Home Tamil Latest Reviews Vivegam Ajith starer movie Review in malayalam

Vivegam Ajith starer movie Review in malayalam

1540
2
SHARE
vivegam movie review
vivegam movie review

വീരത്തിനും, വേതാളത്തിനും ശേഷം അജിത്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്ത ചിത്രമാണ് വിവേകം , ഏകദേശം 3000 തീയേറ്ററുകളിലാണ് ചിത്രം റീലീസ് ആയത്, കേരളത്തിൽ മാത്രം 300 ഓളം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്ന ഈ സിനിമയുടെ ആദ്യ ദിവസം തന്നെ 1250 ൽ കൂടുതൽ ഷോസ് പൂർത്തിയാക്കാനാണ് വിതരണക്കാർ ശ്രമിക്കുന്നത്.

അജിത്തിനെ കൂടാതെ കാജൽ അഗർവാൾ, വിവേക് ഒബ്‌റോയ്, അക്ഷര ഹാസൻ, ആരവ് ചൗദരി തുടങ്ങി വലിയ താര നിര തന്നെ ഈ സിനിമക്കായി ഒരുങ്ങി. ഒരു മുഴുനീള സ്പൈ ആക്ഷൻ ത്രില്ലർ മൂവിയാണ് വിവേകം. അജയ് കുമാർ എന്ന ഓഫീസറിന്റെ വേഷത്തിലാണ് അജിത് സിനിമയിൽ എത്തുന്നത് , ആര്യൻ എന്ന മറ്റൊരു കഥാപാത്രമായി വിവേക് ഒബ്‌റോയിയും യാഴിനി എന്ന പേരിൽ കാജൽ അഗർവാളും നടാഷാ എന്ന പേരിൽ അക്ഷര ഹാസനും എത്തുന്നു.

ആർട്ടിഫിഷ്യൽ earth quake ഉണ്ടാക്കാൻ കഴിയുന്ന ഒരു ആയുധം നിർവീര്യമാക്കാനും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമൊക്കെയാണ് സിനിമയുടെ തീം , കാജൽ അഗർവാളുമായിട്ടുള്ള ചില പ്രണയ രംഗങ്ങൾ മാറ്റി നിർത്തിയാൽ ഒരു മുഴു നീള ആക്ഷൻ സിനിമയാണ് ഇത്.
തന്റെ മുൻപുള്ള സിനിമകളെപോലെ പ്രതീക്ഷ നൽകുന്ന ഒരു സിനിമ തന്നെയായിരുന്നു വിവേകവും , ടീസറും ട്രെയ്ലറും എല്ലാം ഒരു ബ്രഹ്മാണ്ഡ ചിത്രത്തിന്റെ പ്രതീക്ഷ നില നിർത്തിയിരുന്നു. പൂർണമായും വിദേശ രാജ്യങ്ങളിൽ ചിത്രീകരിച്ച ഈ സിനിമ ഏകദേശം 120 കോടി ചിലവിലാണ്‌ നിർമിച്ചത്.

എനിക്ക് ഇതിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടതും ഏറെ എടുത്തു പറയത്തക്ക വിധമായി തോന്നിയതും രണ്ടു കാര്യങ്ങളാണ് , അജിത് കുമാർ എന്ന നടന്റെ ഡെഡിക്കേഷനും ഹാർഡ് വർക്കും പിന്നെ സിനിമയുടെ വിഷ്വല്സും. ഒരു വേൾഡ് ക്ലാസ് ആക്ഷൻ സിനിമക്ക് വേണ്ടുന്ന തരത്തിലെ മികവുറ്റ വിഷ്വല്സും ആയിരുന്നു സിനിമയിൽ ഉൾപ്പെടുത്തിയത് , ആദ്യത്തെ അര മണിക്കൂറിൽ ഉള്ള ഫൈറ്റ് സീനുകളും എല്ലാം സിനിമക്ക് ഒരുപാട് പ്രതീക്ഷയേകി , ടാങ്ക് , ഹെലികോപ്റ്റർ ഉൾപ്പടെ അത്യാധുനിക ആയുധങ്ങളും കമ്മ്യൂണിക്കേഷൻ സിസ്റ്റവും ഇന്റർഫേസും എല്ലാം ചിത്രത്തിൽ വളരെ പ്രാധാന്യത്തോടെ കാണിക്കുന്നുണ്ട്.

