Home Malayalam Latest Reviews Tiyaan movie review Prithviraj Indrajith

Tiyaan movie review Prithviraj Indrajith

565
1
SHARE
Tiyaan movie review
Tiyaan movie review

ഇന്ദ്രജിത് സുകുമാരന്റെയും പ്രിത്വിരാജിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി മുരളി ഗോപി സ്ക്രിപ്റ്റ് എഴുതി ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ടിയാൻ.
പ്രതീക്ഷിക്കാൻ ഒരുപാട് വകയുണ്ട് ഈ സിനിമയെ നോക്കുമ്പോൾ , എസ്രാ എന്ന വമ്പൻ ഹിറ്റിനു ശേഷം പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മറ്റൊരു ബിഗ് ബഡ്ജറ്റ് ചിത്രം , മുരളി ഗോപിയുടെ സ്ക്രിപ്റ്റിംഗ് കൂടാതെ അദ്ദേഹം ഒരു കേന്ദ്ര കഥാപാത്രമായി എത്തുന്നു , ഇന്ദ്രജിത്തും പ്രിത്വിയും ഒരുമിച്ച് ഏറെ കാലത്തിനു ശേഷം ഒരു സിനിമയിൽ അഭിനയിക്കുന്നു , ഗോപി സുന്ദറിന്റെ മ്യൂസിക് ഇവയെല്ലാം പ്രേക്ഷകരിൽ ഒരുപാട് പ്രതീക്ഷയുണർത്തി.

ഈ പ്രതീക്ഷയെ ഒട്ടും തെറ്റിക്കുന്നില്ല ടിയാൻ എന്ന സിനിമ , മലയാളത്തിൽ ഇതുവരെ നമ്മൾ കണ്ടതിൽ വച്ച് വളരെ വ്യത്യസ്‌തമായ ഒരു സിനിമ. തന്റെ സിനിമകളിൽ എന്നും വ്യത്യസ്‌തത ആഗ്രഹിക്കുന്ന ഒരു നടനാണ് പ്രിത്വി , അദ്ദേഹത്തിന്റെ സിനിമ എന്ന് കേൾക്കുമ്പോൾ വ്യത്യസ്‌തമായ എന്തോ ഒന്ന് അണിയറയിൽ ഒരുങ്ങുന്നു എന്ന് പ്രേക്ഷകർ കരുതുന്നുണ്ട് അദ്ദേഹത്തിന്റെ കഴിഞ്ഞ സിനിമകളിൽ നിന്ന് ഇതെല്ലം വ്യെക്തമാണ്.
ഇത്തവണയും തന്റെ സ്ക്രിപ്റ്റ് സെലെക്ഷനിൽ ഒരു കോട്ടവും സംഭവിക്കുന്നില്ല,
മലയാളത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു പ്രേമേയം വളരെ വെത്യസ്ഥതയോടെയും അതിലേറെ ഒരു വേൾഡ് ക്ലാസ് സിനിമയുടെ ക്വാളിറ്റിയിലും അവതരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.

ആദ്യ പകുതിയാണ് ഇവയിൽ ഏറ്റവും മികച്ചു നിന്നത് , ആദ്യ പകുതിയിൽ പ്രിത്വിയുള്ള സീൻ കുറവായിരുന്നെങ്കിലും ഇവയെലാം വളരെ മികച്ചതാക്കാൻ സംവിധായകന് കഴിഞ്ഞു പക്ഷെ ആദ്യ പകുതിയോടൊപ്പം പിടിച്ചു നില്ക്കാൻ രണ്ടാം പകുതിക്ക് കഴിഞ്ഞില്ല.
ത്രില്ല് അടുപ്പിച്ചു പിടിച്ചു ഇരുത്തിയ ആദ്യ പകുതിയേ അപേക്ഷിച്ചു രണ്ടാം പകുതി വേറെ എങ്ങോ പോയി , കഥയെ സാധുകരിക്കാൻ രണ്ടാം പകുതിക്ക് പ്രതീക്ഷിച്ച പോലെ കഴിഞ്ഞില്ല.

