Home Malayalam movie news Reviews Things you should know about Solo movie

Things you should know about Solo movie

SHARE
Things you should know about Solo movie
Things you should know about Solo movie

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി പ്രശസ്ത ബോളിവുഡ് സംവിധായകനായ ബിജോയ്‌ നമ്പ്യാര്‍ ആദ്യമായി സംവിധാനം നിർവഹിക്കുന്ന മലയാള ചിത്രമാണ് സോലോ.  ആരതി വെങ്കിടേഷ്, നേഹ ശർമ്മ, ശ്രുതി ഹരിഹരൻ, സായി ധൻസിക എന്നിവരാണ് ചിത്രത്തിലെ നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരേ സമയം മലയാളത്തിലും, തമിഴിലും ഷൂട്ട്‌ ചെയ്തത ഈ ചിത്രം സംവിധായകൻ ബിജോയ്‌യുടെ നിർമാണകമ്പനിയായ ഗേറ്റ് വേ ഫിലിംസും, എബ്രഹാം മാത്യുവിന്റെ അബാം ഫിലിംസും ചേർന്നാണ് നിർമിക്കുന്നത്.

കൊച്ചി സ്വദേശിയായ ബിജോയ് നമ്പ്യാർ പ്രമുഖ സംവിധായകൻ മണിരത്‌നത്തിന്റെ അസ്സിസ്റ്റന്റായിട്ടാണ് സിനിമ ജീവിതം ആരംഭിക്കുന്നത്. 2011 ൽ പുറത്തിറങ്ങിയ ശൈതാൻ എന്ന ചിത്രത്തിലൂടെ ആണ് അദ്ദേഹം സ്വതന്ത്ര സംവിധായകനാകുന്നത്. അമിതാഭ് ബച്ചൻ കേന്ദ്ര കഥാപാത്രമായിത്തിയ വസീർ ആണ് അദ്ദേഹത്തിന്റെ അവസാന ചിത്രം. ഇപ്പോൾ അദ്ദേഹം ദുൽഖറിനെയും കൂട്ടി തികച്ചും വ്യത്യസ്തമായ ഒരു കഥാവിഷ്കരവുമായി മലയാള സിനിമ പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ എത്തിയിരിക്കകയാണ്.

മലയാളത്തിൽ ഇതുവരെ പരീക്ഷിക്കാത്ത വ്യത്യസ്തമായ ഒരു പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ചിത്രം തയ്യാറാക്കുന്നത്. പഞ്ച ഭൂതങ്ങളിലെ നാല് ഭൂതങ്ങളായ ഭൂമി, കാറ്റ്, തീ, ജലം എന്നീ നാല് ഘടകങ്ങളെ ആധാരമാക്കി പ്രണയവും പ്രതികാരവുമുള്ള ഒരു പ്രത്യേക തരം സിനിമയാണ് സോലോ. ദുൽഖർ സൽമാൻ അവതരിപ്പിക്കുന്ന നാല് കഥാപാത്രങ്ങൾ സൂചിപ്പിക്കുന്നത് പഞ്ച ഭൂതങ്ങളിലെ ഈ നാല് ഭൂതങ്ങളെയാണ്. പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ കെൽപ്പുള്ള ഒട്ടനവധി രഹസ്യങ്ങളും ട്വിസ്റ്റുകളും ഈ ചിത്രത്തിൽ ഉണ്ട്. ദുല്ഖറിന്റെ സിനിമ ക്യാരീറിലെ ഒരു സുപ്രധാന വഴിത്തിരിവാകും ഈ ചിത്രമെന്ന് നിസംശയം പറയാം. അതിനു ഉദാഹരണമാണ് ദുല്ഖറിന്റെ ബോളിവുഡ് അരങ്ങേറ്റം.

ബോളിവുഡ് താരം ഡിനോ മോറിയ, നാസർ, സുഹാസിനി, ആൻ അഗസ്റ്റിൻ, മറാത്തി നടി സായ് താംങ്കാർ, മനോജ് കെ ജയൻ, പ്രകാശ് ബെലാവാഡി, ബംഗാളി സംവിധായകൻ ക്വാസിഖ് മുഖർജി, സതീഷ്, സൗവിൻ ഷാഹിർ, ജോൺ വിജയ് തുടങ്ങി ഒട്ടേറെ താരങ്ങൾ ഈ സിനിമയിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

മറ്റൊരു പ്രധാന പ്രത്യേകത എന്തെന്നാൽ ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. വ്യക്തികളും ബാൻഡുകളുൾപ്പെടെയുള്ള 11 വ്യത്യസ്ത ടീം ചേർന്നാണ്.  പ്രശാന്ത് പിള്ള, ഗൗരവ് ഗോദ്ധിദി, സൂരജ് കുറുപ്പ്, ബ്രോധ വി, അഭിനവ് ബൻസാൽ, ടാൽ ആത്‌മ, സെസ് തുടങ്ങിയ പ്രമുഖ സംഗീത സംവിധായകരും തൈക്കുടം ബ്രിഡ്ജ് , മസാല കോഫി, അഗം, ഫിൽറ്റർ കോഫി എന്നീ ബാന്റുകളുമാണ് സോളോയുടെ സംഗീതം കൈകാര്യം ചെയ്യുന്നത്.

ഗിരീഷ് ഗംഗാധരൻ, സെജൽ ഷാ, മധു നീലകണ്ഠൻ എന്നിവരാണ് ഈ ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ശ്രീകർ പ്രസാദാണ്. ചിത്രത്തിന്റെ ആദ്യ ടീസർ പ്രേക്ഷകരെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ചിരിക്കുകയാണ്. നമുക്ക് കാത്തിരികാം ഈ ദൃശ്യ വിരുന്നിനായി ….

 

LEAVE A REPLY