Home Malayalam Latest Reviews Velipadinte pusthakam movie Review

Velipadinte pusthakam movie Review

503
1
SHARE
velipadinte pusthakam movie review
velipadinte pusthakam movie review

നീന എന്ന ചിത്രത്തിന് ശേഷം ലാൽ ജോസും , 1971 beyond borders നു ശേഷം മോഹൻലാലും ഒന്നിച്ച ചിത്രമാണ് വെളിപാടിന്റെ പുസ്തകം , മോഹൻലാലിനെ കൂടാതെ അങ്കമാലി ഡയറീസ് ഫെയിം അന്നാ രാജൻ, അപ്പാനി ശരത് കൂടാതെ പ്രിയങ്ക നായർ , അനൂപ് മേനോൻ , സലിം കുമാർ , സിദ്ദിഖ് , അരുൺ കുരിയൻ എന്നിവരും ചില കേന്ദ്ര കഥാപാത്രങ്ങളായി സിനിമയിൽ അണി നിരന്ന ഈ ചിത്രം 2 മണിക്കൂറും 37 മിനിറ്റും ദൈർഖ്യമേറിയതാണ്‌.
കേരളത്തിൽ 210 തീയേറ്ററുകളിലും , ഇന്ത്യ ആകമാനം 400 തീയേറ്ററിലും ആണ് സിനിമ റിലീസ് ആയത് കൂടാതെ ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് സിനിമ നിർമിച്ചത്.

കാരണങ്ങൾ ഏറെ ആയിരുന്നു ഈ സിനിമ കാണാൻ , മലയാളത്തിലെ മികവുറ്റ ഒരു സംവിധായകനായ ലാൽ ജോസിന്റെ സിനിമ , മോഹൻലാൽ എന്ന വലിയ നടൻ കേന്ദ്ര കഥാപാത്രമായി എത്തുന്നു , പ്രേക്ഷകർ ഒരുപാട് ഇഷ്ടപെടുന്ന മറ്റു കഥാപാത്രങ്ങൾ, കൂടാതെ സോഷ്യൽ മീഡിയയിലൊക്കെ ഈ സിനിമയുടെ ട്രെയിലറിനും ടീസറിനും പാട്ടിനും ഒക്കെ വലിയ വരവേൽപ്പാണ് ലഭിച്ചത്.

സിനിമക്കുള്ളിലെ സിനിമയാണ് വെളിപാടിന്റെ പുസ്തകം , ഒരു ക്യാമ്പസ് പശ്ചാത്തലം സിനിമയിൽ നമ്മൾ കാണുന്നുണ്ടെങ്കിലും ഇത് ഒരു മുഴുനീള ക്യാമ്പസ് ചിത്രമല്ല , ആക്ഷൻ ഒക്കെ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഇത് ഒരു മുഴുനീള ആക്ഷൻ സിനിമയും അല്ല.
ഒരു കോളേജ് ഹോസ്റ്റലിന്റെ നിർമാണത്തിന്റെ ഫണ്ട് കണ്ടെത്തുവാൻ ഒരു സിനിമയെടുക്കുന്നതും പിന്നീട് ഉണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയിലെ തീം, മൈക്കിൾ ഇടിക്കുള , വിശ്വൻ തുടങ്ങീ വേഷപ്പകർച്ചകളിൽ ലാലേട്ടൻ നിറഞ്ഞു നിന്നു.

ക്യാമ്പസ് പശ്ചാത്തലവും ഫ്രണ്ട്ഷിപ്പും തല്ലുകളുമായി നിറഞ്ഞു നിന്ന ആദ്യ പകുതിയിൽ മൈക്കിൾ ഇടിക്കുള എന്ന പ്രൊഫസ്സർ ആയി മോഹൻലാൽ എത്തുന്നു , രണ്ടാം പകുതിയിൽ ക്യാമ്പസ് പശ്ചാത്തലം മാറി ചില ആക്ഷൻ രംഗങ്ങളും കുടുംബ പശ്ചാത്തലവും ഒക്കെ ഉൾപെടുത്തുന്നുണ്ട്,
കുടുംബ പ്രേക്ഷകർക്കും , യുത്തിനും ഒരുപോലെ കണ്ടിരിക്കാം എന്ന കാര്യത്തിൽ സംവിധായകൻ വിജയിച്ചു എന്നാൽ ചില ലാഗിങ്ങും ബോറടിയുമൊക്കെ ഇടക്ക് പ്രേക്ഷകന് ഉണ്ടാകാം , ബെന്നി പി നായരമ്പലം ആണ് സിനിമയുടെ തിരക്കഥാകൃത് പ്രേക്ഷകനെ ഒരുവിധം തൃപ്തിപ്പെടുത്തുന്ന ഒരു സ്ക്രിപ്റ്റിംഗും ഡയറക്ഷനും ആണെങ്കിൽ തന്നെയും ഇവരിൽ നിന്നും ഇതിലധികം പ്രേക്ഷകർ പ്രതീക്ഷിച്ചിട്ടുണ്ടാകാം.

