Home Malayalam Latest Reviews Thaana Serndha Koottam Movie Malayalam Review

Thaana Serndha Koottam Movie Malayalam Review

1138
0
SHARE
thaana-serndha-kootam-malayalam-review

സൂര്യയെ നായകനാക്കി സംവിധായകൻ വിഘ്‌നേശ് ശിവൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് താന സേർന്താ കൂട്ടം.
സൂര്യയെ കൂടാതെ കീർത്തി സുരേഷ് , രമ്യ കൃഷ്ണ, കാർത്തിക്, RJ ബാലാജി തുടങ്ങിയ ഒരു വലിയ താര നിര തന്നെ സിനിമയിൽ അണി നിരക്കുന്നുണ്ട്.

അനിരുദ്ധ് രവിചന്ദർ ആണ് സിനിമയിലെ പാട്ടുകളും പശ്ചാത്തല സംഗീതവും തയ്യാറാക്കിയിരിക്കുന്നത് , ദിനേശ് കൃഷ്ണന്റെ സിനിമാട്ടോഗ്രഫി ,
ശ്രീകർ പ്രസാദ് ന്റെ എഡിറ്റിംഗ്.
സ്റ്റുഡിയോ ഗ്രീൻ പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിൽ KE ഗണവേൽരാജാ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Direction & Scripting

അക്ഷയ് കുമാർ , കാജൽ അഗർവാൾ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ നീരജ് പണ്ടേ ചിത്രം സ്പെഷ്യൽ 26 എന്ന സിനിമയിൽ നിന്നും അഡാപ്ട് ചെയ്തതാണ് താന സെർന്ത കൂട്ടം എന്ന് നേരത്തെ സംവിധായകൻ അറിയിച്ചിരുന്നു.
കുറച്ചു സാധാരണ ജനങ്ങളുടെ ജോലി മോഹവും തുടർന്നുണ്ടാകുന്ന ചില സംഭവങ്ങളും സിബിഐ റെയ്ഡും ഒക്കെയാണ് സിനിമയുടെ പശ്ചാത്തലം.
തമാശക്ക് പ്രാധാന്യം നൽകിയതും എന്നാൽ കഥയിൽ നിന്നും ഒട്ടും വിട്ടു പോകാത്തതുമായ സ്ക്രിപ്റ്റിംഗും ആയിരുന്നു സിനിമയിൽ ഉണ്ടായിരുന്നത്.
ക്‌ളീഷേ തമിഴ് സിനിമകളിലെ മാസ്സ് ഡയലോഗിനും അമാനുഷിക ഇടിക്കും സ്ഥാനം കൊടുക്കാതെ , എന്നാൽ പ്രേക്ഷകരെ ഒട്ടും ബോറടിപ്പിക്കാതെ രീതിയിൽ പിടിച്ചിരുത്താൻ ഒരു സംവിധായകൻ എന്ന നിലയിൽ വിഘ്‌നേശ് ശിവന് കഴിഞ്ഞിട്ടുണ്ട്.

വിഘ്നേഷ് ശിവൻ സംവിധാനത്തിൽ പുറത്തിറങ്ങിയ ആദ്യ ചിത്രമായിരുന്നു നാനും റൗഡി താൻ , ആ സിനിമയിൽ സംഭവിച്ചത് പോലെ തന്നെ സംവിധാനത്തിൽ ചിലയിടത്തെങ്കിലും കഥയ്ക്ക് ഒരു ക്ലാരിറ്റി വരാത്തതായി തോന്നി.
1987 ഇൽ നടക്കുന്ന കഥയാണ് സിനിമയിൽ പറയുന്നത് , 1987 ന്റെ ഫീൽ വസ്ത്രാലങ്കാരത്തിലും സെറ്റിനും വരുത്താൻ സാധിച്ചിട്ടുണ്ടെങ്കിലും കളർ ഗ്രേഡിങ്ങിൽ ആ പഴമ നില നിർത്താൻ സാധിച്ചിട്ടില്ലാത്ത പോലെ തോന്നി. അതുകൊണ്ട് തന്നെ ആ കാലഘട്ടത്തിൽ നടക്കുന്ന ഒരു കഥയാണ് ഇതെന്ന് പ്രേക്ഷകൻ ഇടക്കെങ്കിലും മറന്നു പോകുന്നുണ്ട്.
അല്ലാത്ത പക്ഷം എല്ലാം കൊണ്ടും ഒരു സംവിധായകൻ എന്ന നിലയിൽ വിഘ്‌നേശ് ശിവൻ വിജയം കണ്ടിട്ടുണ്ട്.

