Home Malayalam movie news Reviews Upcoming Malayalam Big Budget Movies 2017

Upcoming Malayalam Big Budget Movies 2017

SHARE
BIG budget malayalam movies 2017
BIG budget malayalam movies 2017

Upcoming Malayalam Big Budget Movies

Malayalam film industry is usually not famous for big budget films like other industries. Because Mollywood industry has very small business compared to other industries. Here almost all projects are being produced in between 8-10 crores budget. But now the situation has changed, The producers are willing to spent more money in Malayalam films. Last year the industry achieves the milestone of 150 Cr through the film Pulimurugan. This will help to change the situation and now the producers are willing to spent more money in Malayalam films. Here we listed the Malayalam Big Budget films which are yet to be released.

1 Villain
2 Masterpiece
3 Solo
4 Ramaleela
5 Adam Joan
6 Kammara Sambhavam
7 Kayamkulam Kochunni
8 Odiyan
9 Moothon
10 Professor Dinkan
11 Ranam

1. വില്ലൻ

ബി ഉണ്ണികൃഷ്ണൻ രചനയും സംവിധാനം നിർവഹിക്കുന്ന ഒരു ആക്ഷൻ ത്രില്ലറാണ് വില്ലൻ.മോഹൻലാൽ,മഞ്ജു വാരിയർ,തമിഴ് താരങ്ങളായ വിശാൽ, ഹൻസിക, തെലുങ്കു താരം ശ്രീകാന്ത് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏകദേശം 20 കോടിയോളം രൂപയാണ് ചിത്രത്തിന്റെ നിർമാണ ചിലവ്.

2. മാസ്റ്റർപീസ് 

അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ക്യാമ്പസ് ത്രില്ലറാണ് മാസ്റ്റർ പീസ്. മമ്മൂട്ടി , വരലക്ഷ്മി ശരത്കുമാർ, ഉണ്ണി മുകുന്ദൻ സന്തോഷ് പണ്ഡിറ്റ് ഗോകുൽ സുരേഷ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഒരു കോളേജിന്റെ ക്യാമ്പസ്സിൽ നടക്കുന്ന സംഭവമാണ് ചിത്രത്തിന്റെ പ്രമേയം. റോയൽ സിനിമാസിന്റെ ബാനറിൽ സി എച്ച് മുഹമ്മദ് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ബജറ്റ് ഏകദേശം 12 കോടിയോളം രൂപയാണ്.

3.  സോളോ

പ്രശസ്ത ബോളിവുഡ് സിനിമ സംവിധാകനായ ബിജോയ് നമ്പ്യാർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് സോളോ. ദുൽഖർ സൽമാനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രമുഖ സൗത്ത് ഇന്ത്യൻ നടിമാരായ ധൻസിക, ആരതി വെങ്കടേഷ്, നേഹ തഹ് മാൻകർ, ആൻ അഗസ്റിൻ എന്നിവരാണ് ഈ നായികമാരായി എത്തുന്നത്. ഒരേ സമയം തമിഴിലും മലയാളത്തിലും പുറത്തിറങ്ങുന്ന ഈ ചിത്രത്തിന്റെ നിർമാണ ചെലവ് 15 കോടിയോളം രൂപയാണ്.

4. രാമലീല

നവാഗതനായ അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രമാണ് രാമലീല. ദിലീപും പ്രയാഗ റോസ് മാർട്ടിനുമാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള ഈ ചിത്രത്തിൽ കോമഡിയും ഒരു പ്രധാന ഘടകമാണ്. 15 കോടി രൂപയോളം നിർമ്മാണച്ചിലവ് പ്രതീക്ഷിക്കുന്ന ഈ ചിത്രം മുളകുപാടം ഫിലിമ്സിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടമാണ് നിർമിക്കുന്നത്.

5. ആദം ജോൺ

പുതുമുഖ സംവിധായകൻ ജിനു എബ്രഹാം സംവിധാനം നിർവഹിക്കുന്ന ഒരു റൊമാന്റിക് ആക്ഷൻ ത്രില്ലറാണ് ആദം ജോൺ. പൃഥ്വിരാജ്, ബോളിവുഡ് നടി മിഷ്‌ടി ചക്രബർത്തി, ഭാവന, നരേൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. 15 രൂപയോളം രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ ചിത്രം ബ്രിജേഷ് സൈമണും രഞ്ജി പണിക്കരും ചേർന്നാണ് നിർമിക്കുന്നത്.

6. കായംകുളം കൊച്ചുണ്ണി

നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി. കായംകുളത്തുള്ള പ്രശസ്തനും നാട്ടുകാരുടെ കണ്ണിലുണ്ണിയുമായ കൊച്ചുണ്ണി എന്ന കള്ളനെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമാണിത്. 12 കോടി രൂപയോളം നിർമ്മാണച്ചിലവ് പ്രതീക്ഷിക്കുന്ന ഈ ചിത്രം ഗോകുലം മൂവീസിന്റെ ബാനറിൽ ടോമിച്ചൻ ഗോകുലം ഗോപാലനാണ് നിർമിക്കുന്നത്.

7. കമ്മാര സംഭവം

മുരളി ഗോപി തിരക്കഥയെഴുതി നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് കമ്മാര സംഭവം.ജനപ്രിയ നായകൻ ദിലീപ്, തെന്നിന്ത്യൻ താരം സിദ്ധാർഥ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ബജറ്റ് 12 കോടിയോളം രൂപയാണ്.

