Home Malayalam Latest Reviews Thondimuthalum Driksakshiyum Movie Review

Thondimuthalum Driksakshiyum Movie Review

617
0
SHARE
thondimuthalum driksakshiyum review
thondimuthalum driksakshiyum review

Thondimuthalum Driksakshiyum – Review

മഹേഷിന്റെ പ്രതികാരം എന്ന ഹിറ്റ് സിനിമക്ക് ശേഷം അതെ ടീമിന്റെ തിരിച്ചു വരവ്, ആദ്യ സിനിമ കൊണ്ട് തന്നെ ഒട്ടനവധി അവാർഡുകളും നേട്ടങ്ങളും കൈവരിച്ച ദിലീഷ് പോത്തന്റെ അടുത്ത സിനിമ, രാജീവ് രവി എന്ന പ്രസിദ്ധ സിനിമാട്ടോഗ്രാഫറിന്റെ കാമറ വർക്സ്, ബിജിബാലിന്റെ മ്യൂസിക് ഇവയ്ക്ക് പുറമെ ഫഹദ് ഫാസിൽ, അലൻസിയർ, സുരാജ് വെഞ്ഞാറന്മൂട് എന്നീ അനുഗ്രഹീത കലാകാരന്മാരുടെ അഭിനയം അങ്ങനെ പ്രതീക്ഷിക്കാൻ ഒരുപാട് വകയുണ്ട് “തൊണ്ടിമുതലും ദൃക്‌സാക്ഷിയും” എന്ന സിനിമയിൽ.

തന്റെ ആദ്യ സിനിമ കൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ദിലീഷ് പോത്തൻ എന്ന സംവിധായകനിൽ നിന്ന് ഒരു മികച്ച സിനിമ തന്നെ കിട്ടുമെന്നാണ് നമ്മൾ പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. അങ്ങനെയാണ് ഞാനും ഒരു ടിക്കറ്റ് എടുത്ത് ആദ്യ ഷോ തന്നെ കണ്ടത്.

ഈ പ്രതീക്ഷക്ക് പറ്റിയ മറുപടിയാണ് അദ്ദേഹം സ്‌ക്രീനിൽ നമുക്ക് കാണിച്ചു തന്നത്, പ്രേക്ഷകരെ ഒരുതരത്തിലും ബോറടിപ്പിക്കാതെ ,പൊട്ടൻ കോമഡികളുടെ അകമ്പടിയില്ലാതെ ഓരോ നിമിഷവും കാണികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും 2 മണിക്കൂർ ചിലവഴിക്കാവുന്ന ലക്ഷണമൊത്ത റിയലിസ്റ്റിക് ക്ലാസ് മൂവി, അതാണ് “തൊണ്ടിമുതലും ദൃക്‌സാക്ഷിയും “.

ഒരു സ്വർണ മാല കളവു പോകുന്നതും അതിനെ തുടർന്ന് ഉണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം, ഒരു സാധാരണക്കാരന്റെ ജീവിതത്തിൽ ഉണ്ടാകുന്ന ഒരു സംഭവത്തെ സംവിധായകൻ അതിന്റെ ആസ്വാദനം ഒട്ടും ചോർന്നു പോകാതെ അവതരിപ്പിച്ച തീർത്തും റിയലിസ്റ്റിക് ആയ ഒരു സിനിമ. ദിലീഷ് പോത്തൻ എന്ന സംവിധായകൻ ഒരിക്കൽ കൂടി തന്റെ മികവും തെളിയിക്കുന്നു. കൂടാതെ സജീവ് പാഴൂരാണ് സിനിമയുടെ സ്ക്രിപ്റ്റിംഗ് നിർവഹിച്ചത് , ഇദ്ദേഹത്തിന്റെ കഴിവും സിനിമയിൽ എടുത്ത് പറയേണ്ട ഒന്നാണ്.

