , ചില ജീവിത സാഹചര്യങ്ങളിലൂടെ നമ്മളെ കൊണ്ട് പോകുന്ന ചിത്രം ഒരു നല്ല സസ്പെൻസോടെ അവസാനിക്കുന്നു.

ആസിഫ് അലി നായകനായെത്തിയ ബൈസിക്കിൾ തീവ്സിലൂടെയാണ് സംവിധായകൻ ജിസ് ജോയുടെ സിനിമയിലേക്കുള്ള കാൽവെയ്പ്പ് അത് കഴിഞ്ഞ നാല് വർഷങ്ങൾക്ക് ശേഷം ആസിഫിനെ തന്നെ കേന്ദ്ര കഥാപാത്രമാക്കി മറ്റൊരു സിനിമ ചെയ്ത അദ്ദേഹം മലയാളത്തിലേക്ക് തിരിച്ചു വരവ് നടത്തുന്നു , പക്ഷെ നല്ല ഒരു സ്റ്റോറിയെ അവതരിപ്പിക്കുന്നതിൽ ചിലയിടത്തെങ്കിലും അദ്ദേഹം പരാജയപ്പെടുന്നു.
‘കാണാം’ എന്നല്ലാതെ സിനിമയുടെ സ്റ്റോറിയുടെ ഫീൽ തരാൻ അദ്ദേഹത്തിന് കഴിയുന്നില്ല ,ചില ഭാഗങ്ങളൊക്കെ കുറച്ചു ലാഗിംഗ് ആയി തോന്നി
പക്ഷെ ആസിഫ് അലി , സിദ്ദിഖ് എന്നിവരുടെ അഭിനയം വളരെ മികച്ചതായിരുന്നു കൂടാതെ മഹേഷിന്റെ പ്രതികാരം എന്ന ഹിറ്റ് സിനിമക്ക് ശേഷം അപർണ ബാലമുരളി നടത്തിയ ഒരു വലിയ തിരിച്ചു വരവ് ആണ് ഈ സിനിമ , വളരെ സിമ്പിൾ ആയ റോളുകൾ സിമ്പിൾ ആയി തന്നെ ചെയ്യാൻ ഇവർക്കൊക്കെ സാധിച്ചു.

കഥയെ ലാഗിംഗ് ഇല്ലാതെ കൊണ്ട് പോകാൻ സംവിധായകനും കൂടി കഴിഞ്ഞിരുന്നെങ്കിൽ സിനിമ വളരെ നന്നായേനെ , അദ്ദേഹം തന്നെയാണ് സിനിമയുടെ തിരക്കഥയും രചിച്ചിരിക്കുന്നത് , സിനിമയുടെ തുടക്കം ശ്രീനിവാസൻ പറഞ്ഞ ചില ഡയലോഗുകൾ വളരെ മികച്ചതായിരുന്നു , സിനിമ എന്ന ആഗ്രഹം മനസ്സിൽ കൊണ്ട് നടക്കുന്ന എല്ലാവര്ക്കും ഒരു പുതിയ അനുഭവം ആയിരിക്കും ഈ സിനിമ പക്ഷെ ചില സ്ഥലങ്ങളിൽ സ്ക്രിപ്റ്റിംഗ് അത്ര നല്ലതായി തോന്നിയില്ല , തമാശകൾ പറഞ്ഞു ധർമജനും ഇടക്ക് കയ്യടി വാങ്ങി പക്ഷെ ഒരു കോമഡി സിനിമ ആഗ്രഹിച്ചാണ് നിങ്ങൾ പോകുന്നതെങ്കിൽ അല്ല , ഒരു പച്ചയായ മനുഷ്യന്റെ സാധാരണ ജീവിതത്തെയാണ് സംവിധായകൻ സിനിമയിലൂടെ അവതരിപ്പിക്കുന്നത്.
സിനിമയിൽ ഏറ്റവും കൂടുതൽ എടുത്ത് പറയേണ്ടത് സിനിമയുടെ ക്ലൈമാക്സ് ആണ് ഒരു പുഞ്ചിരിയോടെ സിനിമ കണ്ട ഇറങ്ങാൻ ക്ലൈമാക്സ് ഒരുപാട് സഹായിക്കുന്നു.

സിനിമയിൽ ഏകദേശം മൂന്നു പാട്ടുകളാണ് ഉള്ളത് , അവയിൽ മിക്കതും റിലീസ് ആയവ ആണ്. വളരെ മികച്ച പാട്ടുകൾ സമ്മാനിക്കാൻ സംഗീത സംവിധായകൻ ദീപക് ദേവിന് കഴിഞ്ഞിട്ടുണ്ട് പക്ഷെ പശ്ചാത്തല സംഗീതം എടുത്ത് പറയത്തക്ക വിധത്തിൽ ഉണ്ടായെന്നു തോന്നിയില്ല.
അലക്സ് ജെ പുളിക്കൽ സിനിമാട്ടോഗ്രാഫർ ആയും രതീഷ് രാജ് എഡിറ്ററായും സിനിമയിൽ എത്തി , മോശമില്ലാത്ത രീതിയിൽ അവരും തങ്ങളുടെ ജോലി ചെയ്തു.

അധികം ഒന്നും പ്രതീക്ഷിക്കാതെ പോയാൽ ഈ സിനിമ നിങ്ങൾക്ക് ഒരു പക്ഷെ ഇഷ്ടപ്പെടും , ഒരു വട്ടം കണ്ടിരിക്കാവുന്ന മോശം പറയാനില്ലാത്ത ഒരു ആവറേജ് സിനിമയാണ് സൺ‌ഡേ ഹോളിഡേ.

IndianMoviePlanet Rating : 2.7/5

LEAVE A REPLY