Home Malayalam Song Lyrics Vimaanam Malayalam Movie Song Lyrics

Vimaanam Malayalam Movie Song Lyrics

SHARE
vimanam movie release date
vimanam movie release date

Vimaanam Malayalam Movie Song Lyrics

Vimaanam is an upcoming Malayalam inspirational movie directed by debutant Pradeep M Nair. The film features Prithviraj  and new face Durga Krishna in the lead roles. It is based on a real incidents happens in the life of Saji M Thomas, a deaf and dumb person who had made a light weight aircraft. Gopi Sunder  composes the music for the lyrics penned by Rafeeq Ahammed, both movie tracks and back ground music are done by him. Listin Stephen bankrolls the film under the banner of Magic Frames.

1. Vaaniluyare

Music – Gopi Sundar
Lyrics – Rafeeq Ahammed
Singers – Najim Arshad, Shreya Ghoshal, Gopi Sundar

വാനിലുയരെ…….
വാനിലുയരെ…….
താഴെയൊരു ചിറകടി
ചിറകടി മനമാകേ….(2)

ഇന്ദ്രനീലച്ചന്തമുള്ള മാനത്ത്…
മന്ത്രമയിൽപ്പീലിയുള്ളൊരാളൊത്ത്…
പറന്നുയരവേ……..വാനം സംഗീതം…..
പൊന്നുരുകും തിങ്കളുള്ള മാനത്ത്…
മുല്ലമലർച്ചിരിയുള്ളൊരാളൊത്ത്…
പറന്നുയരവേ……..വാനം സംഗീതം…..
ആകാശമാകെ…. വരയ്ക്കുന്നിതാരോ…
ആദ്യാനുരാഗ നിറങ്ങൾ നീളേ…

പറന്നു……പറന്നു……പറന്നു
പറന്നു പറന്നു പോകാം……. (2)

ഇന്ദ്രനീലച്ചന്തമുള്ള മാനത്ത്…
മന്ത്രമയിൽപ്പീലിയുള്ളൊരാളൊത്ത്…
പറന്നുയരവേ……..വാനം സംഗീതം…..

കാതോർക്കു നീ….
മധുരിതഗാനം ഹൃദയനിവേദ്യം….
മേഘങ്ങളിൽ എഴുതിയ കാവ്യം
മഴയുടെ ഗാനം….
ഞാനൊഴുകിയിന്നേതു നദിയായോ …
ഞാനാളിയുമിന്നേതു ഹിമമായോ…..
പ്രണയമിതെൻ ചിറകുകളായ്….
ഉയരുകയായിരുന്നെങ്ങോ ഞാൻ…
അരികിലിതാ തരളിതയായ്….
അണയുകയായ് ഹോ ഹോ….

വാനിലുയരെ…….
വാനിലുയരെ…….
ഇന്ദ്രനീലച്ചന്തമുള്ള മാനത്ത്…
മന്ത്രമയിൽപ്പീലിയുള്ളൊരാളൊത്ത്…
പറന്നുയരവേ……..വാനം സംഗീതം…..

വിൺമൗനമോ……
നിറയുകയായി കവിയുകയായി….
എന്നുള്ളിൽ നീ….
ഇടറിയിറങ്ങി ചിറകുമൊതുങ്ങി……
ഞാനുണരുമിന്നേതു ശലഭംപോൽ….
ഞാനുണരുമിന്നേതു കുളിരായോ…..
തിരകളിലെ നുരമലരായ്……
കലരുകയാണോ തമ്മിൽ നാം…..
നിറമണിയും പീലികളായ്
നിവരുകയായ് ഹോ ഹോ….

വാനിലുയരെ…….
വാനിലുയരെ…….
ഇന്ദ്രനീലച്ചന്തമുള്ള മാനത്ത്…
മന്ത്രമയിൽപ്പീലിയുള്ളൊരാളൊത്ത്…
പറന്നുയരവേ……..വാനം സംഗീതം…..
പൊന്നുരുകും തിങ്കളുള്ള മാനത്ത്…
മുല്ലമലർച്ചിരിയുള്ളൊരാളൊത്ത്…
പറന്നുയരവേ……..വാനം സംഗീതം…..
ഹാ….ആകാശമാകെ…. വരയ്ക്കുന്നിതാരോ…
ആദ്യാനുരാഗ നിറങ്ങൾ നീളേ…

പറന്നു……പറന്നു……പറന്നു
പറന്നു പറന്നു പോകാം……. (3)

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.