Home Malayalam movie news Reviews Upcoming movies of Mohanlal Mammootty in 2017

Upcoming movies of Mohanlal Mammootty in 2017

190
0
SHARE
upcoming movies of mammootty mohanlal 2017
upcoming movies of mammootty mohanlal 2017

Upcoming movies of Mohanlal & Mammootty in 2017

ഒരു പിടി നല്ല സിനിമകളുമായി ആണ് മലയാളത്തിന്റെ താര രാജാക്കന്മാരായ മമ്മൂട്ടിയും മോഹൻലാലും ഈ വര്ഷം പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. രണ്ടു ചിത്രങ്ങൾ വീതമാണ് ഇതുവരെ രണ്ടു പേരുടെയും റിലീസ് ആയത്. മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, 1971 : ബീയോണ്ട് ദി ബോർഡർ എന്നിവയാണ് മോഹൻലാലിൻറെ ഈ വർഷം റിലീസ് ചെയ്ത പടങ്ങൾ എങ്കിൽ മമ്മൂട്ടിയുടെ ചിത്രങ്ങൾ ദി ഗ്രേറ്റ് ഫാദർ, പുത്തൻ പണം എന്നിവയാണ്. മുന്തിരിവള്ളികൾ വൻ വിജയം കൈവരിച്ചപ്പോൾ വളരെ പ്രതീക്ഷയോടുകൂടി വന്ന 1971 : ബീയോണ്ട് ദി ബോർഡറിന് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റാൻ സാധിച്ചില്ല. മമ്മൂട്ടിയുടെ സിനിമ നോക്കുകയാണെങ്കിൽ ഹനീഫ് അദനി സംവിധാനം ചെയ്ത ഗ്രേറ്റ് ഫാദർ 50 കോടിക്ക് മുകളിൽ കളക്ട് ചെയ്തപ്പോൾ രഞ്ജിത്തിന്റെ പുത്തൻ പണം പ്രേക്ഷക പ്രതീക്ഷക്കൊത്തു ഉയർന്ന് വന്നില്ല.

വില്ലൻ, വെളിപാടിന്റെ പുസ്തകം, ഒടിയൻ എന്നിവയാണ് മോഹൻലാലിന്റെ ഈ വർഷം പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ. പേരന്‍പ്, സ്ട്രീറ്റ് ലൈറ്റ്‌, മാസ്റ്റർപീസ്, കോഴി തങ്കച്ചൻ. പുള്ളിക്കാരൻ സ്റ്റാറാ എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടെ വരാനിരിക്കുന്ന ചിത്രങ്ങൾ.

ബി ഉണ്ണികൃഷ്ണൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രമാണ് വില്ലൻ. അദ്ദേഹേത്തിന്റെ പുതിയ ലുക്ക് സോഷ്യൽ മീഡിയകളിൽ വളരെ ശ്രദ്ധിക്കപെട്ടിരുന്നു. തമിഴ് നടൻ വിശാൽ, മഞ്ജു വാര്യർ, ഹൻസിക മൊട്‍വാനി, രാശി ഖന്ന എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇത്രയും വൻ താര നിര ഉള്ളതുകൊണ്ട് തന്നെ പ്രേക്ഷകർ വൻ പ്രതീക്ഷ അർപ്പിക്കുന്ന ഒരു ചിത്രമാണിത്. വില്ലൻ ജൂലൈ അവസാന വാരം തീയേറ്ററുകളിൽ എത്തും എന്നതാണ് റിപോർട്ടുകൾ പറയുന്നത്.

ലാൽ ജോസ് ആദ്യമായി മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന സിനിമയാണ് വെളിപാടിന്റെ പുസ്തകം. മൈക്കിൾ ഇടിക്കുള എന്ന കോളേജ് പ്രൊഫസറിന്റെ വേഷത്തിലാണ് മോഹൻലാൽ ഈ ചിത്രത്തിൽ എത്തുന്നത്. അങ്കമാലി ഡയറീസിലൂടെ അരങ്ങേറിയ അന്നാ രാജൻ ആണ് ചിത്രത്തിലെ നായിക കഥാപാത്രം കൈകാര്യം ചെയ്യുന്നത്. ലാൽ ജോസ് – മോഹൻലാൽ കൂട്ടുകെട്ടിൽ പിറക്കുന്ന ഈ സിനിമ ഓണത്തിന് തീയേറ്ററുകളിൽ എത്തും.

മോഹൻലാലിനെ നായകനാക്കി ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒടിയൻ. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ സോഷ്യൽ മീഡിയകളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശ്രീകുമാർ – ലാൽ കൂട്ടുകെട്ടിൽ പിറക്കാനിരിക്കുന്ന മഹാഭാരത എന്ന ബിഗ് ബജറ്റ് ചിത്രത്തിന് മുന്നോടിയായി വരുന്ന ഈ ചിത്രത്തെ വളരെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഉറ്റു നോക്കുന്നത്.

തമിഴിലും മലയാളത്തിലും ഒരേ പോലെ ഇറങ്ങുന്ന പേരന്‍പ് ആണ് മമ്മൂക്കയുടെ ഇനി വരാനിരിക്കുന്ന ചിത്രത്തിൽ ഒന്ന്. സമുതിരക്കനി, സാധന, ട്രാൻസ് ജൻഡർ ആയ അഞ്ജലി അമീർ, സുരാജ് വെഞ്ഞാറമൂട് എന്നിവരും റാം സംവിധാനം ചെയ്യുന്ന ഈ സിനിമയിൽ ഒരു ഭാഗമാണ്.

ക്യാമറമാൻ ശ്യാം ദത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്ട്രീറ്റ് ലൈറ്റ്. മമ്മൂട്ടി പോലീസ് ഓഫീസർ ആയി വേഷമിടുന്ന ഈ ചിത്രവും തമിഴിലും മലയാളത്തിലും ഇറക്കാനാണ് ഉദ്ദേശിക്കുന്നത്. ചിത്രം ഓണത്തിന് തീയേറ്ററുകളിൽ എത്തിക്കാനുള്ള പരിശ്രമത്തിലാണ് അണിയറ പ്രവർത്തകർ.

മമ്മൂട്ടിയെ നായകനാക്കി ശ്യാംധർ സംവിധാനം ചെയ്യുന്ന ചിത്രമാണ് പുള്ളിക്കാരൻ സ്റ്റാറാ. രാജകുമാരൻ എന്ന അധ്യാപക കഥാപാത്രത്തെ ആണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സെവൻത് ഡേ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ശ്യാംധർ സംവിധാനം ചെയ്യുന്ന പടമായതിനാൽ പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണിത്.

രാജാധിരാജ എന്ന ചിത്രത്തിന് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാസ്റ്റർപീസ്. ലോർഡ് ലിവിങ്സ്റ്റൺ എന്ന പ്രൊഫസറിന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. വരലക്ഷ്മി ശരത്കുമാർ, ഉണ്ണി മുകുന്ദൻ, ഗോകുൽ സുരേഷ്, സന്തോഷ് പണ്ഡിറ്റ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്. ക്രിസ്റ്റ്മസിനു മുൻപ് ചിത്രം റിലീസ് ചെയ്യാനുള്ള പരിശ്രമത്തിലാണ് പിന്നണി പ്രവർത്തകർ.

LEAVE A REPLY