ഇതിൽ എടുത്ത് പറയത്തക്കവിധമായി തോന്നിയത് 2 കാര്യങ്ങളാണ് , മോഹൻലാൽ എന്ന നടന്റെ മികവുറ്റ അഭിനയവും , സലിം കുമാറിന്റെ വലിയ തിരിച്ചു വരവും.
3 വേഷപ്പകർച്ചകളിലാണ് ലാലേട്ടൻ സിനിമയിൽ എത്തുന്നത് , തന്റെ അഭിനയത്തിന്റെ കാര്യത്തിൽ അദ്ദേഹം ഒരു വീഴ്ചയും വരുത്തിയിട്ടില്ല , ഇത് തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ് ,
ചില നല്ല നർമ മുഹൂർത്തങ്ങൾ നൽകാനും പ്രേക്ഷകനെ സിനിമയിലുടനീളം ചിരിപ്പിക്കാനും സലിം കുമാറിനും കഴിഞ്ഞിട്ടുണ്ട് ഒരു ചളിയും പറഞ്ഞു അദ്ദേഹം പ്രേക്ഷകനെ ബോറടിപ്പിക്കുന്നില്ല,
എന്നാൽ വലിയ അഭിനയ മുഹൂർത്തങ്ങൾ ഒന്നും കഥാപാത്രം ആവശ്യപെടുന്നില്ലെങ്കിലും ചില സീനൊക്കെ വേണ്ട രീതിയിൽ ചെയ്യാൻ അന്നാ രാജന് കഴിയുന്നില്ല , വലിയ അഭിനയ മുഹൂർത്തങ്ങൾ ഒന്നും അപ്പാനി ശരത്തിന്റെ കഥാപാത്രവും ആവശ്യപ്പെടുന്നില്ല.

ഗോധ എന്ന ഹിറ്റ് സിനിമക്ക് ശേഷം വിഷ്ണു ശർമ്മ സിനിമാട്ടോഗ്രാഫറായി എത്തുന്ന സിനിമയാണ് വെളിപാടിന്റെ പുസ്തകം , സിനിമാട്ടോഗ്രഫിയിലും എടുത്തു പറയത്തക്ക വിധം ഒന്നുമില്ലെങ്കിലും തന്റെ ജോലിയും അദ്ദേഹം നന്നായി നിർവഹിച്ചു ,ഷാൻ റഹ്മാന്റെ സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും ശരാശരിയിൽ ഒതുങ്ങി.

ഒരു മുഴു നീള ആക്ഷൻ സിനിമയോ , ക്യാമ്പസ് ചിത്രമോ പ്രതീക്ഷിച്ചു പോയവരെ ഈ സിനിമ നിരാശപ്പെടുത്തിയേക്കാം , അധികം പ്രതീക്ഷകളൊന്നും ഇല്ലാതെ പോയാൽ അധികം ബോറടിയൊന്നും ഇല്ലാതെ കുടുംബത്തോടെയോ കൂട്ടുകാർക്കൊപ്പമോ കുറച്ചു നേരം ചിരിക്കാനും കണ്ടു ഇറങ്ങാനും പറ്റുന്ന ഒരു ചിത്രമാണ് വെളിപാടിന്റെ പുസ്തകം.
എല്ലാത്തിനേക്കാളും മികച്ചു നിന്നത് മോഹൻലാൽ എന്ന നടന്റെ അഭിനയം തന്നെയാണ്..

 

IndianMoviePlanet Rating : 2.7/5

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.