8. ഒടിയൻ

മോഹൻലാലിനെ നായകനാക്കി പ്രശസ്ത പരസ്യ സംവിധായകൻ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒടിയൻ. നാഷണൽ അവാർഡ് ജേതാവ് ഹരികൃഷ്ണനാണ് ഈ ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. ഏകദേശം 25 കോടിയോളം രൂപ ബഡ്ജറ്റിൽ ഒരുക്കുന്ന ഈ ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമിക്കുന്നത്.

9. മൂത്തോൻ

നടിയും സംവിധായകുമായ ഗീതു മോഹൻദാസ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ആക്ഷൻ ചിത്രമാണ് മൂത്തോൻ. നിവിൻ പോളിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപത്രത്തെ അവതരിപ്പിക്കുന്നത്.തന്റെ മൂത്ത സഹോദരനെ തേടി നടക്കുന്ന ഒരു യുവാവിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ഏകദേശം 15 കോടിയോളം രൂപയാണ് ചിത്രത്തിന്റെ നിർമാണ ചെലവ്.

10. ഹാനോ

ഒരു മെക്സിക്കൻ അപാരതയുടെ വിജയത്തിന് ശേഷം ടോം ഇമ്മട്ടിയും ടോവിനോ തോമസും ഒന്നിക്കുന്ന ചിത്രമാണ് ഹാനോ. 1500 – 1520 കാലഘട്ടത്തിലെ ഒരു യഥാർത്ഥ സംഭവമാണ് ചിത്രത്തിന്റെ പ്രമേയം. 30 കോടി രൂപ നിർമാണ ചെലവ് പ്രതീക്ഷിക്കുന്ന ഈ ബിഗ് ബജറ്റ് സിനിമ ഒരു വിദേശ പ്രൊഡക്ഷൻ കമ്പനിയാകും നിർമ്മിക്കുക.

11. ചെങ്ങഴി നമ്പ്യാർ

സിഥിൽ സുബ്രമണ്യൻ സംവിധാനം നിർവഹിക്കുന്ന ഒരു ചരിത്ര പ്രാധാന്യമുള്ള ചിത്രമാണ് ചെങ്ങഴി നമ്പ്യാർ. മാമാങ്കത്തിനടയിൽ സാമൂതിരിയെ വധിക്കാൻ ആഗ്രഹിക്കുന്ന ചെങ്ങഴി നമ്പ്യാരുടെ ജീവിതമാണ് സിനിമയുടെ പശ്ചാത്തലം. ഏകദേശം 100 കോടി രൂപ ബഡ്ജറ്റിൽ പുറത്തിറങ്ങുന്ന ഈ ചിത്രം മലയാളത്തിന് പുറമെ തമിഴ്,തെലുങ്കു,ഹിന്ദി,ഇംഗ്ലീഷ് ഭാഷയിലും റിലീസ് ചെയ്യും.

12. മഹാഭാരതം

മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി പ്രശസ്ത പരസ്യ സംവിധായകനായ വി എ ശ്രീകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് മഹാഭാരതം. ജ്ഞാനപീഠ അവാർഡ് ജേതാവായ എം ടി വാസുദേവൻ നായരാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. 1000 കോടിയോളം രൂപ ബഡ്ജറ്റിൽ പുറത്തിറങ്ങുന്ന ഈ ചിത്രം നിർമിക്കുന്നത് യു എ ഇ വ്യവസായിയായ ബി ആർ ഷെട്ടിയാണ്.

13. പ്രൊഫസർ ഡിങ്കൻ

റാഫി തിരക്കഥയെഴുതി പ്രശസ്ത ഛായാഗ്രാഹകൻ രാമചന്ദ്ര ബാബു സംവിധാനം ചെയ്യുന്ന ഒരു 3D ചിത്രമാണ് പ്രൊഫസർ ഡിങ്കൻ.ജനപ്രിയനായകൻ ദിലീപും നമിത പ്രമോദുമാണ് ഈ സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 15 കോടിയോളം രൂപ നിർമാണ ചെലവ് പ്രതീക്ഷിക്കുന്ന ഈ ചിത്രം ന്യൂ ടീവിയുടെ ബാനറിൽ സനൽ തോട്ടമാണ് നിർമിക്കുന്നത്.

14. കർണൻ

പ്രിത്വിരാജിനെ നായകനാക്കി ആർ എസ് വിമൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് കർണൻ. മഹാഭാരതത്തിലെ ഇതിഹാസ പുരുഷനായ കർണന്റെ ജീവിതമാണ് കഥയുടെ പശ്ചാത്തലം. 300 കോടിയോളം രൂപ നിർമാണ ചെലവ് പ്രതീക്ഷിക്കുന്ന ഈ ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്കു, ഹിന്ദി ഭാഷകളിലും പുറത്തിറങ്ങും.

15. രണം

പുതുമുഖ സംവിധായകൻ നിർമൽ സഹദേവ് സംവിധാനം നിർവഹിക്കുന്ന ഒരു ക്രൈം ത്രില്ലറാണ് രണം. ഡെട്രോയിറ്റിലെയും മിഷിഗണിലെയും തമിഴ് കുടിയേറ്റക്കാരുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. പൃഥ്വിരാജ്, മംമ്‌ത മോഹൻദാസ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 15
കോടിരൂപ ബഡ്ജറ്റിൽ പുറത്തിറങ്ങുന്ന ഈ സിനിമയുടെ ചിത്രീകരണം പൂർണമായും യുഎസിലാണ്‌. മലയാളത്തിന് പുറമെ തമിഴിലും ഇംഗ്ലീഷിലും ചിത്രം പുറത്തിറങ്ങും.

LEAVE A REPLY