ടിയാന്റെ കഥ നമ്മൾക്ക് പറഞ്ഞു മനസിലാക്കാൻ പറ്റില്ല എന്നതാണ് സത്യം ദൈവത്തെ പോലെ ശക്തിയുണ്ടെന്ന് സ്വയം കരുതുകയും അതുപയോഗിച്ചു മനുഷ്യനെ അടിച്ചമർത്തുകയും ചെയ്യുന്ന മനുഷ്യരുടെയും , ദൈവത്തിന്റെ കരം സ്പർശം ഏറ്റിട്ടുള്ള മനുഷ്യ പുത്രന്മാരുടെയും കഥയാണ് ടിയാൻ ചിലപ്പോൾ അതിനും അപ്പുറം ആകാം ഈ സിനിമ , വാക്കുകളാൽ പറഞ്ഞു തരാൻ കഴിയാത്ത ഈ കഥയെ സ്ക്രിപ്റ്റ് ആക്കി സ്‌ക്രീനിൽ അവതരിപ്പിച്ച സ്ക്രിപ്റ്റ് റൈറ്ററും സംവിധായകനും ഒരുപാട് അഭിനന്ദനം അർഹിക്കുന്നു.
ജാതിയ്ക്കും മതത്തിനും വേണ്ടി അടിക്കുന്ന ഓരോ മനുഷ്യന്റെയും വൃത്തികെട്ട മനോഭാവത്തെ ഓരോന്നും സിനിമ അടച്ചു വിമർശിക്കുന്നു.
സ്ക്രിപ്റ്റിംഗിനും സംവിധാനത്തിനും പുറമെ സിനിമയെ അതിന്റെ മേന്മ കൈ വരിക്കാൻ സഹായിച്ച മറ്റു രണ്ടു ഘടകങ്ങളാണ് സതീഷ് കുറുപ്പിന്റെ ഛായാഗ്രഹണവും ഗോപി സുന്ദറിന്റെ സംഗീത സംവിധാനവും.
ഓരോ ഫ്രെയിമുകളും വളരെ മനോഹരമാക്കാനും ഓരോ സീനുകളുടെയും ഭാവം മനസിലാക്കാനും ഛായാഗ്രാഹകന് കഴിഞ്ഞിട്ടുണ്ട് അതിനോടൊപ്പം ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും ആയപ്പോൾ സിനിമയ്ക്ക് ഭംഗി ഏറി.

ഒരു പക്ഷെ ഇന്ദ്രജിത്തിന്റെ കരിയറിലെ ഏറ്റവും നല്ല ഒരു റോൾ ആയിരിക്കും ടിയാനിലൂടെ ലഭിച്ചത് ,പ്രിത്വിയെ പോലെ , ഒരു പക്ഷെ പ്രിത്വിയെക്കാൾ കൂടുതൽ ശ്രെദ്ധ ആകർഷിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു , ഇന്ദ്രജിത് എന്ന നടന്റെ മേന്മ ഇതിലൂടെ നമുക്ക് തിരിച്ചറിയാൻ സാധിക്കും.
അതെ പോലെ തന്നെ മുരളി ഗോപിയും ഒരു തിരക്കഥാകൃത് എന്നതിനെപ്പോലെ ഒരു നടനായും സിനിമയിൽ തിളങ്ങി , കൂടാതെ തങ്ങളുടെ റോളുകൾ കൃത്യമായി ചെയ്യാൻ അനന്യക്കും, ഷൈൻ ടോം ചാക്കോയ്ക്കും, പദ്മപ്രിയക്കും കഴിഞ്ഞിട്ടുണ്ട്.

സിനിമയിൽ ഞാൻ അതെ പോലെ തന്നെ ശ്രേദ്ധിച്ചത് ഓരോ റോളിന്റെയും Costume ആയിരുന്നു , അത് മികച്ചതാക്കാൻ Costume ഡിസൈനർ അരുൺ മനോഹറിന് കഴിഞ്ഞു.

മൊത്തത്തിൽ പറഞ്ഞാൽ മലയാള സിനിമക്ക് മറ്റൊരു മേന്മയാർന്ന സിനിമ കൂടി , ഇങ്ങനെ ഒരു സിനിമ മലയാളത്തിന് സമ്മാനിക്കാൻ കഴിഞ്ഞതിൽ ഇതിനു പിന്നിൽ പ്രവർത്തിച്ച ഓരോരുത്തരും അഭിനന്ദനം അർഹിക്കുന്നു ,

കോമഡിയൊ , ഫുൾ ആക്ഷൻ മസാലയോ , റൊമാൻസോ കാണാമെന്നു കരുതി ഈ സിനിമക്ക് പോകരുത്, കഥയും തിരക്കഥയും പ്രേസേന്റ്റേഷനും എല്ലാം അതിനേക്കാൾ ഒരുപടി മുന്നിലാണ്.
കഥയുടെയും ഉദ്ദേശത്തിന്റെയും മൂല്യമാണ് ഈ സിനിമയുടെ വിജയം അതെന്താണെന്നു പറഞ്ഞു തരുന്നതിലും ഉപരി കണ്ടു തന്നെ മനസിലാക്കണം.

IndianMoviePlanet rating : 3.5/5

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.