Home Malayalam Latest Reviews Vimaanam malayalam movie review

Vimaanam malayalam movie review

903
1
SHARE
vimaanam malayalam movie review
vimaanam malayalam movie review

Vimaanam malayalam movie review

പ്രിത്വിരാജിനെ നായകനാക്കി നവാഗതനായ പ്രദീപ് എം നായർ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് വിമാനം.
പ്രിത്വിരാജിനെ കൂടാതെ പുതുമുഖം ദുർഗ കൃഷ്ണ , അലെൻസിർ ലെ ലോപ്പസ്, ലെന , സുധീർ കരമന , സൈജു കുറുപ്പ് , അനാർക്കലി മരിക്കാർ തുടങ്ങിയവരും ചില പ്രധാന കഥാപാത്രങ്ങളായി സിനിമയിൽ എത്തുന്നു.
മലയാളം , തമിഴ് സിനിമകൾ നിർമിക്കുന്ന ലിസ്റ്റിൻ സ്റ്റീഫൻ ആണ് മാജിക് ഫ്രെയിംസിന്റ്റെ ബാന്നറിൽ സിനിമ നിർമിച്ചത്.
ഗോപി സുന്ദറിന്റെ മ്യൂസിക് , ഷെഹ്നാദ് ജലാലിന്റെ സിനിമാട്ടോഗ്രഫി , ബൈജു കുറുപ്പിന്റെ എഡിറ്റിംഗ്.
മലയാളം താരം ആസിഫ് അലിയുടെ വിതരണ കമ്പനി ആയ ആഡംസ് റിലീസ് ആണ് സിനിമ distribute ചെയ്യുന്നത്.

ഒരുപാട് പ്രതീക്ഷകളാണ് സിനിമ പ്രേക്ഷകന് നൽകുന്നത്, ഒരുപിടി നല്ല ചിത്രങ്ങൾ മലയാളം സിനിമക്കും തമിഴ് സിനിമക്കും സമ്മാനിച്ച ലിസ്റ്റിൻ സ്റ്റീഫൻ 3 വർഷങ്ങൾക്ക് ശേഷം ഒരു മലയാളം സിനിമ നിർമ്മിക്കുന്നു.
നല്ല സിനിമകൾ മാത്രം മലയാളത്തിന് സമ്മാനിക്കുന്ന പ്രിത്വിരാജിന്റെ സാനിധ്യം.
ഒരു ചെറു വിമാനം നിർമിക്കുന്ന ബധിരനും മൂകനുമായ സജി എം തോമസ് എന്ന ആളുടെ യെതാർത്ഥ കഥയെ അടിസ്ഥാനമാക്കിയ ഒരു കഥ.
കൂടാതെ സിനിമയുടെ പോസ്റ്ററുകളും ടീസറുകളും ഒരുപാട് പ്രതീക്ഷകൾ ഉണർത്തിയിരുന്നു.
ഏകദേശം 12 കോടിയോളം രൂപ ബഡ്ജറ്റിൽ ആണ് ചിത്രത്തിന്റെ നിർമ്മാണം പൂർത്തിയായത്.

Script & Direction

ചെറു വിമാനം നിർമ്മിക്കുന്ന കഥ മലയാളം സിനിമക്ക് പുതിയതല്ല , ഇതിനു മുൻപും ഇത്തരം കഥ പശ്ചാത്തലത്തിൽ നിരവധി ചിത്രങ്ങൾ ഇറക്കിയിരുന്നെങ്കിലും പ്രേക്ഷക പിന്തുണ പിടിച്ചു പറ്റാൻ ഈ സിനിമകൾക്കൊന്നും കഴിഞ്ഞിരുന്നില്ല, പക്ഷെ പൃഥ്വിരാജ് എന്ന നടന്റെ സ്ക്രിപ്റ്റ് സെലെക്ഷനിൽ മലയാള സിനിമ പ്രേക്ഷകർക്ക് പൂർണ വിശ്വാസമായിരുന്നു.
ആ വിശ്വാസത്തിനു ഒട്ടും കോട്ടം തട്ടിക്കുന്നില്ല വിമാനം എന്ന സിനിമ.
ഒരു ചെറു വിമാനം നിർമ്മിക്കുന്നു എന്നതിലുപരി ഒരു ശക്തമായ കഥയുടെ അടിത്തറയുണ്ട് സിനിമയുടെ തിരക്കഥക്ക്.
ജീവിതത്തിനും ജീവിത മുഹൂർത്തങ്ങൾക്കും പ്രാധാന്യം കൊടുക്കുന്ന തിരക്കഥയിൽ ഹാസ്യത്തിനും ഒരു സ്ഥാനം ഉണ്ട്.
ഒരു പഴയ കാല കഥയെ അതിന്റെ ഫീൽ ഒട്ടും ചോരാതെ തന്നെ സ്‌ക്രീനിൽ അവതരിപ്പിക്കാനും സോർട് ചെയ്യുവാനും തിരക്കഥാകൃത്തും സംവിധായകനുമായ പ്രദീപ് എം നായർക്ക് കഴിഞ്ഞിട്ടുണ്ട്.
തുടക്കം മുതൽ അവസാനം വരെ ഒരു ബോറും അടുപ്പിക്കാതെ പ്രേക്ഷകനെ പിടിച്ചിരുത്താൻ കഴിഞ്ഞത് സംവിധായകന്റെ വലിയ വിജയമാണ്.
വിമാനം നിർമ്മിക്കുന്ന ഒരു തീം എടുക്കുമ്പോൾ അദ്ദേഹം അതിനെപ്പറ്റി കൂടുതലായി പഠിച്ചിട്ടുണ്ടെന്നു തിരക്കഥയിൽ നിന്നും വ്യെക്തമാണ്.

