Home Malayalam Latest Reviews Varnyathil Ashanka movie review

Varnyathil Ashanka movie review

489
0
SHARE
Varnyathil ashanka movie review
Varnyathil ashanka movie review

തൃശൂർ ഗോപാൽജി തിരക്കഥ എഴുതി സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിലെത്തിയ ഏറ്റവും പുതിയ ചിത്രമാണ് വർണ്യത്തിൽ ആശങ്ക,
സർട്ടിഫിക്കറ്റ് കിട്ടാനുണ്ടായ ചില പ്രേശ്നങ്ങൾ കൊണ്ട് ആദ്യ ഷോ ഇല്ലായിരുന്നു , ഒരു വിധ പ്രതീക്ഷയും കൂടാതെയാണ് ഈ സിനിമക്കായി കയറിയത്
എന്താ ഈ സിനിമയെ കുറിച്ച പറയുക , തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ക്ലാസിക് ഹിറ്റിനു ശേഷം അത്രെയും ഒരു പക്ഷെ അതിനേക്കാൾ ഓരോ നിമിഷവും ആസ്വദിച്ചു കണ്ട ഒരു സിനിമയായി വർണ്യത്തിൽ ആശങ്ക.

ഒരു സാധാരണ മനുഷ്യന്റെ ജീവിതത്തിലേക്ക് കുറെ കള്ളന്മാർ എത്തിച്ചേരുമ്പോൾ ഉണ്ടാകുന്ന ചില മാറ്റങ്ങളാണ് സിനിമയിൽ കാണിക്കുന്നത്.
സൂരജ് വെഞ്ഞാറന്മൂടിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും നല്ല കഥാപാത്രങ്ങളിൽ ഒന്നാണ് ഈ സിനിമ.

നിദ്ര , ചന്ദ്രേട്ടൻ എവിടെയാ എന്നീ സിനിമകളുടെ ഇടവേളക്ക് ശേഷം സിദ്ധാർഥ് ഭരതൻ നടത്തിയ വലിയ ഒരു തിരിച്ചു വരവാണ് ഈ സിനിമ , പൊട്ടത്തരങ്ങളോ വൾഗർ കോമഡികളുടെയോ സ്വാധീനമില്ലാത്ത നല്ല ഒന്നാന്തരം ഹാസ്യം സിനിമയിൽ തുടക്കം മുതൽ അവസാനം വരെ അവതരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞു , നല്ല ഒന്നാന്തരം സ്ക്രിപ്റ്റ് ആയിരുന്നു സിനിമയുടെ അടിത്തറ , അതിനെ ഒരു ലാഗിങ്ങും ഇല്ലാതെ പ്രേക്ഷകന് മുൻപിൽ അവതരിപ്പിക്കാൻ കഴിയുന്നതാണ് ഒരു സംവിധായകന്റെ വിജയം , അങ്ങനെ നോക്കുകയാണെങ്കിൽ വർണ്യത്തിൽ ആശങ്കയുടെ സംവിധാനത്തിൽ സിദ്ധാർഥ് ഭരതൻ നൂറു ശതമാനം വിജയിച്ചിരിക്കുന്നു.
ഒരു ലാഗിങ്ങും കൂടാതെ ആകാംഷയോടെ ഓരോ സീനും ആസ്വദിക്കാൻ പ്രേക്ഷകന് കഴിഞ്ഞു എന്നതിനുള്ള തെളിവാണ് പ്രേക്ഷകരിൽ നിന്നും ഉണ്ടായ കയ്യടി.

ഒരുപാട് പ്രശംസ അർഹിക്കുന്ന മറ്റൊന്നായിരുന്നു സിനിമയുടെ സ്ക്രിപ്റ്റിംഗ് , ഓരോ ഡയലോഗുകളും നർമ്മങ്ങളും ഒന്നിന് ഒന്നിന് മികച്ചതായിരുന്നു , തൃശൂർ ഗോപാൽജി ആയിരുന്നു സിനിമയുടെ തിരക്കഥ രചിച്ചത്.
മഹേഷിന്റെ പ്രതികാരം , തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ സിനിമകളിൽ നമ്മൾ കണ്ടത് പോലെയുള്ള വളരെ മികവുറ്റ നർമ്മങ്ങൾ പ്രേക്ഷകന് നൽകാനും ഒരു പൊട്ടത്തരവും കാണിക്കാതെ പ്രേക്ഷകരെ ആദിയോടന്തം ചിരിപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.

