Home Malayalam Latest Reviews Villain Malayalam Movie Review

Villain Malayalam Movie Review

875
0
SHARE
Villain malayalam movie review
Villain malayalam movie review

മോഹൻലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ക്രൈം ത്രില്ലെർ മൂവി ആണ് വില്ലൻ , മോഹൻലാലിനെ കൂടാതെ തെന്നിന്ത്യൻ താരങ്ങളായ വിശാൽ , ഹൻസിക , രാശി ഖാന എന്നിവരും മലയാളം താരങ്ങൾ മഞ്ജു വാരിയർ, ചെമ്പൻ വിനോദ് ജോസ് , രഞ്ജി പണിക്കർ , സിദ്ദിഖ് എന്നിവരും ചില കേന്ദ്ര കഥാപാത്രങ്ങളായി സിനിമയിലെത്തി.
മോഹൻലാലിനെ തന്നെ നായകനാക്കി മാടമ്പി , ഗ്രാൻഡ് മാസ്റ്റർ ഇനീ സിനിമകളിലൂടെ ബി ഉണ്ണികൃഷ്ണൻ എന്ന സംവിധായകൻ മലയാളികൾക്ക് പരിചിതനാണ് കൂടാതെ ഗ്രാൻഡ് മാസ്റ്റർ എന്ന ക്രൈം ത്രില്ലെർ 2012 ലെ ഹിറ്റ് സിനിമകളിൽ ഒന്ന് ആയിരുന്നു.

Rockline entertainment ന്റെ ബാന്നറിൽ rockline venkatesh ആണ് ചിത്രം നിർമിച്ചിരിക്കുന്നത് , സിനിമാട്ടോഗ്രഫി NK ഏകാംബരം , മനോജ് പരമഹംസ. ഗാനങ്ങൾ ചെയ്തിരിക്കുന്നത് 4Musics , പശ്ചാത്തല സംഗീതം ഗ്രേറ്റ് ഫാദർ , എസ്രാ , കിസ്മത് എന്നീ സിനിമകളിലെ ഗാനങ്ങൾ ഒരുക്കിയ സുഷിൻ ശ്യാം.

Big release

മോഹൻലാലിൻറെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസ് ആയിരുന്നു വില്ലന്റെത് , 275 ഇൽ അധികം തീയേറ്ററുകളിൽ ഫാൻസ്‌ ഷോകൾ ഉൾപ്പടെ 1000 ലേറെ ഷോകളും സിനിമക്കുണ്ടായിരുന്നു.
ഏറ്റവും കൂടുതൽ ഫാൻസ്‌ ഷോകൾ കിട്ടുന്ന ആദ്യ മലയാള ചിത്രമാണ് വില്ലൻ.
കൂടാതെ തെന്നിന്ത്യൻ താരങ്ങളായ വിശാൽ , ഹൻസിക , രാശി ഖാന എന്നിവരും കൂടി ഒന്നിച്ചപ്പോൾ വില്ലന്റെ ഹൈപ്പ് വളരെ അധികമായി.

Theme

ടീസറിലൊക്കെ കണ്ടതുപോലെ തന്നെ ഒരു ക്രൈം ത്രില്ലെർ സിനിമയാണ് വില്ലൻ. മാത്യു മാഞ്ഞൂരാൻ എന്ന പോലീസ് ഓഫീസർ ആയി മോഹൻലാൽ സിനിമയിൽ എത്തുന്നു.
മാത്യു മാഞ്ഞൂരാന്റെ ജീവിതത്തിൽ ഉണ്ടാകുന്ന ചില പ്രെശ്നങ്ങളും അദ്ദേഹം അന്വേഷിക്കുന്ന ഒരു crime ഉം ആണ് സിനിമയുടെ പശ്ചാത്തലം.

Script & Direction

ഒരു കമ്പ്ലീറ്റ് ത്രില്ലെർ സിനിമയാണ് വില്ലൻ , കഥയ്ക്കും കഥ പശ്ചാത്തലത്തിനും മാത്രം പ്രാധാന്യം കൊടുത്തിട്ടുള്ള തിരക്കഥയാണ് സിനിമയിൽ ഉള്ളത്.
വളരെ മികച്ച ചില dialogues ഒക്കെ കൊണ്ട് തന്നെ മൂല്യമുള്ള തിരക്കഥ സിനിമയെ ഒരുപടി മുന്നിൽ നിർത്തി.
ലാഗിംഗ് ഇല്ലാത്ത രീതിയിൽ കഥയെ അവതരിപ്പിക്കാനും സംവിധായകന് കഴിഞ്ഞിട്ടുണ്ട്.
എന്നാൽ വലിയ സസ്പെൻസോ ഉദ്വേഗ ജനകമായ രംഗങ്ങളോ ഒന്നും തിരക്കഥയിൽ അവകാശപ്പെടാൻ ഇല്ല , സാധാരണ ഒരു ക്രൈം സ്റ്റോറിയെ അതിന്റെതായ രീതിയിൽ അവതരിപ്പിക്കാനാണ് സംവിധായകൻ ശ്രെമിച്ചിട്ടുള്ളത്.
അതുകൊണ്ട് തന്നെ അമിത പ്രതീക്ഷയുമായി പോകുന്ന ചിലരെയെങ്കിലും ഒരു twist ഇല്ലാത്ത സ്റ്റോറി ഒരുപക്ഷെ പൂർണമായും ത്രിപ്തിപെടുത്തിയിട്ടുണ്ടാകില്ല.

