Home Malayalam movie news Reviews These Malayalam Celebrities are relatives

These Malayalam Celebrities are relatives

SHARE
malayalam actors relatives
malayalam actors relatives

 

മലയാള സിനിമയിലെ താരങ്ങളെയും അവരുടെ സൗഹൃദങ്ങളെ കുറിച്ചും നിങ്ങൾക്കറിയാം. എന്നാൽ ബന്ധുക്കളായ സിനിമ താരങ്ങളെ പറ്റി നിങ്ങൾക്ക് അറിയാൻ സാധ്യതയില്ല. അങ്ങനെയുള്ള ചിലരെ നമുക്ക് പരിചയപ്പെടാം.

1. മോഹൻലാൽ- ബി ഉണ്ണികൃഷ്ണൻ

മോഹൻലാലും സംവിധായകൻ ബി ഉണ്ണികൃഷ്ണനും അകന്ന ബന്ധുക്കളാണ്. കൂടാതെ മോഹൻലാലിൻറെ ഉടമസ്ഥതയിലുള്ള വിസ്മയ മാക്സ് സ്റുഡിയോസിന്റെ മാനേജിങ് ഡയറക്ടർ കൂടിയായിരുന്നു ഉണ്ണികൃഷ്ണൻ.

2. നിവിൻ പോളി – ടോവിനോ തോമസ്

നിവിന്‍ പോളിയും ടൊവിനോ തോമസും വളരെ അടുത്ത സുഹൃത്തുക്കൾ എന്നതിലുപരി ഇവർ ബന്ധുക്കൾ കൂടിയാണ്. ടൊവിനോയുടെ അച്ഛന്റെ സഹോദരിയെയാണ് നിവിന്‍ പോളിയുടെ അച്ഛന്റെ അനുജന്‍ വിവാഹം ചെയ്തിരിക്കുന്നത്.

3. വിനീത് – ശോഭന

അഭിനേതാക്കൾ എന്നതിലുപരി വിനീതും ശോഭനയും അടുത്ത ബന്ധുക്കൾ കൂടിയാണ്. ശോഭനയുടെ കസിന്‍ ബ്രദറാണ് വിനീത്.

4. ബാലു വർഗീസ് – ലാൽ

ലാലിന്റെയും സംഗീത സംവിധായകൻ അലക്സ് പോളിന്റെയും സഹോദരീ പുത്രനാണ് ബാലു വർഗീസ്.

5. നവ്യ നായർ – കെ മധു

പ്രശസ്ത സംവിധായകൻ കെ മധുവിന്റെ അനന്തിരവളാണ് നവ്യ നായർ.

6. മമ്മൂട്ടി – മഖ്‌ബൂൽ സൽമാൻ

മമ്മൂട്ടിയുടെ അനുജന്‍ ഇബ്രാഹിം കുട്ടിയുടെ മകനാണു മഖ്‌ബൂൽ സൽമാൻ.

7. റഹ്മാൻ – ഏ ആർ റഹ്മാൻ

റഹ്മാന്റെ ഭാര്യ മെഹറുന്നിസയുടെ സഹോദരി സൈറാ ബാനുവിനെയാണ് ഓസ്കാർ അവാർഡ് ജേതാവായ ഏ ആർ റഹ്മാൻ വിവാഹം ചെയ്തിരിക്കുന്നത്.

8. ദേവൻ – ഗോപി സുന്ദർ

ദേവന്റെ സഹോദരൻ സുരേഷ് ബാബുവിന്റെ മകനാണ് സംഗീത സംവിധായകനായ ഗോപി സുന്ദര്‍.

9. ശ്രീനിവാസൻ – എം മോഹനൻ

ശ്രീനിവാസന്റെ ഭാര്യയായ വിമലയുടെ സഹോദരനാണ് സംവിധായകൻ എം മോഹനൻ.

10. മഞ്ജു പിള്ള – എസ് പി പിള്ള

മലയാളത്തിന്റെ ചാർളി ചാപ്ലിൻ എന്നറിയപ്പെട്ടിരുന്ന എസ്.പി.പിള്ളയുടെ കൊച്ചുമകളാണ് മഞ്ജു പിള്ള.

11. സംയുക്ത വർമ്മ – ഊർമിള ഉണ്ണി

സംയുക്ത വർമ്മ – ഊർമിള ഉണ്ണി
ഊർമിള ഉണ്ണിയുടെ അനന്തിരവളാണ് നടൻ ബിജു മേനോന്റെ ഭാര്യയും നടിയുമായ സംയുക്ത വർമ്മ.

12. അനൂപ് മേനോൻ – ശ്വേതാ മേനോൻ

നടനും ത്രീകഥാകൃത്തുമായ അനൂപ് മേനോനും നടി ശ്വേതാ മേനോനും കസിന്‍സാണ്.

13. പ്രിയാമണി – വിദ്യ ബാലൻ

തെന്നിന്ത്യന്‍ നടി പ്രിയാമണിയും ബോളിവുഡ് സുന്ദരി വിദ്യാബാലനും കസിന്‍സാണ്.

14. നമിത പ്രമോദ് – കുമരകം രഘുനാഥ്

സിനിമ-സീരിയൽ താരം കുമരകം രഘുനാഥിന്റെ സഹോദരന്റെ മകളാണ് നടി നമിത പ്രമോദ്.

15. മിത്ര കുര്യൻ – നയന്‍താര

തെന്നിന്ത്യൻ സൂപ്പർ നായിക നയന്‍താരയുടെ അടുത്ത ബന്ധുകൂടിയാണ് മിത്ര കുര്യൻ.

16. മെജോ ജോസഫ് – റോഷൻ ആൻഡ്രൂസ്

സംവിധായകൻ റോഷൻ ആൻഡ്രൂസിന്റെ ഭാര്യ സഹോദരനാണ് നടനും സംഗീത സംവിധായകനുമായ മെജോ ജോസഫ്.

17. രമ്യ നമ്പീശൻ – രാഹുൽ സുബ്രമണ്യൻ

നടി രമ്യ നമ്പീശനും സംഗീത സംവിധായകനായ രാഹുൽ സുബ്രഹ്മണ്യനും സഹോദരങ്ങളാണ്.

18. സുചിത്ര – ദീപു കരുണാകരൻ

നടി സുചിത്രയുടെ അനുജനാണ് സംവിധായകൻ ദീപു കരുണാകരൻ.

 

LEAVE A REPLY