Home Tamil movie news Reviews Tamil Films Release on Onam

Tamil Films Release on Onam

SHARE
onam release tamil movies 2017
onam release tamil movies 2017

Tamil Films Release on Onam

ഇത്തവണ ഓണത്തിന് തമിഴ് സിനിമ പ്രേക്ഷകർക്ക് തിയേറ്ററിൽ നിന്നും ഇറങ്ങാൻ പറ്റാത്ത അവസ്ഥയായിരിക്കും. ഏത് താരത്തിന്റെ ഏത് ചിത്രം കാണുമെന്ന ആശങ്കയിലാകും അവർ. കാരണം അത്ര മാത്രം പുതിയ തമിഴ് ചിത്രങ്ങൾ ഓണത്തെ വരവേൽക്കാൻ എത്തുന്നുണ്ട്. ഒരു പക്ഷേ തീയേറ്ററുകളിൽ സമീപ കാലങ്ങളിൽ ആദ്യമായിട്ടായാരിക്കും ഇത്രയും ചിത്രങ്ങൾ ഒന്നിച്ച് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.  തമിഴ് സിനിമ പ്രേക്ഷകർക്ക് വേണ്ടി വലിയ സിനിമകളുടെ ഒരു വിരുന്നു തന്നെയാണ് വരാനിരിക്കുന്നത്. ഈ ഓണം-ദീപാവലി സീസണിൽ റിലീസിന് തയ്യാറായിരിക്കുന്ന തമിഴ് സിനിമകളുടെ വിവരങ്ങൾ ഇതാ

1. Karuppan

തമിഴ് സിനിമയിൽ മക്കൾ സെൽവൻ എന്നറിയപെടുന്ന വിജയ് സേതുപതിയുടെ കറുപ്പൻ എന്ന ചിത്രമാണ് ഈ ഓണത്തിന് പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ ആദ്യം എത്തുന്നത്‌. ജെല്ലിക്കെട്ട് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രം റെനിഗുണ്ട എന്ന സിനിമയിലൂടെ പ്രശസ്തനായ പനീർ സെൽവമാണ് സംവിധാനം ചെയുന്നത്. വിജയ് സേതുപതിയുടെ നായികയായി ടാന്യ രവിചന്ദ്രൻ എത്തുമ്പോൾ, ബോബി സിൻഹയാണ് പ്രതിനായക വേഷം കൈകാര്യം ചെയ്യുന്നത്. സെപ്റ്റംബർ എട്ടിന് ചിത്രം തീയേറ്ററുകളിൽ എത്തും.

2. Thaana Serndha Kootam

നാനും റൗഡി താൻ എന്ന ചിത്രത്തിന് ശേഷം വിഘ്‌നേശ് ശിവൻ സംവിധാനം ചെയ്യുന്ന റൊമാന്റിക് ആക്ഷൻ ത്രില്ലറാണ് താന സേർന്ത കൂട്ടം. നടിപ്പിൻ നായകൻ സൂര്യയും കീർത്തി സുരേഷുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ഇത് ആദ്യമായിട്ടാണ് കീർത്തി സുരേഷ് സൂര്യയുടെ നായികയാവുന്നത്. 2 ഡി എന്റർടൈൻമെന്റ്, സ്റ്റുഡിയോ ഗ്രീൻ എന്നിവയുടെ ബാനറിൽ സൂര്യ, കെഎ ജ്ഞാനവേൽ രാജ എന്നിവർ ചേർന്നു നിർമിക്കുന്ന ഈ ചിത്രം ഓണത്തിന് തീയേറ്ററുകളിൽ എത്തും.

3. Mersal

തെറി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഇളയദളപതി വിജയ് നായകനാക്കി യുവ സംവിധായകൻ അറ്റ്ലീ ഒരുക്കുന്ന ചിത്രമാണ് മെർസൽ. സാമന്ത, നിത്യ മേനോൻ, കാജൽ അഗർവാൾ എന്നിവർ നായികമാരായെത്തുന്ന ഈ ചിത്രത്തിൽ മൂന്ന് വ്യത്യസ്ത വേഷങ്ങളിലാണ് വിജയ് എത്തുന്നത്‌. എ ആർ റഹ്മാനാണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്. ബാഹുബലിയുടെ കഥ രചിച്ച കെ വി വിജയേന്ദ്ര പ്രസാദാണ് മെർസലിന്റെ രചനയും നടത്തിയിരിക്കുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം ഒക്ടോബർ 18നു തീയേറ്ററുകളിൽ എത്തും.