സൂരജ് വെഞ്ഞാറന്മൂട്, ഫഹദ് ഫാസിൽ, അലൻസിയർ, നിമിഷ സജയൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ഈ സിനിമയിൽ പോലീസുകാർ അടക്കം മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചവരെല്ലാം തന്നെ പുതുമുഖങ്ങളായിരുന്നു
സിനിമയിൽ അണി നിരന്ന ഓരോ നടി നടന്മാരുടെയും പെർഫോമൻസ് അഭിനന്ദനം അർഹിക്കുന്നു. ഒരു   കള്ളനായിട്ടാണ് ഫഹദ് ഫാസിൽ സിനിമയിൽ എത്തുന്നത് , പ്രസാദ് എന്ന കഥാപാത്രമായി സുരാജ് ഉം, ശ്രീജ എന്ന കഥാപാത്രത്തെ നിമിഷ സജയനും അവതരിപ്പിക്കുന്നു.
ഒരു പക്ഷെ ഫഹദ് ഫാസിലിന്റെയും സൂരജ് വെഞ്ഞാറന്മൂടിന്റെയും ക്യാരീരിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് ഇതെന്ന് ഒരു സംശയവും കൂടാതെ പറയാം.

ആദ്യ സിനിമ ആണെങ്കിൽ തന്നെയും നല്ല അഭിനയം കാഴ്ച വക്കാൻ നിമിഷക്കും കഴിഞ്ഞിട്ടുണ്ട്. ഒരു പോലീസുകാരനായാണ് അലൻസിയർ സിനിമയിലെത്തുന്നത് കൂടാതെ സിനിമയുടെ ഭൂരി ഭാഗം ഷൂട്ടിങ്ങും പോലീസ് സ്റ്റേഷനിൽ വച്ചാണ്.

കൊച്ചു കൊച്ചു തമാശകളും , പ്രണയവും അടങ്ങുന്നതാണ് ആദ്യ പകുതി, തീർത്തും ആസ്വാദ്യകരമാണ് ആദ്യ പകുതി, പിന്നീട് ഫഹദ് ഫാസിലിന്റെ വരവോടു കൂടി സിനിമ കൂടുതൽ ഗൗരവമുള്ളതാകുന്നു അദ്ദേഹത്തിന്റെ ഓരോ ചെറിയ ഭാവങ്ങളും എടുത്തു പറയേണ്ടതാണ് , തീർത്തും നാച്ചുറൽ ആയ അഭിനയം.

അങ്ങനെ അവസാനം വരെ പ്രേക്ഷകരെ ഒട്ടും തന്നെ ബോറടിപ്പിക്കാതെ സിനിമ മുന്നോട്ട് കൊണ്ട് പോകുന്നു.
പക്ഷെ ക്ലൈമാക്സ് കൂടുതൽ മികച്ചതായിരുന്നെങ്കിൽ എന്ന് തോന്നിപ്പോയി, ഒരു പഞ്ചും കൂടാതെ എന്താണ് സിനിമ അങ്ങനെ നിർത്തിയത് എന്ന് മനസിലാവുന്നില്ല,  ഇതാണ് ഒരു പോരായ്മയായി എനിക്ക് തോന്നിയത്.

ബിജിബാലിന്റെ പാട്ടുകളും, പശ്ചാത്തല സംഗീതവും ഒന്നിന് ഒന്നിനും മികച്ചതായിരുന്നു കൂടാതെ സിനിമാട്ടോഗ്രഫി മനോഹരമാക്കാൻ പറ്റിയ സീനുകൾ ഒന്നും സിനിമയിൽ ഇല്ലെങ്കിലും, ഉള്ളത് വളരെ മികച്ചതായി അവതരിപ്പിക്കുവാൻ രാജീവ് രവിക്ക് സാധിച്ചു.

ഒരുപാട് പ്രതീക്ഷകളൊന്നും വയ്ക്കാതെ കണ്ടാൽ ഈ സിനിമ നിങ്ങൾക്ക് ഒരുപാട് ഇഷ്ടമാകും തീർച്ച , ഇതുപോലെ ഒരു റിയലിസ്റ്റിക് സിനിമ ഈ അടുത്ത കാലത്ത്‌ മലയാളത്തിൽ ഉണ്ടായിട്ടില്ല.

Rating : 3.5/5

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.