Home Malayalam movie news Reviews Adventures Of Omanakuttan Movie Review Photos Videos

Adventures Of Omanakuttan Movie Review Photos Videos

SHARE
Adventures of omanakuttan poster
Adventures of omanakuttan poster

Adventures Of Omanakuttan

Adventures Of Omanakkuttan is a comedy thriller movie directed by debutant Rohith V S. The film Features Asif Ali, Bhavana in lead roles. Also the film includes some series issues apart from comedy. The shooting of the movie is completed entirely in Mysore over two years.

The movie says the story of Omanakuttan the character played by Asif Ali.He is a customercare executive in a telemarketing firm who is an egoist. Bhavana’s character is named Pallavi. she is a ghost hunter and also a researcher in parapsychology. Pallavi is a sociable person who helps Omanakuttan from many occassions.

Asif-Bhavana hit pair showed their chemistry in many films such as Honey Bee, Ozhimuri etc., the pair last appeared in Honey Bee 2. This is the most awaited project of this year. Bhavana will also features the female lead in the Telugu remake of the super hit Mollywood movie Charlie directed by Martin Prakkat, starring Dulquer Salmaan and Parvathy in the lead roles.

The debut director Rohith says that adventures of Omanakuttan will be a composite of comedy, romance and thriller. The concept of the story is very distinct from normal Malayalam movies.The shoot of the movie is started on March 2015 and has been completed calmly due to some financial problems after two years. Aju Varghese, Saiju Kurup, Siddique, V K Prakash, Sivaji Guruvayoor, Mridul Sivakumar, Santhosh Keezhattoor, Sreekumar, Srinda Ashab, and Archana Jayakrishnan are also handles some significant characters in this movie.

The first teaser of the movie was Released on March 17. The one minute video was become viral in YouTube at number one position in India and score 3 lakhs views from three days. The expectation of the movie is in peak after the releasing of the first teaser.

Sameer Abdul create the screenplay and dialogues for the movie. The film is produced by Antony Binoy and Biju Pulickal under the banner Four M Entertainments. The music directors Arun Muraleedharan and Dawn Vincent composes the songs penned by Manu Manjith and Harinarayanan and also Akhil George holds the camera for this venture.

Movie Review

മൂന്ന് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് അഡ്‌വെഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ തീയേറ്ററുകളിൽ എത്തി. ഹണി ബീ 2 വിനു ശേഷം ആസിഫ് അലി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്. ഓരോ തവണയും വ്യത്യസ്തമായ കഥാപാത്രങ്ങളുമായി വന്നു നമ്മെ വിസ്മയിപ്പിക്കുന്ന നടനാണ് ആസിഫ് അലി. സമീർ അബ്ദുൽ തിരക്കഥയും സംഭാഷണവും നിർവഹിച്ചു നവാഗതനായ രോഹിത് വി എസ് സംവിധാനം ചെയ്ത ഒരു റൊമാന്റിക് കോമഡി ചിത്രമാണ് അഡ്‌വെഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ. മലയാള സിനിമയിൽ അതികം ആരും പരീക്ഷിച്ചിട്ടില്ലാത്ത ഒരു വ്യത്യസ്ത പ്രേമേയമാണ് ചിത്രത്തിന്റെ പ്രധാന ഘടകം.

മൈസൂരിൽ പ്രവർത്തിക്കുന്ന ഒരു ഹെയർ ഓയിൽ കമ്പനിയുടെ കസ്റ്റമർ കെയർ എക്സിക്യൂട്ടീവായ ഓമനകുട്ടനായിട്ടാണ് ആസിഫ് അലി വേഷമിടുന്നത്. വളരെ അന്തർമുഖനായി ജീവിക്കുന്ന ഒരാളാണ് ഓമനക്കുട്ടൻ. ആരോടും അധികം മിണ്ടാതെ തന്റെ ജോലിയിൽ മാത്രം മുഴുകി ജീവിക്കുന്ന ഓമനക്കുട്ടന് തന്റെ ഭാവനയിൽ ഒരു സ്വപ്‍ന ലോകമുണ്ട്.