വളരെ മികച്ച ഒരു സിനിമാട്ടോഗ്രഫി , കാമറ ആംഗിള്സ് ഒക്കെ സിനിമയിൽ ഉണ്ടെങ്കിലും വേതാളം സിനിമയിൽ കണ്ടത് പോലെയുള്ള ഒരു എഡിറ്റിംഗ് സ്റ്റൈൽ ആണ് ഇതിലും ഉപയോഗിച്ചിട്ടുള്ളത് , ഒരു ഭീകരത ഉണ്ടാക്കുവാൻ വേണ്ടിയാകാം അങ്ങനെ ഒരു സ്റ്റൈൽ ഉപയോഗിച്ചതെങ്കിലും അത്തരം സ്പീഡിലുള്ള കാമറ മൂവേമെന്റ്സ് പോകെപ്പോകെ വളരെ അരസികമായി തോന്നി. അജിത് എന്ന നടന്റെ അഭിനയവും ഡയലോഗ് ഡെലിവെറിയും ആണ് ഇതിൽ മറ്റൊരു മികച്ച പോയിന്റ് ആയി തോന്നിയത് , ഈ സിനിമക്കായി അദ്ദേഹം കഷ്ടപെട്ടിട്ടുണ്ടെന്നു മനസിലാക്കാം. പക്ഷെ സിനിമയിലുടനീളം അദ്ദേഹത്തിനെ ഒരു അമാനുഷികനായി ചിത്രീകരിച്ചത് സിനിമയുടെ മാറ്റ് കുറയ്ക്കുകയാണ് ചെയ്തത്.

അരസികമായി തോന്നിയ മറ്റൊരു കാര്യം ഇതിലെ സൗണ്ട് മിക്സിങ് ആണ് , ഡയലോഗുകൾക്കും ഗൺ ഫയറിനും പ്രത്യക്ഷത്തിൽ സൗണ്ടിനു ഒരു വ്യത്യാസവുമില്ല ഇതിനോടൊപ്പം ബിജിഎം കൂടിയായപ്പോ ചെവിയുടെ ഫിലമെന്റ് പോയെന്നു തന്നെ പറയാം , ഒരുവിധം നല്ല പാട്ടുകളും ബിജിഎം ഉം അനിരുദ്ധ് ഉള്കൊള്ളിച്ചിട്ടുണ്ടെങ്കിലും തന്റെ പഴയ സിനിമകളെ അപേക്ഷിച്ച ഇത് വളരെ പിന്നിലായിപ്പോയി. വേതാളം എന്ന സിനിമയിൽ അണി നിരന്ന അതെ ടീം തന്നെയാണ് ഈ സിനിമാക്കയും ഒന്നിച്ചത് ,മേക്കിങ്ങിൽ വേതാളം പോലെ തന്നെയാണ് വിവേകവും എടുത്തിരിക്കുന്നത്.

മൊത്തത്തിൽ പറഞ്ഞാൽ നല്ല ഹോളിവുഡ് ലുക്ക് വിഷ്വല്സും ഉൾപ്പെടുത്തി ,ഒരു ക്ലീഷേ തമിഴ് ആക്ഷൻ സിനിമയും മിക്സ് ചെയ്ത് ഉണ്ടാക്കിയതാണ് വിവേകം ,ഒരു ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഫീൽ ഉടനീളം ലഭിക്കുന്നുണ്ട് . ഒരു മുഴുനീള ആക്ഷൻ ത്രില്ലെർ എന്ന് മനസിലാക്കി വലിയ പ്രതീക്ഷ ഒന്നും കൂടാതെ ഫാമിലിയോട് കൂടിയോ കൂട്ടുകാരുമൊത്തോ ഒരു തവണ കണ്ടിരിക്കാൻ പറ്റിയ ഒരു ചിത്രം ആണ് വിവേകം.

അജിത് ഫാൻസിനു ഈ സിനിമ ഒരുപക്ഷെ നന്നായി ഇഷ്ടപ്പെട്ടേക്കാം , അദ്ദേഹത്തിന്റെ ഡെഡിക്കേഷന് ഒരു ബിഗ് സല്യൂട്ട്

IndianMoviePlanet Rating : 2.7/5

2 COMMENTS

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.