Artist Performance 

പെർഫോമൻസിന്റെ കാര്യത്തിൽ എടുത്ത് പറയത്തക്ക വിധമായുള്ളത് മോഹൻലാൽ എന്ന നടന്റെ കാര്യം തന്നെയാണ് , ഏത് റോളും മികച്ച രീതിയിൽ ഡെലിവർ ചെയ്യാനുള്ള അദ്ദേഹത്തിന്റെ കഴിവ് ഈ സിനിമയിലും പ്രകടമാണ് കൂടാതെ കരഞ്ഞുകൊണ്ട് ഒരു ചെറു പുഞ്ചിരി വരുത്താൻ ശ്രെമിക്കുന്ന സീനൊക്കെ മനസ്സിൽ തങ്ങി നിക്കുന്നുണ്ട്.
ഒരു ശ്രെദ്ധേയമായ വേഷത്തിലെത്താനേ മഞ്ജു വാര്യർക്കും കഴിഞ്ഞിട്ടുണ്ട് , തന്റെ പ്രകടനവും മഞ്ജു മികച്ചതാക്കിയിട്ടുണ്ട്.
സിദ്ദിഖ് , വിശാൽ എന്നിവർ അവതരിപ്പിച്ച റോളുകൾക്കും അതെ പ്രാധാന്യം തന്നെ സിനിമയിൽ ഉണ്ടായിരുന്നു , അവരും തങ്ങളുടെ റോളുകൾ ഭംഗിയായി തന്നെ ചെയ്തു.

Technical aspects

സിനിമയെ ഒരുപാട് മുന്നിൽ ആക്കിയത് ഇതിന്റെ സിനിമാട്ടോഗ്രഫി , പശ്ചാത്തല സംഗീതം , എഡിറ്റിംഗ് , സൗണ്ട് മിക്സിങ് എന്നിവയാണെന്നു ഒരു സംശയവും ഇല്ലാതെ പറയാം.
മനോഹരമായ visuals കൊണ്ട് സിനിമയെ ഒരുപടി മുന്നിൽ എത്തിക്കാൻ NK ഏകാംബരം , മനോജ് പരമഹംസ എന്നിവരുടെ ക്യാമെറകൾക്ക് കഴിഞ്ഞു.
ഷമീർ മുഹമ്മദിന്റെ എഡിറ്റിംഗും അതിനു വലിയ മുതൽക്കൂട്ട് ആയി.

സിനിമയുടെ ടൈറ്റിൽ കാണിക്കുമ്പോൾ ഉള്ള പാട്ട് ശ്രെദ്ധേയമായിരുന്നു , സുഷിൻ ശ്യാമിന്റെ പശ്ചാത്തല സംഗീതം എന്നത്തേയും പോലെ വളരെ മികച്ചു നിന്നു.
നല്ല രീതിയിൽ സൗണ്ട് മിക്സിങ് ചെയ്യാൻ സൗണ്ട് മിക്സിങ് ടീമിനും സാധിച്ചിട്ടുണ്ട്.

Conclusion

മൊത്തത്തിൽ പറഞ്ഞാൽ അധികം twist ഓ ഒന്നും ഇല്ലാത്ത , ഒരു സ്റ്റോറിയെ അതിന്റെ ഏറ്റവും നല്ല രീതിയിൽ അവതരിപ്പിച്ച ഒരു സിനിമയാണ് വില്ലൻ
ഒരുപാട് പ്രതീക്ഷകൾ മാറ്റി വച്ച് സിനിമയെ കാണുക.
ഒരു ഇമോഷണൽ ത്രില്ലെർ സിനിമയെ അതിന്റെ ക്ലാസ് രീതിയിൽ അവതരിപ്പിച്ച ഒരു എബോവ് ആവറേജ് സിനിമയാണ് വില്ലൻ.
കൂടാതെ വളരെ നല്ല ഒരു മെസ്സേജും സിനിമാ പ്രേക്ഷകന് നൽകുന്നുണ്ട്.

IMP Movie Media rating : 2.8/5

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.