Artist Performance

ആര്ടിസ്റ് പെർഫോമൻസ് എടുത്ത് പറയത്തക്ക വിധമായി തോന്നിയത് വെങ്കിടി എന്ന റോളിൽ എത്തിയ പ്രിത്വിരാജിന്റെ പ്രകടനം തന്നെയായിരുന്നു , 2 ഗെറ്റപ്പിൽ വളരെ മികച്ച രീതിയിൽ തന്റെ കഥാപാത്രം ചെയ്ത് തീർക്കാൻ പ്രിത്വിരാജിന് എളുപ്പത്തിൽ തന്നെ സാധിച്ചു.
നായികയായെത്തിയ പുതുമുഖം ദുർഗ കൃഷ്ണയും തന്റെ റോൾ വൃത്തിയായി ചെയ്തു,
പിന്നീട് സപ്പോർട്ടിങ് റോളുകളിൽ എത്തിയ അലെൻസിർ, സുധീർ കരമന , ലെന , സൈജു കുറുപ്പ് തുടങ്ങി എല്ലാവരും കാരക്ടറിനോട് വേണ്ടുന്ന എല്ലാ നീതിയും പുലർത്തിയിട്ടുണ്ട്.
അനാർക്കലി മരിക്കാരും സിനിമയിൽ ഒരു ചെറു കഥാപാത്രമായി എത്തുന്നു.
നായകന്റെയും നായികയുടെയും അഭിനയമാണ് ഇവയിൽ എടുത്ത് പറയത്തക്ക വിധമായി തോന്നിയത്.

ഒരു ചെറുവിമാനം നിർമ്മിക്കുന്നു , അത് പറത്തിക്കുന്നു , ഇവയൊക്കെ സ്‌ക്രീനിൽ കാണിക്കുന്നതിൽ സിനിമാട്ടോഗ്രാഫിക്ക് വളരെ വലിയ ഒരു പങ്ക് ഉണ്ട്.
വളരെ മികച്ച VFX ഉം വിശ്വാൽസും കൊണ്ട് സിനിമയെ ഭംഗിയുള്ളതാക്കാൻ സിനിമാട്ടോഗ്രാഫർ ഷെഹ്നാദ് ജലാലിനു കഴിഞ്ഞു.
വിമാനം പറക്കുന്ന സീനുകൾ തുടങ്ങി ഒരുപാട് നല്ല നല്ല സീനുകൾ അദ്ദേഹം പ്രേക്ഷകന് സമ്മാനിച്ചിട്ടുണ്ട്.

Technical Side

ഗോപി സുന്ദറിന്റെ പാട്ടുകൾ , പശ്ചാത്തല സംഗീതം ഒന്നിനൊന്നിന്‌ മികച്ചവ ആയിരുന്നു.
സിനിമയിൽ സംവിധായകൻ ഉദ്ദേശിക്കുന്ന അവസ്ഥയോട് ചേർന്ന് നില്കുന്ന വളരെ നല്ല പശ്ചാത്തല സംഗീതവും പാട്ടുകളും നല്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

സൗണ്ട് മിക്സിങ് ടീമും അതേപോലെ തന്നെ അഭിനന്ദനം അർഹിക്കുന്നു, വിമാനത്തിന്റെ സൗണ്ടുകൾ തുടങ്ങി എല്ലാം വൃത്തിയായ ചെയ്യാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്.

Conclusion

മൊത്തത്തിൽ പറഞ്ഞാൽ ഒരു നല്ല യെതാർത്ഥ കഥയെ വളരെ മികച്ച രീതിയിൽ ഒരു സിനിമയായി നല്കാൻ ഈ ടീമിന് കഴിഞ്ഞിട്ടുണ്ട്.
മാസ്സ് മസാല , കോമഡി ഇഞ്ഞനെയൊന്നും പ്രതീക്ഷിക്കാതെ ഒരു പച്ചയായ ജീവിതത്തെ വെള്ളിത്തിരയിൽ പ്രതീക്ഷിച്ചു മാത്രം ഈ സിനിമയെ സമീപിക്കുക.
കുടുംബമായോ കൂട്ടുകാരുമായോ കാണാൻ കഴിയുന്ന ഒരു നല്ല സിനിമയാണ് വിമാനം ,ഈ സിനിമ നിങ്ങളെ നിരാശപ്പെടുത്തില്ല.
തിയേറ്ററിൽ തന്നെ ഈ സിനിമ ആസ്വദിക്കുവാൻ ശ്രെമിക്കുക.

IMP Movie Media Rating : 3.5/5

1 COMMENT

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.