Home Malayalam Latest Reviews Thrissivaperoor Kliptham Malayalam Movie Review

Thrissivaperoor Kliptham Malayalam Movie Review

SHARE
thrissivaperoor kliptham movie review
thrissivaperoor kliptham movie review

Thrissivaperoor Kliptham Malayalam Movie Review

ആസിഫ് അലിയെയും അപർണ ബാലമുരളിയേയും കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ രതീഷ് കുമാർ സംവിധാനം ചെയ്ത ചിത്രമാണ് തൃശ്ശിവപേരൂർ ക്ലിപ്തം. തികച്ചും സാധാരണക്കാരനായ ഗിരിജ വല്ലഭൻ എന്ന യുവാവിന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമയുടെ പശ്ചാത്തലം. ഗിരിജ വല്ലഭനായി എത്തുന്നത് ആസിഫ് അലിയാണ്. ചെമ്പൻ വിനോദ് ജോസ്, ബാബു രാജ്, ഇർഷാദ്, റോണി, അച്യുതാനന്ദൻ, നന്ദു, ശ്രീജിത്ത് രവി, സുധീഷ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തികച്ചും വ്യത്യസ്താമായ ഒരു പ്രേമേയം ആണ് സംവിധായകൻ രതീഷ് ഇവിടെ അവതരിപ്പിക്കാൻ ശ്രമിച്ചത്.

അടുത്തിടെ പുറത്തിറങ്ങിയ ആസിഫിന്റെ സൺ‌ഡേ ഹോളിഡേ പോലെ ഒരു നല്ല എന്റെർറ്റൈനെർ ആകുമെന്ന് കരുതിയാണ് ഈ സിനിമയ്ക്കു കയറിയത്. പക്ഷെ ഏറെ പ്രതീക്ഷയുമായി എത്തിയ എന്നെ നിരാശപ്പെടുത്തുന്ന രീതിയിലായിരുന്നു സിനിമയുടെ പോക്ക്. കേന്ദ്ര കഥാപാത്രം ആസിഫ് അലിയാണെങ്കിലും സിനിമ ആരംഭിക്കുന്നത് ചെമ്പൻ വിനോദ് ജോസ് അവതരിപ്പിക്കുന്ന ഡേവിഡ്, ബാബു രാജ അവതരിപ്പിക്കുന്ന ജോയ് എന്നെ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ്. സഹപാഠികളായിരുന്ന ഡേവിഡിന്റേയും ജോയിയുടെയും സ്കൂൾ കാലഘട്ടം മുതലുള്ള ശത്രുതതയും അതിനെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളും, നാട്ടിൻ പുറത്തുകാരനായ ഗിരിജ വല്ലഭൻ ഡേവിഡിന്റെ സംഘത്തിൽ എത്തുമ്പോൾ മുതലുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ ആദ്യ പകുതി.

രണ്ടാം പകുതിയിൽ സിനിമയുടെ ഗതി ആകെ മാറുകയാണ്. എന്നാൽ വേണ്ട വിധത്തിൽ പ്രേക്ഷകനെ പിടിച്ചിരുത്താൻ സിനിമക്ക് പറ്റുന്നില്ല , കാരണം സംവിധായകന്റെ മുൻ പരിചയമില്ലായ്മയും സ്ക്രിപ്റ്റിംഗിലെ അപാകതയുമാണ്.  സിനിമയിൽ ഏറ്റവും കൂടുതൽ എടുത്ത് പറയേണ്ടത്  ആസിഫ് അലിയുടെയും,ചെമ്പന്റെയും അപര്ണയുടെയും പ്രകടനമാണ്. തങ്ങൾക്കു കിട്ടിയ വേഷങ്ങൾ വളരെ തന്മയത്തോടു കൂടി അവതരിപ്പിക്കാൻ അവർക്കു കഴിഞ്ഞു. പ്രേത്യേകിച്ചു അപർണ ബാലമുരളി കൈകാര്യം ചെയ്ത ഭാഗ്യ എന്ന കഥാപാത്രം. പക്ഷെ അത് പ്രയോജനപ്പെടുത്താൻ സംവിധായകന് കഴിയാതെ പോയി. വളരെ വ്യത്യസ്തമായ ഒരു തീം തന്നെയാണ് സംവിധായകൻ അവതരിപ്പിച്ചിരുന്നതെങ്കിലും അതൊരു പ്രേക്ഷകനിൽ സംതൃപ്തി ഉളവാക്കുന്ന തരത്തിൽ ആയിരുന്നില്ല. രണ്ടു പകുതിയിലും പ്രേക്ഷകരെ പിടിച്ചിരുത്തിക്കാൻ പറ്റിയ സീനുകൾ വിരളമായിരുന്നു. ഒരു തവണ കാണാം എന്നല്ലാതെ ഒരു സിനിമക്കു വേണ്ട ഫീൽ തരാൻ സംവിധായകന് കഴിയുന്നില്ല.

ബിജിബാൽ ഈണം നൽകിയ രണ്ടു പാട്ടുകളാണ് സിനിമയിൽ ഉള്ളത് , അതിൽ’ മാങ്ങാപ്പൂള് പോലൊരു പ്രായം’ എന്നാരംഭിക്കുന്ന പ്രണയഗാനം പ്രേക്ഷകർ ഏറെ ഇഷ്ട്ടപെടുന്ന തരത്തിലാണ് അദ്ദേഹം തയ്യാറാക്കിയിരിക്കുന്നത്. എന്നാൽ പശ്ചാത്തല സംഗീതം എടുത്ത് പറയത്തക്ക വിധത്തിൽ ഉള്ളതായിരുന്നില്ല.
സിനിമാട്ടോഗ്രഫി കൈകാര്യം ചെയ്ത സ്വരൂപ് ഫിലിപ്പും എഡിറ്റിങ് നിർവഹിച്ച ഷമീർ മുഹമ്മദും മോശമില്ലാത്ത രീതിയിൽ തങ്ങളുടെ ജോലി ചെയ്തു.

ഈ സിനിമയ്ക്കു ഇന്ത്യൻ മൂവി പ്ലാനറ്റ് നൽകുന്ന റേറ്റിംഗ് – 2.25/5

LEAVE A REPLY