4. Vivegam

വീരത്തിനും വേതാളത്തിനും ശേഷം അജിത്തിനെ നായകനാക്കി ശിവ സംവിധാനം ചെയുന്ന ഒരു മാസ്സ് ആക്ഷൻ ത്രില്ലറാണ് വിവേകം. ഒരു ഇന്റര്‍പോള്‍ ഓഫീസറായി അജിത്ത് എത്തുന്ന ഈ ചിത്രത്തില്‍ നായികയായെത്തുന്നത് കാജല്‍ അഗര്‍വാളും വില്ലനായി എത്തുന്നത് പ്രശസ്ത ബോളിവുഡ് താരം വിവേക് ഒബ്‌റോയിയാണ്. ഏകദേശം 100 കോടിയിലധികം രൂപ ചെലവിട്ടു സത്യ ജ്യോതി ഫിലംസ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ മറ്റൊരു പ്രേത്യേകതയെന്തെന്നാൽ ഉലകനായകൻ കമലഹാസന്റെ മകൾ അക്ഷര ഹാസൻ ഈ സിനിമയിലൂടെ തമിഴിൽ അരങ്ങേറ്റം കുറിക്കുന്നു എന്നതാണ്. റൊമാനിയ, അൽബേനിയ, ബൾഗേറിയ, സെർബിയ എന്നിവിടങ്ങളിൽ വച്ച് ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രം ഓഗസ്റ്റ് 24 നു തീയേറ്ററുകളിൽ എത്തും.

5. Velaikkaran

തനി ഒരുവൻ എന്ന ഹിറ്റ്‌ ചിത്രത്തിന് ശേഷം മോഹൻരാജ സംവിധാനം ചെയ്യുന്ന ചിത്രമാണ് വേലയ്ക്കാരൻ. ശിവ കാർത്തികേയനും നയൻതാരയും ആദ്യമായി ഒന്നിക്കുന്ന  ഈ ചിത്രത്തിന്റെ മറ്റൊരു പ്രേത്യേകതയെന്തെന്നാൽ പ്രശസ്ത മലയാള യുവ നടൻ ഫഹദ് ഫാസിൽ ഈ സിനിമയിലൂടെ തമിഴിൽ അരങ്ങേറ്റം കുറിക്കുന്നു എന്നതാണ്. വളരെ പ്രസക്തമായ ഒരു സാമൂഹ്യ പ്രശ്നത്തെ കൈകാര്യം ചെയ്യുന്ന ഈ ചിത്രം 24 AM സ്റ്റുഡിയോസിന്റെ ബാനറിൽ R D രാജയാണ് നിർമ്മിക്കുന്നത്. ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രം സെപ്റ്റംബർ 29 നു ചിത്രം തീയേറ്ററുകളിൽ എത്തും.

6. Neruppu Da

വിക്രം പ്രഭു, നിക്കി ഗൽറാണി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ അശോക് കുമാർ സംവിധാനം ചെയ്യുന്ന റൊമാന്റിക് ആക്ഷൻ എന്റർടൈനറാണ് നെരിപ്പു ഡാ. രജനികാന്ത് നായകനായ കാബലിയിലെ പ്രശസ്തമായ ഒരു ഗാനത്തിൽ നിന്നാണ് ചിത്രത്തിന്റെ തലക്കെട്ട് എടുത്തിരിക്കുന്നത്. വിക്രം പ്രഭു അവതരിപ്പിക്കുന്ന കഥാപാത്രം ഒരു കടുത്ത രജനികാന്ത് ആരാധകനാണ്‌. ഈ കാരണത്താലാണ് അണിയറപ്രവർത്തകർ ചിത്രത്തിന് ഇങ്ങനെ ഒരു ടൈറ്റിൽ നൽകിയത്. സെപ്റ്റംബർ എട്ടിന് ചിത്രം തീയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ കേരളത്തിലെ പ്രൊമോഷൻ പരിപാടികൾക്ക് തുടക്കം കുറിച്ചത് വിക്രം പ്രഭുവിന്റെ അടുത്ത സുഹൃത്തുകൂടിയായ യുവ നടൻ ദുൽഖർ സൽമാനാണ്.

LEAVE A REPLY