കുഞ്ചാക്കോ ബോബൻ , സൂരജ് വെഞ്ഞറന്മൂട് , ചെമ്പൻ വിനോദ് ജോസ് , മണികണ്ഠൻ ആചാരി , ഷൈൻ ടോം ചാക്കോ , രചന നാരായണൻകുട്ടി എന്നിവരാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ചത്.
അടുത്ത കാലത്തു വളരെ മികച്ച കഥാപാത്രങ്ങളിലൂടെ വന്നു നമ്മളെ അതിശയിപ്പിച്ച ഒരു കലാകാരനാണ് സുരാജ് , തന്റെ അഭിനയ ജീവിതത്തിലെ മറ്റൊരു മികച്ച കഥാപാത്രം കൂടി , കൂടാതെ കുഞ്ചാക്കോ ബോബൻ , ഷൈൻ ടോം ചാക്കോ , മണികണ്ഠൻ എന്നിവരെല്ലാം വളരെ മികച്ച പ്രകടനം കാഴ്ച വച്ചു അതുപോലെ തന്നെ നല്ല ഉഗ്രൻ കോമഡികൾ പറഞ്ഞു ചിരിപ്പിക്കാൻ ചെമ്പൻ വിനോദ് ജോസിനും കഴിഞ്ഞിട്ടുണ്ട്.

ചെറിയ റോളുകളിൽ ആയിരുന്നെങ്കിൽ സിനിമയിലെത്തിയ ഓരോ മുഖങ്ങളും ഒരിക്കലും മറക്കില്ല എന്നുറപ്പാണ്.

ഈ സിനിമയിലെ ഓരോ ഡിപ്പാർട്മെന്റും അഭിനന്ദനം അർഹിക്കുന്നുണ്ട് , സൗണ്ട് മിക്സിങ് , സിനിമാട്ടോഗ്രഫി , പശ്ചാത്തല സംഗീതം തുടങ്ങി ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരെല്ലാം ഒരുപാട് അഭിനന്ദനം അർഹിക്കുന്നുണ്ട്,
ഈ സിനിമയിൽ പാട്ടുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല കൂടാതെ
അങ്കമാലി ഡയറീസ് എന്ന ഹിറ്റ് സിനിമക്ക് സംഗീതം നിർവഹിച്ച പ്രശാന്ത് പിള്ള ആണ് വർണ്യത്തിൽ ആശങ്കയുടെയും പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നത് , വളരെ മികച്ച രീതിയിൽ തന്നെ തന്റെ ജോലി ചെയ്ത തീർക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട് അതുപോലെ തന്നെ സൗണ്ട് മിക്സിങ്ങും , ഓരോ സീനുകളിലും അവിടെ നടക്കുന്ന ഓരോ ചെറിയ കാര്യങ്ങളുടെയും ശബ്ദം കൊണ്ടുവരാൻ ഈ ടീമിന് കഴിഞ്ഞിട്ടുണ്ട് , അതിനു മറ്റൊരു ഉദാഹരണം സുരാജ് ബാത്‌റൂമിൽ ഇരിക്കുന്ന ഒരു സീനാണ് ക്യാമറയുടെ പൊസിഷൻ അനുസരിച്ചു ഓരോ സീനിലും സൗണ്ട് മിക്സ് ചെയ്യാൻ അവർക്ക് കഴിഞ്ഞു
അടുത്തിടെ കണ്ട മലയാളം സിനിമകളിൽ വച്ച് വളരെ മികവുറ്റ ശബ്ദ മിശ്രണം ഈ സിനിമയിൽ കേൾക്കാൻ സാധിച്ചു.

ജയേഷ് നായരാണ് സിനിമാട്ടോഗ്രഫി നിർവഹിച്ചിരിക്കുന്നത് , ഓരോ ഷോട്ടും മികച്ചതാക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

മൊത്തത്തിൽ പറഞ്ഞാൽ എല്ലാം ചേർന്ന ഒരു മികവുറ്റ കോമഡി ത്രില്ലെർ മൂവി.
കൂട്ടുകാരുമൊത്തോ , ഫാമിലി ആയിട്ടോ ധൈര്യമായി കാണാം
വളരെ മികച്ച ഒരു ദൃശ്യാനുഭവത്തിനായി ഈ സിനിമ തീയേറ്ററുകളിൽ തന്നെ കാണുക , സിനിമയിലേക്ക് എത്തിച്ചേരാനോ സിനിമ എടുക്കാനോ ഉദ്ദേശിക്കുന്ന ഒരാളാണ് താങ്കൾ എങ്കിൽ ഓരോ സീനും വളരെ ശ്രെദ്ധിച്ചു കാണുക ഉറപ്പായും ഈ സിനിമ നിങ്ങളെ സന്തോഷിപ്പിക്കും

 

  • Indian MoviePlanet Rating : 3.5/5
  • Direction : 8/10
  • Script : 8.5/10
  • Cinematography : 8/10

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.