Home Tamil Latest Reviews Velaikkaran Tamil movie review in Malayalam

Velaikkaran Tamil movie review in Malayalam

2960
3
SHARE
velaikkaran tamil movie review in malayalam
velaikkaran tamil movie review in malayalam

Velaikkaran Tamil movie review

തനി ഒരുവൻ എന്ന ബ്ലോക്കബ്സ്റ്റർ സിനിമക്ക് ശേഷം മോഹൻ രാജ സംവിധാനം ചെയ്ത് ശിവ കാർത്തികേയൻ, ഫഹദ് ഫാസിൽ ,നയൻ‌താര എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വേലയ്ക്കാരൻ.

ഇവരെക്കൂടാതെ സ്നേഹ, പ്രകാശ് രാജ് , തമ്പി രാമയ്യ , രോഹിണി , RJ ബാലാജി എന്നിവരും ചിത്രത്തിൽ ചില പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
അനിരുദ്ധ് രവിചന്ദറിന്റെ പാട്ടുകളും പശ്ചാത്തല സംഗീതവും,
റാംജിയുടെ സിനിമാട്ടോഗ്രഫി.
RD രാജ ആണ് ചിത്രം നിർമിക്കുന്നത്.

ജയം രവിയെ നായകനാക്കി മോഹൻ രാജ തന്നെ സംവിധാനം ചെയ്ത തനി ഒരുവൻ ഒരു വലിയ ഹിറ്റ് ആയിരുന്നു , പിന്നീട് ആ സിനിമ മറ്റു ഭാഷകളിലേക്കും റീമേക് ചെയ്തിരുന്നു.
അതുപോലെ വളരെ പ്രതീക്ഷയോടെ തന്നെയാണ് വേലൈക്കാരനും വെള്ളിത്തിരയിലേക്കെത്തിയത് , കൂടാതെ മലയാളി താരം ഫഹദ് ഫാസിലും ഒരു കേന്ദ്ര കഥാപാത്രമായി എത്തിയതോടെ കേരളത്തിലെ സിനിമ പ്രേമികളും പ്രതീക്ഷയിലായിരുന്നു.

Script & Direction

കോർപറേറ്റ് കമ്പനികളിൽ ജോലി ചെയ്യുന്ന ജോലിക്കാരുടെ ജീവിതവും വൻ ലാഭത്തിനു വേണ്ടി കമ്പനികൾ ചെയ്യുന്ന തെറ്റുകളും ആണ് സിനിമയുടെ ഇതിവൃത്തം.
കുറച്ചു ചിരിക്കാനും ഒരുപാട് ചിന്തിക്കാനും ഇട വരുത്തുന്ന ഒരു കിടിലൻ തിരക്കഥ സിനിമക്ക് മാറ്റ് കൂട്ടി.
ആദിയോടന്തം ഒരു താളം കണ്ടെത്താൻ ശ്രെമിക്കുന്ന സിനിമയിൽ രണ്ടാം പകുതിയിലെ ചില ഭാഗങ്ങളിൽ ലോജിക് കണ്ടെത്താൻ സാധിക്കാത്തവയായി തോന്നി.
ഒരു ത്രില്ലറിന്റെ മൂഡ് ഉണ്ടാക്കാൻ സംവിധായകൻ ശ്രെമിക്കുന്നുണ്ട് ഈ സിനിമയിൽ, അതിൽ ഒരു പരിധി വരെ അദ്ദേഹം വിജയിച്ചിട്ടുമുണ്ട്.
ഫഹദ് ഫാസിലിന്റെ ഇൻട്രോ , അദ്ദേഹത്തിന്റെ അഭിനയം , തിരക്കഥ , സിനിമാട്ടോഗ്രഫി ഇവയെല്ലാം ചിത്രത്തെ വളരെ മികച്ച ഒരു നിലയിൽ എത്തിച്ചു.
വലിയ ട്വിസ്റ്റും സസ്‌പെൻസും ഒന്നും ഇല്ലെങ്കിലും കാണികളെ പിടിച്ചിരുത്തുവാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.

Artist Performance

ആർട്ടിസ്റ് പെര്ഫോമന്സില് ഏറ്റവും മികച്ചതായി തോന്നിയത് ഫഹദ് ഫാസിൽ ചെയ്ത അധിപൻ എന്ന റോൾ ആണ്.
ഇവരെ കൂടാതെ രോഹിണി , നായകനായി എത്തിയ ശിവ കാർത്തികേയൻ നയൻ‌താര , തമ്പി രാമയ്യ തുടങ്ങിയവരും തങ്ങളുടെ റോളുകൾക്ക് വേണ്ടുന്ന നീതി പുലർത്തിയിട്ടുണ്ട്.
ഇടക്ക് നല്ല കോമെടികൾ സിനിമയുടെ ആസ്വാദനത്തെ മികച്ചതാക്കി.

Technical Side

ടെക്നിക്കൽ സൈഡ് ൽ ഏറ്റവും മികച്ചതായി തോന്നിയത് സിനിമാട്ടോഗ്രഫിയും എഡിറ്റിംഗും ആണ് , കാര്യങ്ങളെ വളരെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ സിനിമാട്ടോഗ്രാഫിക്ക് കഴിഞ്ഞിട്ടുണ്ട്.
ആദ്യ പകുതിയിൽ കാണിക്കുന്ന ഫൈറ്റ് സീക്കേൻസുകളും , ക്ലൈമാക്സ് ചിത്രീകരണവും ഇവയിൽ എടുത്ത് പറയത്തക്ക വിധമായി തോന്നി.

അനിരുദ്ധിന്റെ പാട്ടുകളും പശ്ചാത്തല സംഗീതവും നല്ല നിലവാരം പുലർത്തി.

Conclusion

നമ്മളെ ഒരുപാട് ചിന്തിപ്പിക്കാൻ തക്ക കഴിവുള്ള ഒരു നല്ല തിരക്കഥയുള്ള , പ്രേസേന്റ്റേഷനിലും അതെ മേന്മ നില നിർത്തുന്ന ഒരു എബോവ് ആവറേജ് സിനിമയാണ് വേലൈക്കാരൻ.
തനി ഒരുവൻ എന്ന ചിത്രത്തിനോടൊത്തു നിൽക്കാൻ ഈ സിനിമക്ക് കഴിഞ്ഞിട്ടില്ലെങ്കിലും വലിയ സസ്പെൻസോ ട്വിസ്റ്റോ ഒന്നും പ്രതീക്ഷയ്ക്കാതെ പോയാൽ കാണാനുള്ള ഒരു നല്ല സിനിമയാണ് വേലൈക്കാരൻ.
മറ്റൊരു തനി ഒരുവൻ പ്രതീക്ഷിച്ച പോകാതെ കോളിറ്റി ഉള്ള, സാമൂഹിക പ്രേസക്തിയുള്ള മറ്റൊരു സിനിമ പ്രതീക്ഷിച്ച പോവുക.

IMP Movie Media rating : 2.8/5

3 COMMENTS

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.