പാരാസൈക്കോളജിയിൽ  PhD ചെയ്യാൻ സ്പെയിനിൽ പോകാൻ ശ്രമിക്കുന്ന പല്ലവി എന്ന കഥാപാത്രമായി എത്തുന്നത് ഭാവനയാണ്. ഓമനക്കുട്ടന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഒരു സംഭവം ഭാവന അവതരിപ്പിക്കുന്ന പല്ലവിയുമായി പരിചയപ്പെടുന്നു. അതിനു ശേഷം ഓമനക്കുട്ടന്റെ ജീവിതത്തിൽ  വരുന്ന മാറ്റങ്ങളും ആ മാറ്റങ്ങൾ ഉണ്ടാകാനിടയായ കാരണം തേടി  ഇരുവരും നടത്തുന്ന യാത്രകളുമാണ് ചിത്രത്തിൽ.

അജു വർഗീസ്, സിദ്ദിഖ്, സൈജു കുറുപ്പ്, കലാഭവൻ ഷാജോൺ, രാഹുൽ മാധവ്, ശ്രിന്ദ അർഹൻ എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. എപ്പോഴത്തെയും പോലെ തന്നെ തന്റെ സ്വതസിദ്ധമായ ശൈലിയിലൂടെ അജു വർഗീസ് ഈ സിനിമയിലും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്നുണ്ട്.

കഥാപാത്രങ്ങളുടെ പ്രാധാന്യം നോക്കി വളരെ വ്യത്യസ്തമായ വേഷങ്ങൾ മാത്രം കൈകാര്യം ചെയ്യുന്ന നടനായ കലാഭവൻ ഷാജോൺ, മറ്റൊരു മികച്ച പ്രകടനമാണ് ഈ സിനിമയിൽ കാഴ്ചവക്കുന്നത്. എത്ര ചെറിയ വേഷമായാലും അത് അഭിനയിച്ചു പ്രേക്ഷകരുടെ കൈയ്യടി നേടുന്ന നടനാണ് സിദ്ദിഖ്, ഈ ചിത്രത്തിലും അദ്ദേഹം അത് ഒന്ന് കൂടി വ്യക്തമാക്കുന്നു. സൈജു കുറുപ്പ്,രാഹുൽ മാധവ്,ശ്രിന്ദ അർഹൻ എന്നിവരും തങ്ങൾക്കു ലഭിച്ച കഥാപാത്രങ്ങളെ നീതികരിക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്.

അഖിൽ ജോർജിന്റെ ഛായാഗ്രഹണം സിനിമയോട് ചേർന്ന് നിൽക്കുന്നതാണു.ലിവിങ്സ്റ്റൺ മാത്യു ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്,രണ്ടര മണിക്കൂറിനടുത്തുള്ള ഈ ചിത്രത്തിൽ ചില സ്ഥലങ്ങളിലെ ഇഴച്ചിൽ പ്രേക്ഷകരിൽ മടുപ്പു ഉളവാക്കുന്നു. അരുൺ മുരളീധരൻ, ഡാൻ വിൻസെന്റ് എന്നിവരാണ് സംഗീതവും പശ്ചാത്തല സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്, സിനിമയുടെ സന്ദർഭത്തിനൊത്ത പാട്ടുകളും പശ്ചാത്തല സംഗീതവും ഒരുക്കുന്നതിൽ ഇവർ വിജയിച്ചിട്ടുണ്ട്,

പൂർണമായും മടുപ്പിക്കാത്ത രീതിയിൽ തന്റെ ആദ്യ സിനിമയെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ രോഹിതിന് എന്ന പുതുമുഖ സംവിധായകന് ഒരു പരിധിവരെ കഴിഞ്ഞിട്ടുണ്ട്. ഈ അവധിക്കാലത്തു കുടുംബമായി പോയി ഒരുവട്ടം കാണാൻ കഴിയുന്ന സിനിമയാണ് അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ.

ഈ സിനിമയ്ക്കു ഇന്ത്യൻ മൂവി പ്ലാനറ്റ് നൽകുന്ന റേറ്റിംഗ് – 2.5/5

 

Cast & Crew

  • Director                            Rohith V S
  • Producers                         Antony Binoy, Biju Pulickal
  • Screenplay & Dialogue     Sameer Abdul
  • Music Directors                 Arun Muraleedharan, Dawn Vincent
  • Cinematographer              Akhil George
  • Cast
    • Asif Ali
    • Bhavana
    • Aju Varghese
    • Saiju Kurup
    • Siddique
    • V K Prakash
    • Sivaji Guruvayoor
    • Mridul Sivakumar
    • Santhosh Keezhattoor
    • Sreekumar
    • Srinda Ashab

Release date :  19th May 2017

Photos & Images

Teaser & Trailer



Songs

LEAVE A REPLY