Artist Performance

ആർട്ടിസ്റ് പെർഫോമൻസിലേക്ക് വരുമ്പോൾ എപ്പോഴത്തെയും പോലെ തന്നെ ഏറ്റവും മികച്ചു നിന്നത് സൂര്യ ചെയ്ത ഇനിയൻ എന്ന കഥാപാത്രം ആയിരുന്നു.
തന്റെ പഴയ സിനിമകളിലെ പോലെ ഒരു വൺ മാൻ ഷോ അല്ല ഈ സിനിമയിലേത്, സൂര്യ എന്ന കേന്ദ്ര കഥാപാത്രത്തെ പോലെ പ്രാധാന്യം അർഹിക്കുന്ന റോളുകളാണ് സിനിമയിൽ മിക്ക ഉള്ളതും.
രമ്യ കൃഷ്ണനും , കീർത്തി സുരേഷും , കാർത്തിക്, കാലയരസാൻ തുടങ്ങി എല്ലാവരും തങ്ങളുടെ വേഷങ്ങൾ വളരെ മികച്ച രീതിയിൽ ചെയ്തു.
സിനിമയിലെ പ്രണയം ഒരു ഗാനം എന്നല്ലാതെ കഥ പശ്ചാത്തലവുമായി വലിയ ബന്ധമൊന്നുമില്ല നായികയായി എത്തിയ കീർത്തി സുരേഷ് ചെയ്ത കഥാപാത്രത്തിന് , എന്നിരുന്നാലും കീർത്തി സുരേഷ് എത്തിയ സീനുകൾ എല്ലാം സിനിമക്ക് മാറ്റേകുകയാണ് ചെയ്തത്.

Songs & BGM

സിനിമയിൽ ഏറ്റവും മികച്ചു നിന്നതായി തോന്നിയ മറ്റൊരു ഭാഗം സിനിമയുടെ പശ്ചാത്തല സംഗീതവും ഗാനങ്ങളും ആയിരുന്നു , റെമോ എന്ന സിനിമക്ക് ശേഷം അനിരുദ്ധ് രവിചന്ദർ പശ്ചാത്തല സംഗീതവും ഗാനങ്ങളും കൊണ്ട് അത്രയും ഭംഗിയാക്കുന്ന ഒരു സിനിമയാണ് താന സെർന്ത കൂട്ടം.

Technical Side

ദിനേശ് കൃഷ്ണനാണ് സിനിമയുടെ സിനിമാട്ടോഗ്രഫി നിർവഹിച്ചിരിക്കുന്നത്, പതിവിൽ നിന്നും വെത്യസ്ഥമായ ഒരു സിനിമാട്ടോഗ്രഫി ശൈലിയാണ് താന സെർന്ത കൂട്ടത്തിനു നൽകിയിരിക്കുന്നത്.
വളരെ മികച്ച രീതിയിൽ കാമറ ചലിപ്പിച്ചിട്ടുണ്ടെങ്കിലും അത് ആ കാലഘട്ടത്തിനും സിനിമയുടെ പശ്ചാത്തലത്തിനും അത്രമാത്രം യോജിക്കുമെന്നു കരുതുന്നില്ല.

1987 കാലഘട്ടത്തിൽ നമ്മൾ പ്രതീക്ഷിക്കുന്ന ഒരു കളർ ഗ്രേഡിങ്ങും സിനിമക്ക് നല്കിയിട്ടില്ലെന്നതും എഡിറ്റിംഗിലെ ഒരു പോരായ്മയായി തോന്നി.

Conclusion

എല്ലാവര്ക്കും ഇഷ്ട്ടപെടുന്ന തരത്തിൽ എടുത്ത , ആവശ്യത്തിന് തമാശയും നല്ല ഒരു കഥയും ഉള്ള , മസാലക്കും മാസ്സ് ഡയലോഗിനും അധികം പ്രാധാന്യം നൽകാത്ത ഒരു മികച്ച എബോവ് സിനിമയാണ് താന സെർന്ത കൂട്ടം.

അധികം മുൻവിധികളുമായി പോകാതിരുന്നാൽ ഈ ചിത്രം നിങ്ങളെ നിരാശപ്പെടുത്തുകയില്ല എന്ന കാര്യം ഉറപ്പാണ്.

IMP Movie Media Rating : 3/5

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.